Get Updates
Get notified of breaking news, exclusive insights, and must-see stories!

വില കേട്ടാൽ ഞെട്ടും! സാംസങ് ഗാലക്സി S25 അൾട്രായ്ക്ക് 38,000 രൂപയുടെ വൻ ഡിസ്കൗണ്ട്; വേഗം വാങ്ങാം

സാംസങ്ങിന്റെ ഏറ്റവും ജനപ്രിയവും കരുത്തുറ്റതുമായ പ്രീമിയം ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ 'സാംസങ് ഗാലക്സി S25 അൾട്രാ' സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം. ഇ-കോമേഴ്സ് ഭീമന്മാരായ ആമസോണിൽ ഈ ഫോണിന് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ വിലക്കുറവാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിൽ ലോഞ്ച് ചെയ്ത സമയത്തെ വിലയേക്കാൾ 38,000 രൂപയോളം കുറഞ്ഞ വിലയിൽ ഈ പ്രീമിയം ഉപകരണം ഇപ്പോൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനാകും. ഈ കിടിലൻ ഓഫറിന്റെ പൂർണ്ണവിവരങ്ങളും ഫോണിന്റെ സവിശേഷതകളും താഴെ വായിക്കാം.

ലോഞ്ച് വില 1,29,999 രൂപ; ഇപ്പോൾ 91,990 രൂപ!

ഇന്ത്യൻ വിപണിയിൽ 1,29,999 രൂപ എന്ന ഉയർന്ന പ്രാരംഭ വിലയുമായാണ് സാംസങ് ഗാലക്സി S25 അൾട്രാ വിപണിയിലെത്തിയത്. എന്നാൽ നിലവിലെ പ്രത്യേക ആമസോൺ ഡീലിൽ ഈ ഫോണിന്റെ 12GB റാമും 256GB സ്റ്റോറേജുമുള്ള ബേസ് വേരിയന്റ് വെറും 91,990 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. അതായത് ബാങ്ക് കാർഡുകളുടെ അധിക ഓഫറുകൾ ഒന്നും തന്നെയില്ലാതെ ഉപഭോക്താക്കൾക്ക് നേരിട്ട് 38,009 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ടാണ് ആമസോൺ നൽകുന്നത്. നിലവിൽ 'ടൈറ്റാനിയം വൈറ്റ് സിൽവർ' കളർ മോഡലിനാണ് ഈ വമ്പിച്ച വിലക്കുറവ് ബാധകമാക്കിയിട്ടുള്ളത്.

samsung-galaxy-s25-ultra-1782364578 jpg

സാംസങ് ഗാലക്സി S25 അൾട്രായുടെ പ്രധാന സവിശേഷതകൾ

ഈ വിലയ്ക്ക് വിപണിയിൽ ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച പെർഫോമൻസും ക്യാമറ ക്വാളിറ്റിയുമാണ് ഈ ഫോൺ വാഗ്ദാനം ചെയ്യുന്നത്. മുൻ മോഡലുകളേക്കാൾ വലിയ 6.9 ഇഞ്ച് വലിപ്പമുള്ള dynamic AMOLED 2X ഡിസ്പ്ലേയാണ് ഇതിലുള്ളത്. വശങ്ങളിലെ ബെസലുകൾ വളരെ നേർത്തതായതിനാൽ ഗെയിമിംഗിനും വീഡിയോകൾ കാണുന്നതിനും മികച്ച അനുഭവം നൽകും. ക്വാൽകോമിന്റെ ഏറ്റവും കരുത്തുറ്റ ഫ്ലാഗ്ഷിപ്പ് ചിപ്സെറ്റായ 'സ്നാപ്ഡ്രാഗൺ 8 എലൈറ്റ്' ആണ് ഈ ഫോണിന് കരുത്ത് പകരുന്നത്. വലിയ ഗ്രാഫിക്സ് ഉള്ള ഗെയിമുകൾ ചെയ്യുമ്പോഴും മൾട്ടിടാസ്കിങ് നടത്തുമ്പോഴും ഫോൺ ഒട്ടും ലാഗ് ആകില്ല.

ക്യാമറ: സാംസങ്ങിന്റെ അൾട്രാ സീരീസുകളിലെ പ്രധാന ആകർഷണം അതിന്റെ ക്യാമറകളാണ്. 200 മെഗാപിക്സലിന്റെ പ്രധാന സെൻസർ, 50 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ലെൻസ്, 5x ഒപ്റ്റിക്കൽ സൂമുള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, 3x ഒപ്റ്റിക്കൽ സൂമുള്ള 10 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവയടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് ഇതിലുള്ളത്. ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന 5,000mAh ബാറ്ററിയും 45W ഫാസ്റ്റ് ചാർജ്ജിങ് പിന്തുണയും ഈ ഫോണിനുണ്ട്. ഇതിനൊപ്പം ഫോണിന്റെ ഉള്ളിൽ തന്നെ സാംസങ്ങിന്റെ സിഗ്നേച്ചർ ആയ എസ്-പെൻ ലഭിക്കും.

നിങ്ങൾ ഒരു പ്രീമിയം ആൻഡ്രോയിഡ് ഫോണിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒട്ടും മടിക്കാതെ തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച 'വാല്യൂ ഫോർ മണി' ഡീലാണിത്. ഫോണുകളുടെ വില വർധിക്കുന്ന സമയം ആയതിനാൽ ഓഫർ പരിമിത കാലത്തേക്ക് മാത്രമെ ലഭ്യമാവുകയുള്ളു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+