Get Updates
Get notified of breaking news, exclusive insights, and must-see stories!

വില കേട്ടാൽ ഞെട്ടും! S25 അൾട്രക്ക് കുറഞ്ഞത് 35,000 രൂപ; സ്വന്തമാക്കാൻ ഇതാ സുവർണ്ണാവസരം

പ്രീമിയം സ്മാർട്ട്ഫോൺ വിപണിയിലെ രാജാവായ സാംസങ് ഗാലക്സി S25 ആള്ട്രാ സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം. വിപണിയിൽ ലോഞ്ച് ചെയ്തതു മുതൽ വൻ ഡിമാന്റുള്ള ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിന് ഇന്ത്യയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള വൻ വിലക്കുറവാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ഓഫറുകളും ബാങ്ക് ഡിസ്കൗണ്ടുകളും സംയോജിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് 1,29,999 രൂപ വില ഉണ്ടായിരുന്ന ഈ പ്രീമിയം ഫോൺ ഇപ്പോൾ 93,000 രൂപയിൽ താഴെ വിലയിൽ കൈക്കലാക്കാൻ സാധിക്കും.

ഓഫറും യഥാർത്ഥ വിലയും എങ്ങനെ?

ഫ്ലിപ്കാർട്ട് സെയിലിൽ സാംസങ് ഗാലക്സി S25 അൾട്രായുടെ 12GB റാമും 256GB സ്റ്റോറേജുമുള്ള ബേസ് വേരിയന്റ് നിലവിൽ 96,937 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. (ഫോണിന്റെ യഥാർത്ഥ ലോഞ്ച് വില 1,29,999 രൂപയായിരുന്നു). ഈ ലിസ്റ്റ് ചെയ്ത വിലയ്ക്ക് പുറമെയാണ് ഫ്ലിപ്കാർട്ട് ബാങ്ക് ഓഫറുകൾ ഒരുക്കിയിരിക്കുന്നത്

ബാങ്ക് കാർഡ് ഡിസ്കൗണ്ട്: ആക്സിസ് ബാങ്ക് (Axis Bank), ഫ്ലിപ്കാർട്ട് എസ്ബിഐ (Flipkart SBI), ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 4,000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് നേരിട്ട് ലഭിക്കും.

samsung-galaxy-s25-ultra-1779085109 jpg

ഫലത്തിൽ വില: ഈ 4,000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് കൂടി കിഴിക്കുന്നതോടെ ഫോണിന്റെ ഫലത്തിലുള്ള വില 92,937 രൂപയായി കുറയും. അതായത് യാതൊരുവിധ എക്സ്ചേഞ്ച് നിബന്ധനകളും ഇല്ലാതെ തന്നെ ഫോൺ 93,000 രൂപയ്ക്ക് താഴെ വിലയിൽ വാങ്ങാം.

നിങ്ങളുടെ കൈവശം പഴയ സ്മാർട്ട്ഫോൺ ഉണ്ടെങ്കിൽ അത് എക്സ്ചേഞ്ച് ചെയ്യാനുള്ള സൗകര്യവും പ്ലാറ്റ്‌ഫോമിലുണ്ട്. പഴയ ഫോണിന്റെ മോഡലും പ്രവർത്തനക്ഷമതയും അനുസരിച്ച് വലിയ തുക എക്സ്ചേഞ്ച് മൂല്യമായി ലഭിക്കുന്നതോടെ ഫോണിന്റെ വില പകുതിയിൽ താഴേക്ക് കൊണ്ടുപോകാൻ സാധിക്കും.

ഗാലക്സി S25 ആള്ട്രാ: പ്രധാന സവിശേഷതകൾ

ഗാലക്സി ഫോണുകൾക്കായി പ്രത്യേകം ഒപ്റ്റിമൈസ് ചെയ്ത സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റാണ് ഇതിന് കരുത്ത് പകരുന്നത്. ഗെയിമിംഗിലും ഹെവി ടാസ്കുകളിലും ഇത് മികച്ച വേഗത നൽകുന്നു. 6.9 ഇഞ്ചിന്റെ ഭീമൻ ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. പ്രകാശമുള്ള അന്തരീക്ഷത്തിലും മികച്ച കാഴ്ചാനുഭവം ഉറപ്പാക്കാൻ ഇതിലെ ഗൊറില്ല ഗ്ലാസ് അർമർ പ്രൊട്ടക്ഷന് സാധിക്കും.

ക്യാമറ സിസ്റ്റം: പിന്നിൽ 200 മെഗാപിക്സലിന്റെ പ്രധാന ക്യാമറയ്ക്കൊപ്പം രണ്ട് 50 മെഗാപിക്സൽ ക്യാമറകളും ഒരു 10 മെഗാപിക്സൽ ക്യാമറയും ഉൾപ്പെടുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണുള്ളത്. മികച്ച സൂമിംഗും ക്വാളിറ്റിയുമുള്ള ചിത്രങ്ങൾ ഇതിലൂടെ പകർത്താം. 12 മെഗാപിക്സലാണ് സെൽഫി ക്യാമറ.

ബാറ്ററിയും ഡിസൈനും: പ്രീമിയം ലുക്ക് നൽകുന്ന ടൈറ്റാനിയം ബോഡിയിലാണ് ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ദീർഘനേരം ബാക്കപ്പ് നൽകുന്ന 5,000mAh ബാറ്ററിയും ഫോണിനുണ്ട്. പ്രൊഡക്ടിവിറ്റി ആവശ്യങ്ങൾക്കായി ഇൻ-ബിൽറ്റ് എസ്-പെൻ സൗകര്യവും ലഭ്യമാണ്.

ലിസ്റ്റ് ചെയ്ത വിലയിൽ തന്നെയുള്ള ഈ വമ്പൻ വിലക്കുറവും ബാങ്ക് ഓഫറുകളും എത്ര ദിവസത്തേക്ക് ഉണ്ടാകുമെന്ന് വ്യക്തമല്ല. അതിനാൽ സാംസങ്ങിന്റെ പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫ്ലിപ്കാർട്ടിലെ ഈ ഡീൽ പരമാവധി പ്രയോജനപ്പെടുത്താം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+