ഒറ്റയടിക്ക് കുറഞ്ഞത് 15,000 രൂപ! സാംസങ് ഗാലക്സി S25 വാങ്ങാൻ ഇതിലും മികച്ച അവസരം ഇല്ല
ഒരു കിടിലൻ പ്രീമിയം സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും വലിയ അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്. സാംസങ്ങിന്റെ ജനപ്രിയ പ്രീമിയം ഫോണുകളിലൊന്നായ സാംസങ് ഗാലക്സി S25 അതിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ ഇപ്പോൾ സ്വന്തമാക്കാം. വിപണിയിൽ ലോഞ്ച് ചെയ്ത സമയത്ത് സാധാരണക്കാർക്ക് സ്വപ്നം കാണാൻ മാത്രം പറ്റുന്ന വിലയിലായിരുന്ന ഈ ഫോണിനാണ് ഇപ്പോൾ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. വിലയുടെ കാര്യത്തിൽ മാത്രമല്ല, പെർഫോമൻസിലും ക്യാമറയിലും ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ഈ ഫോൺ വാങ്ങാൻ ഇതിലും നല്ലൊരു സമയം ഇനി അടുത്തൊന്നും കിട്ടാൻ സാധ്യതയില്ല.
ലോഞ്ച് ചെയ്ത സമയത്ത് ഇന്ത്യയിൽ 74,999 രൂപയോളം വിലയുണ്ടായിരുന്ന സാംസങ് ഗാലക്സി S25 12GB റാം ബേസ് വേരിയന്റുകൾക്ക് ഇപ്പോൾ ആമസോണിൽ വമ്പൻ പ്രൈസ് കട്ടാണ് ലഭിക്കുന്നത്. 15000 രൂപയുടെ ഫ്ലാറ്റ് ഡിസ്‌കൗണ്ടോടെ ₹59,999 രൂപയ്ക്കാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. പ്രത്യേക ബാങ്ക് കാർഡ് ഓഫറുകൾ ഒന്നും തന്നെയില്ലാതെ നേരിട്ടുള്ള ഫ്ലാറ്റ് ഡിസ്‌കൗണ്ടിൽ ഈ വിലയ്ക്ക് ഫോൺ ലഭിക്കുമെന്നത് സാംസങ് ആരാധകർക്ക് വലിയൊരു സുവർണ്ണാവസരമാണ്. പ്രത്യേകിച്ച് ഇതിന്റെ മിന്റ് ഗ്രീൻ കളർ മോഡലിനാണ് ഈ വമ്പൻ ഓഫർ ബാധകമായിരിക്കുന്നത്.

വില കുറഞ്ഞു എന്ന് കരുതി ഫീച്ചറുകളിൽ സാംസങ് ഒരു കുറവും വരുത്തിയിട്ടില്ല. പ്രീമിയം ലുക്കിൽ ഒതുക്കമുള്ള ഒരു ഫോൺ തിരയുന്നവർക്ക് ഇതാണ് ഏറ്റവും മികച്ച ചോയ്സ്. ഏറ്റവും പുതിയതും കരുത്തുറ്റതുമായ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് ഇതിലുള്ളത്. അതുകൊണ്ട് തന്നെ ഗെയിമിംഗും മൾട്ടിടാസ്കിംഗും വെണ്ണ പോലെ സുഗമമായി നടക്കും. 6.2 ഇഞ്ചിന്റെ ഡയനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണ് ഇതിന് നൽകിയിരിക്കുന്നത്. 120Hz റീഫ്രെഷ് റേറ്റും 2600 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സും ഉള്ളതിനാൽ കടുത്ത വെയിലിലും സ്ക്രീൻ വ്യക്തമായി കാണാം. സുരക്ഷയ്ക്കായി ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുമുണ്ട്.
ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ ഫോണിന്റെ പുറകിൽ മൂന്ന് ക്യാമറകളാണുള്ളത്. 50MP മെയിൻ ക്യാമറയും, 12MP അൾട്രാ-വൈഡ് ക്യാമറയും, 3x ഒപ്റ്റിക്കൽ സൂമുള്ള 10MP ടെലിഫോട്ടോ ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. സാംസങ്ങിന്റെ സിഗ്നേച്ചർ നൈറ്റോഗ്രാഫി ഫീച്ചറുള്ളതിനാൽ രാത്രിയിലും മികച്ച വിഡിയോകളും ഫോട്ടോകളും എടുക്കാൻ സാധിക്കും. ദീർഘനേരം ബാക്കപ്പ് നൽകുന്ന 4000 mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഇത് 25W വയേഡ് ചാർജിംഗും 15W വയർലെസ് ചാർജിംഗും സപ്പോർട്ട് ചെയ്യും.
ഇതിനൊക്കെ പുറമെ വിഡിയോകളിലെ അനാവശ്യ ശബ്ദങ്ങൾ മാറ്റാനുള്ള ഓഡിയോ ഇറേസർ ഉൾപ്പെടെയുള്ള അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകൾ അടങ്ങിയ ഗാലക്സി AI സംവിധാനവും ഇതിൽ ഇൻ-ബിൽറ്റായി വരുന്നുണ്ട്. ചുരുക്കത്തിൽ, ഐഫോൺ 16 പോലുള്ള വമ്പന്മാരോട് നേരിട്ട് മുട്ടുന്ന ഈ പ്രീമിയം ആൻഡ്രോയിഡ് ഫോൺ 60,000 രൂപയിൽ താഴെ വിലയിൽ കിട്ടുക എന്നത് ഏറ്റവും മികച്ച ഡീലുകളിൽ ഒന്നാണ്.












Click it and Unblock the Notifications