35,100 രൂപയുടെ വൻ ഇടിവ്! സാംസങ് ഗാലക്സി S25 അൾട്ര വാങ്ങാൻ ഇതിലും നല്ലൊരു അവസരം ഇനിയില്ല
പ്രീമിയം സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം. സാംസങ്ങിന്റെ ഏറ്റവും ജനപ്രിയവും കരുത്തുറ്റതുമായ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ 'സാംസങ് ഗാലക്സി S25 അൾട്രാ' ഇപ്പോൾ വിപണിയിലെ എക്കാലത്തെയും കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമായ ആമസോണിലാണ് ഉപഭോക്താക്കളെ ഞെട്ടിച്ചുകൊണ്ട് ഈ വമ്പൻ പ്രൈസ് ഡ്രോപ്പ് വന്നിരിക്കുന്നത്. ഗാലക്സി S26 സീരീസിന്റെ വരവിനോട് അനുബന്ധിച്ച് വരും ദിവസങ്ങളിൽ വില ഇനിയും കുറയാൻ സാധ്യതയുണ്ടെങ്കിലും, നിലവിൽ വന്നിരിക്കുന്ന ഓഫർ സാംസങ് ആരാധകരെ സംബന്ധിച്ച് ഒട്ടും നഷ്ടപ്പെടുത്താൻ പാടില്ലാത്ത ഒന്നാണ്.
ഓഫർ വിലയും ഡിസ്കൗണ്ടും
സാംസങ് ഗാലക്സി S25 അൾട്രായുടെ 12GB റാം, 256GB സ്റ്റോറേജ് അടങ്ങിയ ബേസ് വേരിയന്റ് 1,29,999 രൂപയ്ക്കാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ നിലവിൽ ആമസോണിൽ ഈ പ്രീമിയം ഹാൻഡ്സെറ്റ് വെറും 94,899 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. അതായത് ഉപഭോക്താക്കൾക്ക് നേരിട്ട് 35,100 രൂപയുടെ വമ്പൻ ഫ്ലാറ്റ് ഡിസ്കൗണ്ടാണ് ഈ ഓഫറിലൂടെ ലഭിക്കുന്നത്. നിലവിൽ ബാങ്ക് കാർഡുകൾക്കായി പ്രത്യേക അധിക ഡിസ്കൗണ്ടുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ ഫ്ലാറ്റ് പ്രൈസ് കട്ട് തന്നെ ഫോണിന്റെ വിലയെ ഒരു ലക്ഷം രൂപ എന്ന പരിധിക്കും താഴെ എത്തിച്ചിരിക്കുകയാണ്. ഗാലക്സി S25 അൾട്ര വാങ്ങാൻ താല്പര്യമുള്ളവർക്ക് ആമസോണിൽ 'Titanium White' കളർ വേരിയന്റിൽ ഈ ഓഫർ പ്രയോജനപ്പെടുത്താം.

പ്രധാന സവിശേഷതകൾ
മികച്ച ഗെയിമിംഗ് അനുഭവവും ലോകോത്തര നിലവാരത്തിലുള്ള ക്യാമറ പെർഫോമൻസും തരുന്ന ഈ ഫോണിന്റെ പ്രധാന പ്രത്യേകതകൾ താഴെ പറയുന്നവയാണ്.
ഡിസ്‌പ്ലേ: മുൻ മോഡലുകളെ അപേക്ഷിച്ച് ഇതിൽ വലിയ 6.9 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X (Dynamic AMOLED 2X) ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. ബെസലുകൾ വളരെ കുറവായതിനാൽ മികച്ചൊരു വിഷ്വൽ അനുഭവം ഇത് സമ്മാനിക്കുന്നു.
പ്രൊസസ്സർ: ക്വാൽകോമിന്റെ ഏറ്റവും കരുത്തുറ്റ ഫ്ലാഗ്ഷിപ്പ് ചിപ്സെറ്റായ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ലാഗ് ഇല്ലാത്ത മികച്ച ഗെയിമിംഗും മൾട്ടിടാസ്കിംഗും ഇത് ഉറപ്പുനൽകുന്നു.
ക്യാമറ: പിന്നിൽ ക്വാഡ് ക്യാമറ സെറ്റപ്പാണ് ഉള്ളത്. 200 മെഗാപിക്സൽ പ്രൈമറി സെൻസർ, 50 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 5x ഒപ്റ്റിക്കൽ സൂമുള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, 3x ഒപ്റ്റിക്കൽ സൂമുള്ള 10 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ബാറ്ററിയും ചാർജ്ജിംഗും: 45W ഫാസ്റ്റ് ചാർജ്ജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഇത് ഒരു ദിവസത്തെ മുഴുവൻ ഉപയോഗത്തിന് ആവശ്യമായ ബാക്കപ്പ് നൽകും.
സാംസങ്ങിന്റെ പ്രീമിയം ലുക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Galaxy AI) ഫീച്ചറുകളും 7 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റും വാഗ്ദാനം ചെയ്യുന്ന ഗാലക്സി S25 അൾട്രാ ഇത്രയും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള ഈ അവസരം പരിമിത സമയത്തേക്ക് മാത്രമായിരിക്കും ലഭ്യമാകുക.












Click it and Unblock the Notifications