Get Updates
Get notified of breaking news, exclusive insights, and must-see stories!

സാംസങ്ങിന്റെ തീപ്പൊരി ഐറ്റം വരുന്നു, ഡബ്ല്യു സീരീസ്, പക്കാ ഫ്‌ളാഗ്ഷിപ്പ് കില്ലര്‍, ഫീച്ചറൊക്കെ പൊളി

ന്യൂഡല്‍ഹി: സാംസങ്ങ് ഫ്‌ളാഗ്ഷിപ്പ് ഐറ്റങ്ങളില്‍ അടുത്ത ലോഞ്ചിന് ഒരുങ്ങുകയാണ്. ഇതുവരെ കണ്ടതൊന്നുമല്ല, ഇനി കാണാന്‍ കിടക്കുന്നതാണ് പൂരം എന്നാണ് സാംസങ്ങ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്‌ളാഗ്ഷിപ്പ് കില്ലറായ ഡബ്ല്യു സീരീസാണ് സെപ്റ്റംബര്‍ മാസം പുറത്തിറങ്ങാനുള്ളത്. ഞെട്ടിച്ച ഫീച്ചറുകളാണ് ഡബ്ല്യു സീരീസിലുള്ളത്. സെപ്റ്റംബര്‍ 15ന് ഈ സീരീസ് സാംസങ്ങ് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്.

ചൈനയിലാണ് ആദ്യം റിലീസ്. വെള്ളിയാഴ്ച്ചയാണ് ഇക്കാര്യം സാംസങ്ങ് സ്ഥിരീകരിച്ചത്. ഇന്ത്യയിലേക്ക് ഇവ വൈകാതെ എത്തുമെന്ന് ഉറപ്പാണ്. കാരണം സാംസങ്ങിന്റെ ഗ്യാലക്‌സി സീരീസ് എല്ലാം വമ്പന്‍ ഹിറ്റുകളാണ് ഇന്ത്യയില്‍. ഈ സീരീസിലും അതുപോലെ ക്ലിക്കാവുമെന്ന് ഉറപ്പാണ്. സാംസങ്ങ് ഡബ്ല്യു സീരീസ് പുറത്തിറക്കുമെന്ന് മാത്രമാണ് പറഞ്ഞത്. എന്നാല്‍ ഡബ്ല്യു 24, ഡബ്ല്യു 24 ഫ്‌ളിപ്പ് എന്നിവ പുറത്തിറങ്ങുമെന്നാണ് സൂചന.

samsung-new-phone

സാംസങ്ങിന്റെ തന്നെ ഡബ്ല്യു 23, ഡബ്ല്യു 23 ഫ്‌ളിപ്പ് എന്നിവയ്ക്ക് തുടര്‍ച്ചക്കാരാകുന്ന ഫോണായിരിക്കും പുറത്തിറക്കുകയെന്നാണ് സൂചന. ഗ്യാലക്‌സ് സെഡ് ഫോള്‍ഡ് 5, ഗ്യാലക്‌സി സെഡ് ഫ്‌ളിപ്പ് 5 എന്നിവയുടെ കസ്റ്റം വേര്‍ഷനായിട്ടാണ് ഇവ പുറത്തിറങ്ങുകയെന്നും അഭ്യൂഹങ്ങളുണ്ട്.

ഇന്ത്യയില്‍ പുറത്തിറക്കിയ മോഡലിന് സമാനമായിരിക്കും ചൈനീസ് മോഡലെന്നാണ് സൂചന. ഹാര്‍ഡ് വെയറില്‍ പുതിയ കാര്യങ്ങള്‍ ഉണ്ടാവാനും സാധ്യത കൂടുതലാണ്. സെപ്റ്റംബര്‍ പതിനഞ്ചിനാണ് ഡബ്ല്യു സീരീസിന്റെ ലോഞ്ച് കോണ്‍ഫറന്‍സ് നടക്കുന്നത്. ഇതിന്റെ ടീസര്‍ പോസ്റ്റര്‍ വെയ്‌ബോയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട് സാംസങ്ങ്.അതേസമയം സാംസങ്ങ് ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 5, സെഡ് ഫ്‌ളിപ്പ് 5 എന്നിവ ചൈനയ്ക്ക് മാത്രമായി ഇറക്കിയ മോഡലുകള്‍ ഉണ്ടായിരുന്നു.

ഡബ്ല്യു24, ഡബ്ല്യു24 ഫ്‌ളിപ്പ് എന്നിവ അത്തരത്തിലുള്ള മോഡലവാനും സാധ്യതയുണ്ട്. പക്ഷേ ഇതിന്റെ ചില്ലറ മാറ്റങ്ങളോടെയുള്ള മോഡല്‍ അടുത്ത വര്‍ഷം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ പുറത്തിറക്കാനും സാംസങ്ങ് ശ്രമിച്ചേക്കും. ചൈനയില്‍ പുറത്തിറക്കിയ ഫോള്‍ഡബിള്‍ ഫോണുകള്‍ കുറച്ച് കൂടി മെച്ചപ്പെട്ട ഫീച്ചറുകള്‍ അടങ്ങിയാണ്. ആഗോള വ്യാപകമായി സാംസങ്ങ് പുറത്തിറക്കിയ ഫോള്‍ബിള്‍ ഫോണുകളേക്കാള്‍ മികച്ച പെര്‍ഫോമന്‍സ് അതുകൊണ്ട് ഇവയ്ക്ക് ലഭിക്കും. ചൈനയ്ക്കായി പ്രത്യേക തീം അടക്കം ഇതിനുണ്ട്. ഡിസൈനിലും മാറ്റമുണ്ട്.

സാംസങ്ങിന്റെ ഡബ്ല്യു 23 സീരീസ് ഒക്ടോബറിലാണ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയത്. 1.82 ലക്ഷമായിരുന്നു ഇതിന്റെ വാനില മോഡലിന്റെ വില. ഡബ്ല്യു23 ഫ്‌ളിപ്പ് 5ജിക്ക് 1.13900 ലക്ഷം രൂപയും വിലയുണ്ടായിരുന്നു, 16, 12 ജിബി വേരിയന്റുകളാണ് ഇതിനുണ്ടായിരുന്നു. ഗ്യാലക്‌സി അണ്‍പാക്ഡ് ഇവന്റില്‍ വെച്ച് സെഡ് ഫോള്‍ഡ് 5, സെഡ് ഫ്‌ളിപ്പ് 5 എന്നിവ സാംസങ്ങ് പുറത്തിറക്കിയിരുന്നു.

ജൂലായ് അവസാനമായിരുന്നു ഈ പരിപാടി. ഗ്യാലക്‌സി ടാബ് എസ്9 സീരീസ്, ഗ്യാലക്‌സ് വാച്ച് 6 എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ളത്. സെഡ് ഫോള്‍ഡ് 5, സെഡ് ഫ്‌ളിപ്പ് 5 എന്നിവ ആഗോള വ്യാപകമായി ഇറക്കാനും സാംസങ്ങ് ശ്രമിക്കുക. ഇന്ത്യയില്‍ സെഡ് ഫോള്‍ഡ് 5ന് 1.54999 രൂപയാണ് വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+