സാംസങ്ങിന്റെ ഫ്‌ളാഗ്ഷിപ്പിന് കിടിലന്‍ ഓഫര്‍; എസ്22 അള്‍ട്രക്ക് 60000 രൂപ വരെ ഡിസ്‌കൗണ്ട്
ഡിസ്‌കൗണ്ടുകളുടെ പെരുമഴയാണ് ഇപ്പോള്‍ ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ക്ക്. ആപ്പിള്‍ ഫോണുകള്‍ സര്‍വകാല വിലക്കുറവില്‍ ലഭിക്കുന്നുണ്ട് ഇപ്പോള്‍. അതേ തലത്തിലേക്ക് സാംസങ്ങും കഴിഞ്ഞ ദിവസങ്ങളിലായി എത്തിയിരുന്നു. ഇപ്പോഴിതാ സാംസങ്ങിന്റെ ഗ്യാലക്‌സി സീരീസിലെ ഫ്‌ളാഗ്ഷിപ്പ് ഭീമനായ എസ്22ക്ക് മെഗാ ഡിസ്‌കൗണ്ടാണ് കമ്പനി നല്‍കുന്നത്. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ ഭാഗമായിട്ടാണ് വമ്പന്‍ വിലക്കുറവില്‍ ഈ ഫോണ്‍ ലഭിക്കുക.
ഇതൊരു പരിമിതമായ സമയത്തേക്കുള്ള ഡിസ്‌കൗണ്ട്. ഈ മാസം പതിനഞ്ച് വരെയാണ് ആമസോണ്‍ സെയില്‍ ഉള്ളത്. ചിലപ്പോള്‍ ഈ ഡിസ്‌കൗണ്ടുകള്‍ നേരത്തെ പിന്‍വലിക്കാന്‍ സാധ്യതയുണ്ട്. ആലോചിക്കാന്‍ നില്‍ക്കാതെ വേഗം തന്നെ നിങ്ങളുടെ പ്രിയപ്പെട്ട എസ്22 വാങ്ങുന്നതാണ് നല്ലത്.ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് സാംസങ്ങാണ്. അതുകൊണ്ട് മികച്ച ഓഫര്‍ ഉണ്ടാവുമെന്ന് നേരത്തെ ഉറപ്പായിരുന്നു.

ആരും അമ്പരപ്പിക്കുന്ന തുകയ്ക്കാണ് ഗ്യാലക്‌സി എസ്22 അള്‍ട്ര ലഭിക്കു. വെറും 71999 രൂപ മുടക്കിയാല്‍ ഈ ഫോണ്‍ വാങ്ങാന്‍ പറ്റും. ഇവ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് തുക പോലും ചേര്‍ക്കാതെയാണ്. ഇന്ത്യയില്‍ ഇതിന്റെ യഥാര്‍ത്ഥ വില 1,31999 രൂപയാണ്. 12 ജിബി റാമും, 256 ജിബി സ്റ്റോറേജ് വേര്‍ഷനുമാണിത്. ആമസോണ്‍ ഫെസ്റ്റിവലിന്റെ ഭാഗമായി 84999 രൂപയ്ക്ക് ഈ ഫോണ്‍ ലഭിക്കും. 36 ശതമാനം ഫ്‌ളാറ്റ് ഡിസ്‌കൗണ്ടാണ് ആമസോണ്‍ നല്‍കുന്നത്. കാര്‍ഡ് ഓഫറുകളുണ്ടെങ്കില്‍ ഇനിയും കുറയും.
എസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡ് ഡിസ്‌കൗണ്ട് ഉണ്ടെങ്കില്‍ 13000 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. അതിലൂടെ 71999 രൂപയ്ക്ക് ഗ്യാലക്‌സിയടെ ഈ കിടിലന്‍ ഫ്‌ളാഗ്ഷിപ്പ് ലഭ്യമാവും. അതല്ല ഇനിയും നിങ്ങള്‍ക്ക് വില കുറയണമെങ്കില്‍ എക്‌സ്‌ചേഞ്ച് ഓഫര്‍ തിരഞ്ഞെടുക്കാം. 50000 രൂപ ട്രേഡ് ഇന്‍ ഡിസ്‌കൗണ്ടും ആമസോണ്‍ നല്‍കുന്നുണ്ട്. നിങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്നുണ്ടെങ്കില്‍ ഏറ്റവും നല്ല കണ്ടീഷനിലായിരിക്കണം ഫോണ്‍.
സ്‌ക്രീനിന് പൊട്ടലോ, വരകളോ വീണിട്ടുണ്ടെങ്കില്‍ കിട്ടുന്ന പണം കുറയും. റീസെയില്‍ വാല്യുവിന് അനുസരിച്ചാണ് എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് ലഭിക്കുക. ഏത് ഫോണാണ് എക്‌സ്‌ചേഞ്ചില്‍ നല്‍കുന്നത് എന്ന് ആദ്യമേ തീരുമാനിക്കുക. തുടര്‍ന്ന് അതിന്റെ ഡിസ്‌കൗണ്ടും പരിശോധിക്കുക. യഥാര്‍ത്ഥ വില അപ്പോള്‍ മനസ്സിലാവും.
സാംസങ്ങിന്റെ ഗ്യാലക്‌സി സീരീസില്‍ ആദ്യ രണ്ടില്‍ വരുന്ന ഫ്‌ളാഗ്ഷിപ്പ് ഫോണാണിത്. കണ്ണുംപൂട്ടി ഇവ വാങ്ങാം. കാരണം ഗംഭീര ക്യാമറകളാണ് ഇതിനുള്ളത്. ട്രിപ്പിള്‍ ക്യാമറയാണ് ഇവയ്ക്കുള്ളത്. പിന്നിലായി 108+10+12 എംപി എന്നിങ്ങനെയാണ് ഇതിന്റെ ക്യാമറയുള്ളത്. അതിന് പുറമേ 40 എംപി സെല്‍ഫി ഷൂട്ടറുമുണ്ട്. ഹൈ ക്വാളിറ്റി വീഡിയോയും നിങ്ങള്‍ക്ക് ഇതില്‍ ഷൂട്ട് ചെയ്യാം.
6.8 ഇഞ്ച് വരുന്ന ആമോലെഡ് സ്‌ക്രീനാണ് എസ്22 അള്‍ട്രയ്ക്കുള്ളത്. എന്തുകൊണ്ടും ഡിസൈന്‍ പ്രീമിയം ലുക്ക് ഫീല്‍ ചെയ്യും. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 എസ്ഒസി ചിപ്‌സെറ്റും ഇതിനുണ്ട്. ആന്‍ഡ്രോയിഡ് 12 വണ്‍ ഒഐ സോഫ്റ്റ് വെയറിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. അപ്‌ഡേറ്റ് വരുമ്പോള്‍ ആന്‍ഡ്രോയിഡ് പതിമൂന്നിലേക്കും, പതിനാലിലേക്കും മാറും.












Click it and Unblock the Notifications