ഗ്യാലക്‌സി എസ്24 ക്യാമറ പൊളിച്ചടുക്കും, ആപ്പിളിനില്ലാത്ത ഫീച്ചര്‍, ഐഫോണിനെ ഇക്കാര്യത്തില്‍ വീഴ്ത്തും
സാംസങ്ങിന്റെ വരാനിരിക്കുന്ന ഫ്‌ളാഗ്ഷിപ്പ് ഭീമന്‍ പുത്തന്‍ ഫീച്ചറുകളുമായി എല്ലാവരെയും ഞെട്ടിക്കുമെന്ന് റിപ്പോര്‍ട്ട്. ആപ്പിളിന്റെ ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സിന് വെല്ലുവിളിയായിട്ടാണ് സാംസങ്ങ് ഗ്യാലക്‌സി സീരീസിലെ ഈ പ്രമുഖനെ കളത്തില്‍ ഇറക്കുന്നത്. ആപ്പിളില്‍ കാണാത്ത നിരവധി ഫീച്ചറുകള്‍ എസ്24ല്‍ ഉണ്ടാവും.
ക്യാമറയില്‍ ഇതുവരെ ഒരു ഫോണിനും അവകാശപ്പെടാനില്ലാത്ത അത്ര മികവുണ്ടാവും. ഇസോസെല്‍ 200 എംപി സെന്‍സറാണ് ഇവയുടെ പ്രത്യേകത. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്പ്‌സെറ്റാണ് ഇതിനുണ്ടാവും. ഇത്രയും മികച്ച ഹാര്‍ഡ് വെയറുമായിട്ടുള്ള ഒരു സ്മാര്‍ട്ട്‌ഫോണ്‍ പോലും നിലവില്‍ വിപണിയില്‍ ഇല്ല. അതുകൊണ്ട് വരാനിരിക്കുന്നവ എല്ലാവരെയും ഞെട്ടിക്കും.മികച്ച സൂമിംഗുള്ള ഉള്ള ക്യാമറയാണ് എസ്24ല്‍ ഉള്ളത്. അതും ഫോര്‍കെ സൂമിംഗാണ് സാംസങ്ങ് വാഗ്ദാനം ചെയ്യുന്നത്.

ചിത്രമോ വീഡിയോയോ എടുക്കുമ്പോള്‍ സൂം ചെയ്താല്‍ മൊത്തം സീനിന്റെ സൂം ഔട്ട് ഫൂട്ടേജ് തന്നെ എടുക്കാന്‍ ഈ ക്യാമറ ഉപയോഗിച്ച് സാധിക്കും. യാതൊരു വിധ ക്ലാരിറ്റി കുറവോ, ഡീറ്റെയിലിംഗ് കുറവോ ഈ ചിത്രങ്ങള്‍ക്കുണ്ടാവില്ല. ഈ സെന്‍സര്‍ രണ്ട് 4കെ വീഡിയോ സ്ട്രീമുകള്‍ പകര്‍ത്താന്‍ സഹായിക്കും. ക്രോപ്പ് ചെയ്യപ്പെട്ട ഏരിയയും അതുപോലെ മൊത്തം ഏരിയയുടെ ഒരു വ്യുവും ഇതോടൊപ്പം പകര്‍ത്താം. മറ്റൊരു ഫോണിനും ഇത്രയും മികവുറ്റ ഡീറ്റെയിലിംഗ് ക്യാമറകളില്‍ അവകാശപ്പെടാന്‍ സാധിക്കില്ല.
ഈ ക്യാമറ ഫീച്ചറിലൂടെ വീഡിയോ എടുത്ത ശേഷം ഫ്രേമിംഗ് മാറ്റാനുള്ള സൗകര്യവും ഉണ്ടാവും. ഈയൊരു മികവ് 2 എക്‌സ് സൂമിലും, ഫോര്‍ എക്‌സിലും ഒരുപോലെ ലഭ്യമാവും. രണ്ട് തരം ക്വാളിറ്റിയിലും മികവുറ്റ വീഡിയോ തന്നെ നിങ്ങള്‍ക്ക് ലഭ്യമാവും. ഒരു വീഡിയോയില്‍ എന്തെല്ലാം കാര്യങ്ങള്‍ ഉണ്ടോ അതില്‍ ഔട്ടോ ഫോക്കസാവാന്‍ ഈ ക്യാമറയ്ക്ക് തനിയെ സാധിക്കും. അതും റിയല്‍ ടൈമില്‍ സാധിക്കും.
ഏത് ഡയറക്ഷനില്‍ വേണമെങ്കില്‍ ഇത് മാറ്റാം. നമുക്ക് ഏതിലാണ് ഫോക്കസ് ചെയ്യേണ്ടതെന്ന പ്രശ്‌നം ഇതിലൂടെ ഒഴിവാക്കാം. കാരണം കൃത്യമായ ഫോക്കസ് ചിത്രത്തില്‍ മൊത്തമായി ഉണ്ടാവും. 4കെ റെസല്യൂഷനില്‍ ഏറ്റവും മികച്ച ഫോക്കസില്‍ ചിത്രങ്ങളും വീഡിയോകളും യൂസര്‍മാര്‍ക്ക് ഇതിലൂടെ ലഭിക്കും. ഇ2ഇ എഐ റെമോസായിക് ഇമേജ് പ്രൊസസിംഗിന്റെ പുതിയ രീതിയാണ്. ഫോട്ടോ സ്വീക്വന്‍സുകളായി എടുക്കാന്‍ ഇതിലൂടെ സാധിക്കും. നിറം, ലെയര്‍ എന്നിവയെല്ലാം കൃത്യമായിരിക്കും.
ഇസോസെല്‍ സെന്‍സറിന്റെ മികവാണിത്. അതായത് ഒരു ചിത്രമെടുക്കുമ്പോള്‍ എച്ച്ഡിആര്‍, കളര്‍, പാരലല്‍, ടോണ്‍, നോയ്‌സ് റിഡക്ഷന്‍, ഷാര്‍പ്പനിംഗ്, വൈറ്റ് ബാലന്‍സ്, ലെന്‍സ് ഷേഡിംഗ് കറക്ഷന്‍ എന്നിവ ഒരേസമയം നടക്കും. അതിലൂടെ ചിത്രമെടുക്കുന്ന വേഗം രണ്ടിരട്ടിയായി വര്‍ധിപ്പിക്കും. കുറഞ്ഞ സമയത്തില്‍ ചിത്രങ്ങള്‍ മികവോടെ എടുക്കാന്‍ സഹായിക്കും. ഇതെല്ലാം പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് സാധ്യമാകുന്നത്. 200 മെഗാപിക്‌സല്‍ സെന്‍സറും ഇതോടൊപ്പമുണ്ടാവും.












Click it and Unblock the Notifications