ഐഫോണ്‍ 15നെ ഒതുക്കും; ഫ്‌ളാഗ്ഷിപ്പിലെ രാജകുമാരനാവാന്‍ സാംസങ്ങിന്റെ എസ്24 അള്‍ട്ര, ഫീച്ചറുകള്‍ ഇങ്ങനെ
ആപ്പിളിന്റെ ഐഫോണ്‍ ഇത്തവണ ശരിക്കും കുടുങ്ങിയത് തന്നെ. സാംസങ്ങ് ഫ്‌ളാഗ്ഷിപ്പ് എന്ന സങ്കല്‍പ്പം തന്നെ പൊളിക്കുന്ന ഐറ്റവുമായിട്ടാണ് വരുന്നത്. സാംസങ്ങിന്റെ ഗ്യാലക്‌സി എസ്24 അള്‍ട്രയുടെ പുത്തന്‍ ഫീച്ചറുകള്‍ ഓരോന്നായി പുറത്തുവരികയാണ്. 2024ന്റെ തുടക്കത്തില്‍ ഇവ പുറത്തിറക്കുമെന്നാണ് സൂചന. എന്തായാലും ടെക് പ്രേമികള്‍ക്കിടയില്‍ ഇതിനോടകം സ്റ്റാറായിരിക്കുകയാണ് എസ്24 അള്‍ട്ര.
ആപ്പിളിന്റെ കഥ കഴിയുമെന്നാണ് ടെക് ലോകത്തെ നിരീക്ഷണം. ആപ്പിളിന്റെ കാലത്തിനൊത്ത് ഉയരാത്ത ഫീച്ചറുകള്‍ പലതും വിമര്‍ശനം നേരിടുന്നുണ്ട്. എസ്24 അള്‍ട്രയ്ക്ക് ഫ്‌ളാറ്റ് സ്‌ക്രീനാണ് ഉണ്ടാവുകയെന്നാണ് സൂചന. ഇത് സാംസങ്ങിന്റെ കാര്യത്തില്‍ പുതിയൊരു അപ്‌ഡേറ്റാണ്.എസ്23 സീരീസ് ഇറങ്ങിയിട്ട് ഏഴ് മാസത്തോളമായി. എന്തുകൊണ്ടാണ് പുതിയത് സാംസങ്ങ് പുറത്തിറക്കാത്തത് എന്നൊരു ആശങ്ക ആരാധകര്‍ക്കുണ്ടായിരുന്നു.

എന്നാല്‍ ടെക്ക് ടിപ്‌സറ്ററായ ഐസ് യൂണിവേഴ്‌സാണ് എസ്24ന്റെ സ്‌ക്രീനിന്റെ ഫീച്ചര്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകള്‍ പുറത്തിറക്കും മുമ്പ് അതിന്റെ വിവരങ്ങള്‍ ഐസ് യൂണിവേഴ്‌സ് ചോര്‍ത്താറുണ്ട്. സാംസങ്ങിന്റെ അടുത്ത ഫ്‌ളാഗ്ഷിപ്പായിട്ടാണ് എസ്24 അറിയപ്പെടുന്നത്. ഫ്‌ളാറ്റ് അമോലെഡ് ഡിസ്‌പ്ലേയാണ് എസ്24ന് ഉണ്ടാവുകയെന്ന് ഐസ് യൂണിവേഴ്‌സ് പറയുന്നു. എസ്23ല്‍ കര്‍വ് ഡിസ്‌പ്ലേയായിരുന്നു. അതില്‍നിന്നുള്ള മാറ്റമാണ് സാംസങ്ങ് തയ്യാറാക്കിയിരിക്കുന്നത്.
6.8 ഇഞ്ചായിരിക്കും സ്‌ക്രീന്‍. 3120-1440 ആയിരിക്കും ഇതിന്റെ റെസല്യൂഷന്‍. എസ്23, എസ്23 പ്ലസ് എന്നിവയിലും ഫ്‌ളാറ്റ് സ്‌ക്രീന്‍ വരുന്നവയുണ്ട്. ടോപ് എന്‍ഡ് ഫോണിനും ഇതോടെ കര്‍വ് സ്‌ക്രീന്‍ ഒഴിവാക്കുകയാണ് ചെയ്യുന്നത്. എസ്24, എസ്24 പ്ലസ്, എസ്24 അള്‍ട്രാ എന്നിവ അവരുടെ ഒഎല്‍ഇഡി ഡിസ്‌പ്ലേയില്‍ എം13 എന്ന പുതിയ മെറ്റീരിയലും ചേര്‍ക്കുന്നുണ്ട്. ഇതിലൂടെ കൂടുതല്‍ മികച്ച ക്വാളിറ്റിയാണ് നല്‍കുക.
കൂടുതല്‍ മെലിഞ്ഞതായിരിക്കും ഈ ഫോണ്‍. അതോടൊപ്പം കരുത്തുറ്റ ഫീച്ചറുകളാണ് ഇവയെ ആപ്പിളിന് മുകളിലെത്തിക്കുന്നത് എക്‌സിനോസ് ചിപ്‌സെറ്റുകളായിരിക്കും ഇതിനുണ്ടായിരിക്കുക. എക്‌സിനോസ് 2400 എസ്ഒസി ചിപ്പ്‌സെറ്റായിരിക്കും തിരഞ്ഞെടുക്കപ്പെട്ട മാര്‍ക്കറ്റുകളില്‍ സാംസങ്ങ് ഉപയോഗിക്കുക. എസ്24 അള്‍ട്രയുടെ പ്രൊസസര്‍ കസ്റ്റം ഡിസൈന്‍ഡായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്‌നാപ്പ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്പായിരിക്കും ഇതില്‍ വരികയെന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ മാറ്റങ്ങള്‍ ഉറപ്പായിട്ടുണ്ട്. പുതിയ ചിപ്പ്‌സെറ്റ് ഈ വര്‍ഷം അവസാനത്തോടെ സാംസങ്ങ് പ്രഖ്യാപിക്കും. അതിന്റെ ഒരുക്കങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. സ്മാര്‍ട്ട്‌ഫോണുകളില്‍ തന്നെ കിംഗ് ആവാനുള്ള ഒരുക്കത്തിലാണ് എസ്24. ആപ്പിളിന്റെ ഫ്‌ളാഗ്ഷിപ്പ് മാര്‍ക്കറ്റുകളെ ഒന്നാകെ എസ്24 വഴി സാംസങ്ങ് പിടിച്ചേക്കുമെന്നാണ് കരുതുന്നത്. കരുത്തുറ്റ ഫീച്ചറുകള്‍ തന്നെയാണ് ഇവയെ ഐഫോണുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഐഫോണിന്റെ പുറത്തിറങ്ങാനുള്ള 15 പിന്നിലാവുമെന്നാണ് സൂചന.












Click it and Unblock the Notifications