ഗൂഗിള്‍ പിക്‌സലിന്റെ ആ അഹങ്കാരം ഇനി വേണ്ട, സാംസങ്ങിന് പുത്തന്‍ ഫീച്ചര്‍, ഒരാളും ഒപ്പമെത്തില്ല!!

ഗൂഗിളിന്റെ പുതിയ അപ്‌ഡേറ്റ് വരുമെന്നറിയിച്ചതോടെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് സാംസങ്ങാണ്. പുതിയ സെക്യൂരിറ്റി ഫീച്ചറുകളില്‍ അടക്കം ആ നേട്ടം പിക്‌സലിനുണ്ടായി. സാംസങ്ങ് പക്ഷേ ഈ ക്ഷീണത്തിന് പ്രതികാരം ചെയ്തിരിക്കുകയാണ്. പുത്തനൊരു ഫീച്ചറിലൂടെ ഗൂഗിളിന്റെ എല്ലാ മുന്നേറ്റവും സാംസങ്ങ് ഇല്ലാതാക്കിയിരിക്കുകയാണ്. വീണ്ടുമൊരിക്കല്‍ കൂടി സാംസങ്ങ്, ആപ്പിളുമായി മത്സരത്തില്‍ ഒപ്പത്തിനൊപ്പമെത്തിയിരിക്കുകയാണ്.

പുത്തന്‍ ഫീച്ചറില്‍ ആപ്പിള്‍ ഐഫോണിനെയും മറികടന്നിരിക്കുകയാണ് സാംസങ്ങിന്റെ മോഡലുകള്‍. സിം ടു ഇസിം കണ്‍വേര്‍ഷനിലാണ് സാംസങ്ങ് ഇപ്പോള്‍ ആധിപത്യം പുലര്‍ത്തുന്നത്. സാംസങ്ങിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങള്‍ വാങ്ങിയാല്‍ പഴയ ഇ സിമ്മില്‍ നിന്ന് പുതിയ ഇസിമ്മിലേക്ക് എളുപ്പത്തില്‍ മാറാനാവും. ഇ സിം എന്നത് ഒരു ഫോണില്‍ നേരത്തെ തന്നെ ചേര്‍ക്കുന്നതാണ്. നമുക്ക് ഊരിയെടുക്കാവുന്ന സിം രൂപത്തിലായിരിക്കില്ല ഇത്.

samsung-phone-feature

പുതിയ സ്മാര്‍ട്ട്‌ഫോണുകളില്‍ ഇതിനുള്ള സംവിധാനം സാസംങ്ങിലുണ്ട്. ഒരു ഫിസിക്കലായിട്ടുള്ള സിമ്മിനെ എളുപ്പത്തില്‍ ഇ സിമ്മാക്കി മാറ്റാനും സാംസങ്ങ് ഡിവൈസുകള്‍ക്ക് സാധിക്കും. ഇ സിം ഉണ്ടെങ്കില്‍ പഴയ ഡിവൈസില്‍ നിന്ന് എളുപ്പത്തില്‍ അപ്‌ഗ്രേഡ് ചെയ്യാനാവും. ആദ്യം പഴയ ഡിവൈസില്‍ നിന്ന് ഡീആക്ടിവേറ്റ് ചെയ്യുക. അതിന് ശേഷം പുതിയ സാംസങ്ങ് ഡിവൈസില്‍ അത് റീആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കും.

ഈ വര്‍ഷം ഫെബ്രുവരി മുതല്‍ സാംസങ്ങ് ഇ സിം ട്രാന്‍സ്ഫറിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ആന്‍ഡ്രോയിഡ് ക്യുപിആര്‍ ബേറ്റ സിം ഇല്ലാത്ത ഫീച്ചറുകള്‍ അവതരിപ്പിച്ച് കഴിഞ്ഞു. സാംസങ്ങിന്റെ വണ്‍ യുഐ 5.1 അപ്‌ഡേറ്റ് കഴിഞ്ഞ മാസം പല മോഡലുകളിലും അവതരിപ്പിച്ചിരുന്നു. ഇതോടെ ഇ സിം ഫീച്ചര്‍ പല സാംസങ്ങ് ഫോണുകലിലും ലഭ്യമാണ്.

ഗൂഗിള്‍ പിക്‌സലില്‍ ഈ ഫീച്ചര്‍ ലഭ്യമല്ല. അടുത്ത അപ്‌ഡേറ്റിലോ, പിക്‌സല്‍ എട്ടിലോ ഈ ഫീച്ചര്‍ ഉണ്ടാവാനും സാധ്യതയില്ല. ഇതാണ് സാംസങ്ങിന് മുന്‍തൂക്കം നല്‍കുന്നത്. യുഎസ്സില്‍ ഇതിപ്പോള്‍ ലഭ്യമാകണം. സാംസങ്ങിനെ പുതിയ അപ്‌ഡേറ്റില്‍ പ്രവര്‍ത്തിക്കുന്ന മോഡലായിരിക്കണം, പുതിയ മോഡലും പഴയതും.

ഗ്യാലക്‌സി എസ്21, എസ്22, എസ്22 സീരീസുകളില്‍ ഈ ഓപ്ഷന്‍ ലഭ്യമാണ്. സെഡ് ഫോള്‍ഡ് 3, ഫ്‌ളിപ്പ് 3, ഫോള്‍ഡ് 4, ഫ്‌ളിപ്പ് 4, നോട്ട് 2 മോഡലുകളിലും ഇ സിം ഓപ്ഷന്‍ ലഭ്യമാണ്. സെറ്റിംഗ്‌സില്‍ പോയി ആദ്യ കണക്ഷന്‍ സെലക്ട് ചെയ്യുക. അതില്‍ സിം മാനേജറുണ്ടാവും. അതില്‍ ഇ സിം സേവനം സെലക്ട് ചെയ്യാം. നിലവില്‍ ഇ സിം സേവനം ലഭിക്കുന്ന ഫോണുകള്‍ കുറവാണ്. കാരണം പുതിയ അപ്‌ഡേറ്റ് എല്ലാത്തിലും ലഭിച്ച് തുടങ്ങിയിട്ടില്ല. അതില്‍ മാത്രമേ ഈ സേവനം ലഭിക്കൂ.

നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഫോണുകളില്‍ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് കാലാവധി അവസാനിച്ചതാണെങ്കില്‍ നിരാശരാവേണ്ടി വരും. ഇ സിം സേവനം ഉറപ്പായും ലഭിക്കില്ല. ഒരു സിം മാത്രമായി ഇ സിം സേവനം ലഭിക്കില്ല. രണ്ട് സിമ്മിലും ഇതേ ഓപ്ഷന്‍ വെക്കേണ്ടി വരും. ഇതിനെ നേരിടാന്‍ ഗൂഗിളിന്റെ ഓപ്ഷന്‍ എന്തായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ ഇപ്പോള്‍ പിക്‌സലിന്റെ ആരാധകര്‍ നിരാശപ്പെടേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+