സാംസങ്ങ് ഗ്യാലക്‌സി സീരീസിന് ഓഫറുകളുടെ പെരുമഴ, ഐഫോണ്‍ 15 പ്രൊ വീഴും, ഡിസ്‌കൗണ്ട് ഇങ്ങനെ
തൊട്ടാല്‍പ്പൊള്ളുന്ന വിലയാണ് ഐഫോണിന്റെ പുതിയ 15 സീരീസിന്. ഇത് മുതലെടുക്കാന്‍ ഓഫറുകളുടെ പെരുമഴയാണ് സാംസങ്ങ് നല്‍കുന്നത്. ഗ്യാലക്‌സി സീരിസിലെ മിക്ക ഫോണുകള്‍ക്കും വന്‍ ഡിസ്‌കൗണ്ടാണ് ഉള്ളത്. ഏറ്റവും വിലയേറിയ ഫ്‌ളിപ്പ് അഞ്ച് വെറും 66000 രൂപയ്ക്ക് സ്വന്തമാക്കാനുള്ള അവസരം വരെയാണ് സാംസങ്ങ് ഒരുക്കിയിരിക്കുന്നത്. സാംസങ്ങ് ഗ്യാലക്‌സി എസ്21 എഫ്ഇയാണ് ഓഫറുകളില്‍ മുന്നില്‍ നില്‍ക്കുന്നത്.
6.4 ഇഞ്ച് ഡിസ്‌പ്ലേയും ട്രിപ്പിള്‍ ക്യാമറയുമാണ് ഇതിനുള്ളത്. സാംസങ്ങിന്റെ ഫ്‌ളാഗ്ഷിപ്പില്‍ മുന്നില്‍ നില്‍ക്കുന്നതാണ് എഫ്ഇ സീരീസ്. 74999 രൂപയാണ് ഇതിന്റെ വില. 39999 രൂപയാണ് ഇതിന്റെ ഡിസ്‌കൗണ്ട് പ്രൈസ്. 46 ശതമാനം വിലക്കുറവിലാണ് ഇത് ലഭിക്കുക. തീര്‍ച്ചയായും ജനപ്രിയ മോഡല്‍ ഇനിയും വിറ്റുപോകാന്‍ സാധ്യത ഏറെയാണ്.

ഗ്യാലക്‌സി സീരീസിലെ തന്നെ എസ് 22 ആണ് വലിയ വിലക്കുറവില്‍ സാംസങ്ങ് നല്‍കുന്നത്. ആമസോണില്‍ നിന്ന് 27 ശതമാനം വിലക്കുറവില്‍ ഇവ ലഹിക്കും. 85999 രൂപയാണ് ഇതിന്റെ വില. ആമസോണില്‍ നിന്ന് 62999 രൂപയ്ക്ക് ഇവ വാങ്ങാനാവും. ഫ്‌ളാഗ്ഷിപ്പിന്റെ കിംഗ് സൈസ് ഫോണാണിത്. 6.1 ആമോലെഡ് ഡിസ്‌പ്ലേയാണ് എസ്22ക്കുള്ളത്. ട്രിപ്പിള്‍ ക്യാമറയും ഉണ്ട്. 50 എംപി പ്രൈമറി ക്യാമറ, 10 എംപി ടെലിഫോട്ടോ ലെന്‍സ്, 12 എംപി അള്‍ട്രാവൈഡ് ക്യാമറ എന്നീ ഫീച്ചറുകളും എസ്22ക്കുണ്ട്.
സാംസങ്ങിന്റെ ഗ്യാലക്‌സി സെഡ് ഫ്‌ളിപ്പ് ഫൈവാണ് മറ്റൊരു ആകര്‍ഷണം. ഇതിനും വമ്പന്‍ വിലക്കുറവാണ് ഉള്ളത്. ഇത് പക്ഷേ സാംസങ്ങിന്റെ തന്നെ വെബ്‌സൈറ്റില്‍ നിന്ന് വാങ്ങാം. സാംസങ്ങ് ഇന്ത്യയില്‍ ലോഗിന്‍ ചെയ്ത് ഫ്‌ളിപ്പ് സീരീസ് ഡിസ്‌കൗണ്ടില്‍ വാങ്ങാം. 66 ശതമാനം ഡിസ്‌കൗണ്ടാണ് ഇതിനായി നല്‍കുന്നത്. 256 ജിബി, വേര്‍ഷനാണ് ഉള്ളത്. മികച്ച എക്‌സ്‌ചേഞ്ച് ഓഫര്‍ കൈവശമുണ്ടെങ്കില്‍ 96000 രൂപയുടെ ഫോണ്‍ നിങ്ങള്‍ക്ക് 66000 രൂപയ്ക്ക് വാങ്ങാനാവും.
നിലവില്‍ ഫ്‌ളാഗ്ഷിപ്പില്‍ ഫ്‌ളിപ്പിനോളം പോന്ന ഫോണ്‍ സാംസങ്ങിന്റെ ശേഖരത്തില്‍ ഇല്ല. ഗ്യാലക്‌സി സീരീസിലെ കൊമ്പനാണിത്. പല വേരിയന്റുകളില്‍ ഈ ഫോണ്‍ നിങ്ങള്‍ക്ക് വെബ്‌സൈറ്റില്‍ ലഭ്യമാവും. അധികം ഫ്‌ളിപ്പ് സീരീസുകള്‍ മാര്‍ക്കറ്റില്‍ ഇല്ലാത്തത് കൊണ്ട് ട്രെന്‍ഡിനൊപ്പം നില്‍ക്കുന്നതായും ഈ ഫോണ്‍ സ്വന്തമാക്കുന്നത് കൊണ്ട് നിങ്ങള്‍ക്ക് തോന്നാം.
അതേസമയം ഐഫോണ്‍ പതിനഞ്ചിന്റെ പ്രൊയുടെ ഏറ്റവും കൂടിയ വേരിയന്റിന് 2 ലക്ഷത്തിന് അടുത്ത് വില വരും. ഇന്ത്യയില്‍ തന്നെ നിര്‍മിച്ച ഐഫോണായിട്ടും ലോകത്തെ മറ്റേത് രാജ്യത്തേക്കാളും ഉയര്‍ന്ന വിലയാണ് ഈടാക്കുന്നത്. ഇന്ത്യയില്‍ വലിയ വിമര്‍ശനം വിലയുടെ കാര്യത്തില്‍ ഐഫോണ്‍ നേരിടുന്നുണ്ട്. മറ്റ് ഐഫോണ്‍ സീരീസുകള്‍ ഐഫോണ്‍ പിന്‍വലിക്കുമെന്നും സൂചനയുണ്ട്.
സാംസങ്ങ് ഗ്യാലക്‌സി സീരീസുകള്‍ ഇന്ത്യയില്‍ ജനപ്രിയമാണ്. ഐഫോണിന്റെ വിലയില്‍ നിരാശരായവര്‍ വമ്പന്‍ ഓഫര്‍ വരുന്നതോടെ ഗ്യാലക്‌സി സീരീസുകള്‍ വാങ്ങുമെന്ന ഉറപ്പാണ് സാംസങ്ങിനുള്ളത്. ഐക്യു, റിയല്‍മി നാര്‍സോ, മോട്ടോറോള ജി84 എന്നിവയെല്ലാം സ്വന്തം ബജറ്റ് ഫോണുകളുടെ വില കുറച്ച് ഓഫറിനാണ് നല്‍കുന്നത്.












Click it and Unblock the Notifications