Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്‌ളാഗ്ഷിപ്പിലെ രാജാവാകാന്‍ സാംസങ്ങ്; ഗൂഗിളിന്റെ മെഗാ ഫീച്ചറുകള്‍, ആപ്പിളിന് പിടിച്ചാല്‍ കിട്ടില്ല

സാംസങ്ങ് ടെക് ലോകത്തെ മൊത്തത്തില്‍ അടക്കി വാഴാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായി ഗൂഗിളില്‍ നിന്ന് വമ്പന്‍ സഹായങ്ങളാണ് സാംസങ്ങ് ഫോണുകള്‍ക്ക് ലഭിക്കാന്‍ പോകുന്നത്. പുതിയ അഞ്ച് ഗൂഗിള്‍ അപ്‌ഡേറ്റുകള്‍ വരുന്നതോടെ ആപ്പിള്‍ ഫോണുകളേക്കാള്‍ മികച്ച ഫീച്ചറുകള്‍ സാംസങ്ങില്‍ ലഭ്യമാകും. ആന്‍ഡ്രോയിഡ് 14ന്റെ റിലീസ് ഗൂഗിള്‍ വൈകിപ്പിച്ചിരിക്കുകയാണ്.

എന്നാല്‍ ഈ ഫീച്ചറുകള്‍ സ്മാര്‍ട്ട് ഫോണുകളിലെ ഏറ്റവും പുതിയ തലമുറയിലെ ഫോണുകള്‍ക്ക് ലഭ്യമാകും. ഗൂഗിളിന്റെ പ്രശസ്തമായ എ ഗ്ലാന്‍സ് വിഡ്‌ജെറ്റാണ് അപ്‌ഡേറ്റ് ചെയ്യുന്നത്. അതിനൊപ്പം ഗൂഗിള്‍ വാലറ്റ് ആപ്പും ലഭിക്കും. ഇതിന് പുറമേ പുതിയ ഫീച്ചറുകളും വരുന്നുണ്ട്. ഗ്ലാന്‍സ് വിഡ്ജറ്റ് ഗൂഗിളിന്റെ ദീര്‍ഘകാലമായുള്ള പോപ്പുലര്‍ മോഡലാണ്. ഈ വിഡ്‌ജെറ്റില്‍ ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങള്‍ ഡിസ്‌പ്ലേ ചെയ്ത് കാണും. കാലാവസ്ഥ അലര്‍ട്ട്, ട്രാവല്‍ അപ്‌ഡേറ്റ്‌സ്, ഇവന്റ് റിമൈന്‍ഡറുകള്‍, എന്നിവ ഇതില്‍ കാണാം.

samsung-flagship-phones

ട്രാവല്‍ അപ്‌ഡേറ്റ്‌സില്‍, യാത്രാ സമയങ്ങളും, മറ്റ് നിര്‍ദേശങ്ങളും കാണാം. ഗൂഗിള്‍ വാലറ്റ് ആപ്പില്‍ ബോര്‍ഡിംഗ് പാസുകള്‍, ക്യൂആര്‍ കോഡുകള്‍, സ്‌ക്രീന്‍ഷോട്ടുകള്‍, പിഡിഎഫുകള്‍ എന്നിവ സൂക്ഷിച്ച് വെക്കാന്‍ സഹായിക്കും. ഇതിലൂടെ ഏതൊരു രേഖയും എളുപ്പത്തില്‍ ലഭ്യമാവും. നമുക്ക് ഫ്‌ളൈറ്റില്‍ യാത്ര ചെയ്യണമെങ്കില്‍ ഇത്തരം കാര്യങ്ങളെ കുറിച്ച് ഓര്‍ത്ത് ഇനി ടെന്‍ഷനടിക്കേണ്ടിയും വരില്ല.

മറ്റൊരു മെഗാഫീച്ചര്‍ എളുപ്പത്തില്‍ ഓഫീസ് മീറ്റിംഗുകള്‍ക്കുള്ള സൗകര്യം ഫോണുകളില്‍ ലഭ്യമാക്കും എന്നതാണ്. നിങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ പോലും മീറ്റിംഗ് നടത്താം. ഇതിനിടയില്‍ കൂടി ബ്രൗസിംഗും നടത്താനാവും. അതിനൊപ്പം വെബ്ബക്‌സിലോ, സൂമിലോ ജോയിന്‍ ചെയ്യാം. ഇതിനായി ഫോണ്‍ ആന്‍ഡ്രോയിഡ് ഓട്ടോ കോമ്പാറ്റിബിള്‍ ഇന്‍ഫോടെയിന്‍മെന്റ് യൂണിറ്റുമായി കണക്ട് ചെയ്താല്‍ മാത്രം മതി.

മീറ്റിംഗുകളില്‍ പങ്കെടുക്കുമ്പോള്‍ മൈക്രോഫോണുകള്‍ മ്യൂട്ട് ചെയ്യാന്‍ സാധിക്കും. ഇതുവഴി മറ്റ് കാര്യങ്ങളിലും നിങ്ങള്‍ക്ക് സമയം ചെലവിടാം. ഗൂഗിള്‍ അസിസ്റ്റന്റില്‍ സ്ലീപ്പ് ഡാറ്റയും ലഭ്യമാവും. ഫിറ്റ്ബിറ്റ് അല്ലെങ്കില്‍ ഗൂഗിള്‍ ഫിറ്റ് വഴി ഇവ ലഭ്യമാകും.

നിങ്ങളുടെ ഉറക്കത്തിന്റെ സമയം എത്രയായിരുന്നുവെന്ന് കൃത്യമായി അറിയാന്‍ ഗൂഗിളിന്റെ പുതിയ ഫീച്ചറുകള്‍ സഹായിക്കും. ഇമേജ് ക്യൂ ആന്‍ഡ് എ മികച്ചൊരു ഫീച്ചറാണ്. ഇത് കാഴ്ച്ചാ കുറവുള്ളവര്‍ക്കും ഉപകരിക്കും. ഒരു ചിത്രത്തിന്റെ വിശദമായ ഡിസ്‌ക്രിപ്ഷന്‍ ലഭ്യമാക്കാന്‍ എഐ സംവിധാനങ്ങള്‍ വരെ ഇതിലുണ്ട്. ആന്‍ഡ്രോയിഡ് ലോഗോയുടെ ഡിസൈനും ഗൂഗിള്‍ മാറ്റിയിട്ടുണ്ട്.

2019ലാണ് ഇതിന്റെ ഡിസൈന്‍ അവസാനമായി മാറ്റിത്. ആന്‍ഡ്രോയിഡിനെ കൂടുതലായി ഗൂഗിളിനെ കണക്ട് ചെയ്യാനും ഇത് സഹായിക്കും. ആന്‍ഡ്രോയിഡിന്റെ റോബോട്ട് ഫേസ് ഇനി മൂന്ന് ഡൈന്‍ഷന്‍ ലുക്കില്‍ ലഭ്യമാകും. സാംസങ്ങിന്റെ ആന്‍ഡ്രോയിഡിന്റെ പ്ലാറ്റ്‌ഫോമിനെ ഫ്‌ളാഗ്ഷിപ്പില്‍ കരുത്തനാവാനും ഈ അപ്‌ഡേറ്റുകള്‍ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+