സാംസങ് എസ് 26 വരുന്നു, തീയതി കുറിച്ചു; അമ്പരപ്പിക്കും മാറ്റങ്ങൾ!
സ്മാർട്ട്‌ഫോൺ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സാംസങ്ങിന്റെ അടുത്ത ഫ്‌ലാഗ്ഷിപ്പ് മോഡലായ ഗാലക്സി എസ് 26 (Samsung Galaxy S26 Series Launch) സീരീസ് ഫെബ്രുവരി 25ന് പുറത്തിറങ്ങും. സാംസങ് ഗാലക്സി എസ് 26, ഗാലക്സി എസ് 26 പ്ലസ്, ഗാലക്സി എസ് 26 അൾട്രാ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ഈ നിരയിൽ അണിനിരക്കുന്നത്. കാമറയിലും പ്രകടനത്തിലും വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ടാണ് സാംസങ് ഈ പുതിയ കരുത്തന്മാരെ വിപണിയിലെത്തിക്കുന്നത്. ഫെബ്രുവരിയിൽ ലോഞ്ച് ചെയ്ത ശേഷം മാർച്ച് 11 ഓടെ ഫോണുകൾ വിപണിയിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മോഡലുകളും സവിശേഷതകളും
1. ഗാലക്സി എസ് 26 & എസ് 26 പ്ലസ്: എസ് 26 മോഡലിൽ 6.3 ഇഞ്ച് ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേയും 120Hz റിഫ്രഷ് റേറ്റും പ്രതീക്ഷിക്കുന്നു. അതേസമയം പ്ലസ് മോഡലിന് 6.7 ഇഞ്ച് ഡിസ്‌പ്ലേയാകും ഉണ്ടാകുക. 2nm പ്രോസസിംഗിൽ നിർമ്മിച്ച കരുത്തൻ എക്സിനോസ് 2600 ചിപ്‌സെറ്റാണ് ഈ ഫോണുകൾക്ക് കരുത്ത് പകരുന്നത്. 50 എംപി പ്രധാന കാമറയ്ക്കൊപ്പം 12 എംപി അൾട്രാ വൈഡ്, 12 എംപി ടെലിഫോട്ടോ ലെൻസുകളും കാമറ വിഭാഗത്തിലുണ്ടാകും. എസ് 26-ൽ 4,300 എംഎഎച്ചും എസ് 26 പ്ലസ്സിൽ 4,900 എംഎഎച്ചുമാണ് ബാറ്ററി കരുത്ത്.

2. ഗാലക്സി എസ് 26 അൾട്രാ: സീരീസിലെ ഏറ്റവും കരുത്തനായ എസ് 26 അൾട്രാ വിസ്മയിപ്പിക്കുന്ന ഫീച്ചറുകളുമായാണ് എത്തുന്നത്. 6.9 ഇഞ്ച് QHD+ ഡിസ്‌പ്ലേ, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ, 16 ജിബി റാം, 1 ടിബി സ്റ്റോറേജ് എന്നിവ ഇതിന്റെ പ്രത്യേകതയാണ്. 200 എംപി മെയിൻ കാമറയ്ക്കൊപ്പം 50 എംപി പെരിസ്‌കോപ്പ് കാമറയും ഇതിലുണ്ട്. 5,400 എംഎഎച്ച് ബാറ്ററിയും 60W ഫാസ്റ്റ് ചാർജിംഗും ഇതിന് കരുത്തേകും.
വില: ഇന്ത്യയിൽ സാംസങ് ഗാലക്സി എസ് 26 സീരീസിന് ഏകദേശം 82,999 രൂപ മുതൽ 1,32,999 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. എഐ (AI) ഫീച്ചറുകളുടെയും അത്യാധുനിക ഡിസൈനിന്റെയും അകമ്പടിയോടെ എത്തുന്ന ഈ ഫോണുകൾ സ്മാർട്ട്‌ഫോൺ വിപണിയിൽ പുതിയ വിപ്ലവം സൃഷ്ടിക്കുമെന്നുറപ്പാണ്.












Click it and Unblock the Notifications