Get Updates
Get notified of breaking news, exclusive insights, and must-see stories!

1.30 ലക്ഷത്തിന്റെ ഗാലക്സി S25 അൾട്ര വെറും 41,999 രൂപയ്ക്ക്! ഈ ഓഫർ ഒരിക്കലും മിസ്സ് ആക്കല്ലേ ചങ്കുകളെ

ഒരു പ്രീമിയം ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ അവിശ്വസനീയമായ ഒരു കിടിലൻ ഓഫർ. സാംസങ്ങിന്റെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായ സാംസങ് ഗാലക്സി S25 അൾട്ര (Samsung Galaxy S25 Ultra) ഇപ്പോൾ ആമസോൺ പ്രൈം ഡേ സെയിലിലൂടെ എക്കാലത്തെയും കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരമൊരുങ്ങുകയാണ്. വിപണിയിൽ 1,29,999 രൂപ വിലയുള്ള ഉള്ള ഈ ഫോൺ എല്ലാ ഓഫറുകളും ചേരുമ്പോൾ വെറും 41,999 രൂപ എന്ന വിലയ്ക്ക് നിങ്ങളുടെ കൈകളിലെത്തും. ഈ വമ്പൻ ഓഫറിന്റെ കണക്കുകൾ എങ്ങനെയാണെന്ന് കൃത്യമായി പരിശോധിക്കാം.

ഫോൺ എങ്ങനെ 41,999 രൂപയ്ക്ക് ലഭിക്കും?

ആമസോൺ പ്രൈം ഡേ സെയിലിന്റെ ഭാഗമായി കമ്പനി നേരിട്ട് വൻ തുകയുടെ ഡിസ്‌കൗണ്ടാണ് ഈ ഫോണിന് പ്രഖ്യാപിച്ചിരിക്കുന്നത്. ലോഞ്ച് സമയത്ത് 1,29,999 രൂപ വിലയുണ്ടായിരുന്ന സാംസങ് ഗാലക്സി S25 അൾട്രയുടെ ബേസ് വേരിയന്റ് (12GB + 256GB) പ്രൈം ഡേ സെയിലിൽ നേരിട്ട് 45,000 രൂപ കുറഞ്ഞ് 84,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് എക്കാലത്തെയും കുറഞ്ഞ വിലയാണ്. നിങ്ങളുടെ പക്കലുള്ള പഴയ സ്മാർട്ട്ഫോൺ മാറി വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ആമസോൺ മികച്ച എക്സ്ചേഞ്ച് വാല്യൂ നൽകുന്നുണ്ട്. പഴയ ഫോണിന്റെ മോഡലും അതിന്റെ പ്രവർത്തനക്ഷമതയും അനുസരിച്ച് പരമാവധി 43,000 രൂപ വരെ എക്സ്ചേഞ്ച് ബോണസായി ലഭിക്കും.

samsung-galaxy-s25-ultra-66421783173170 jpg

നിങ്ങൾക്ക് പരമാവധി എക്സ്ചേഞ്ച് തുകയായ 43,000 രൂപ ലഭിക്കുകയാണെങ്കിൽ, സെയിൽ വിലയായ 84,999 രൂപയിൽ നിന്ന് ഈ തുക കുറഞ്ഞ് ഫോണിന്റെ ആകെ വില വെറും 41,999 രൂപയായി മാറും! ഇതിനുപുറമെ, എസ്‌ബിഐ, ആക്സിസ് ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ഇൻസ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ടുകളും, ആമസോൺ പേ ഐസിഐസിഐ കാർഡുടമകൾക്ക് 5% ക്യാഷ്ബാക്കും ലഭ്യമാണ്. കൂടാതെ 9 മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐ സൗകര്യവുമുണ്ട്.

സാംസങ് ഗാലക്സി S25 അൾട്ര: പ്രധാന ഫീച്ചറുകൾ

ഫീച്ചറുകളുടെ കാര്യത്തിൽ ഈ ഫോൺ ഇന്നും വിപണിയിലെ രാജാവാണ്. ഏറ്റവും മികച്ച 6.9 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണ് ഫോണിന്. വെയിലിത്തുപോലും കൃത്യമായി കാണാൻ സഹായിക്കുന്ന 2,600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സും ഇതിനുണ്ട്. അത്യുഗ്രൻ പെർഫോമൻസ് ഉറപ്പുനൽകുന്ന ശക്തമായ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് കരുത്ത്.

ക്യാമറ പ്രേമികളെ ഞെട്ടിക്കുന്ന 200 മെഗാപിക്സൽ പ്രൈമറി ക്യാമറ. ഇതോടൊപ്പം 50MP അൾട്രാ വൈഡ് ക്യാമറയും മികച്ച സൂമിങ് നൽകുന്ന ഡ്യുവൽ ടെലിഫോട്ടോ ലെൻസുകളുമുണ്ട്. 45W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററി. കൂടാതെ സാംസങ്ങിന്റെ പ്രശസ്തമായ ഗാലക്സി എഐ ഫീച്ചറുകളും ഇതിലുണ്ട്. 7 വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളാണ് കമ്പനി ഉറപ്പുനൽകുന്നത്. വിലയേറിയ പുതിയ ഫ്ലാഗ്ഷിപ്പുകൾക്ക് പുറകെ പോകാതെ, പ്രീമിയം ലുക്കും കിടിലൻ ക്യാമറയുമുള്ള ഒരു ഫോൺ വലിയ ലാഭത്തിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ആമസോൺ ഡീൽ ഒരു കാരണവശാലും നഷ്ടപ്പെടുത്തരുത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+