Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഗാ ഡിസ്‌പ്ലേ, ട്രിപ്പിള്‍ ക്യാമറ, ബജറ്റ് ഫോണില്‍ സാംസങ്ങിന്റെ താരോദയം, ഞെട്ടിക്കാനുള്ള വരവാണ്!!

സാംസങ്ങ് ഫ്‌ളാഗ്ഷിപ്പില്‍ വളരെ മുന്നിലാണെന്ന് പറയാം. എന്നാല്‍ ബജറ്റ് ഫോണിലും അവര്‍ മുന്നിലാണ്. പുത്തനൊരു ഗ്യാലക്‌സി സീരീസ് ബജറ്റ് ഫോണ്‍ ഇപ്പോള്‍ തരംഗമായിരിക്കുകയാണ്. അടുത്ത് തന്നെ എ05 ഈ ബജറ്റ് ഫോണ്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. എന്‍ട്രി ലെവല്‍ ഹാന്‍ഡ്‌സെറ്റായിട്ടാണ് സാംസങ്ങ് ഇതിനെ അവതരിപ്പിക്കുന്നത്. ഇന്‍ഫിനിറ്റി വി ഡിസ്‌പ്ലേ ഡിസൈനായിരിക്കും ഇതിനുണ്ടാവുകയെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു.

അതോടൊപ്പം ട്രിപ്പിള്‍ ക്യാമറയും ഈ സ്മാര്‍ട്ട്‌ഫോണിനുണ്ടാവും. ക്യാമറയിലും ഈ ബജറ്റ് ഫോണ്‍ മിന്നിക്കുമെന്നാണ് റിപ്പോര്‍ട്ട്. 6.6 ഇഞ്ച് മെഗാ ഡിസ്‌പ്ലേയാണ് ഇതിനുണ്ടാവുകയെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. സാംസങ്ങ് കഴിഞ്ഞ വര്‍ഷം ഗ്യാലക്‌സി എ04 പുറത്തിറക്കിയിരുന്നു. എക്‌സിനോസ് 850 എസ്ഒസി പ്ലാറ്റ്‌ഫോമിലാണ് ഇത് പ്രവര്‍ത്തിക്കുക. മൂന്ന് ഫ്രണ്ട് ക്യാമറകളും ഇതിനുണ്ടായിരുന്നു. എ04ന്റെ പിന്തുടര്‍ച്ചാവകാശിയായിരിക്കും എ05 എന്നാണ് റിപ്പോര്‍ട്ട്.

samsung-galaxy-a05

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന എ05ന്റെ വിവരങ്ങള്‍ ടെക് ടിപ്‌സറ്ററായ സ്റ്റീവ് ഹെമ്മര്‍‌സ്റ്റോഫറാണ് ചോര്‍ത്തിയത്. വാട്ടര്‍ഡ്രോപ് സ്റ്റൈല്‍ ഡിസ്‌പ്ലേ ഡിസൈന്‍ ഗ്യാലക്‌സി എ05ന് ഉറപ്പാണ്. സിംഗിള്‍ സെല്‍ഫി ഷൂട്ടറാണ് ഇതില്‍ ഒരുക്കുന്നത്. വെര്‍ട്ടിക്കലി ചേര്‍ത്തിരിക്കുന്ന ട്രിപ്പിള്‍ ക്യാമറയും അതോടൊപ്പം എല്‍ഇഡി ഫ്‌ളാഷും സാംസങ്ങ് എ04ന് നല്‍കുന്നുണ്ട്. വലത് ഭാഗത്തായിട്ടാണ് പവര്‍ ബട്ടണും ശബ്ദം കുറയ്ക്കുന്നതും കൂട്ടുന്നതുമായ ബട്ടണുകളും ഉള്ളത്.

പവര്‍ബട്ടണ്‍ ഫിംഗര്‍പ്രിന്റ് സെന്‍സറായും ഉപയോഗിക്കാവുന്നതാണ്. 3.5 എംഎം ഓഡിയോ ജാക്ക്, സ്പീക്കര്‍ ഗ്രില്‍, ഏറ്റവും താഴെ ഭാഗത്തായി ചാര്‍ജിംഗ് പോര്‍ട്ട് എന്നിവയും എ04ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 4000 എംഎഎച്ചാണ് ബാറ്ററി. അതോടൊപ്പം 25 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനവും ഇതിലുണ്ട്. അതേസമയം സാംസങ്ങ് ഗ്യാലക്‌സി സീരീസിലെ ഈ പുത്തന്‍ താരോദയത്തിന്റെ വരവിനെ കുറിച്ച് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഇങ്ങനെയൊരു ഫോണ്‍ പുറത്തിറക്കും എന്ന് പോലും സാംസങ്ങ് പ്രഖ്യാപിച്ചിട്ടില്ല. അപ്രതീക്ഷിതമായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങള്‍ക്കിടെയാണ് ഇതിന്റെ ചിത്രങ്ങളും ഫീച്ചറുകളും ചോര്‍ന്നത്. ഉടന്‍ തന്നെ അതിനാല്‍ പ്രഖ്യാപിക്കാനാണ് സാധ്യത. എഒ4 നേരത്തെ 13499 രൂപയ്ക്കാണ് ഇന്ത്യയില്‍ പുറത്തിറങ്ങിയത്. 4ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിങ്ങനെയായിരുന്നു ഇതിന്റെ ഫീച്ചറുകള്‍.

അതിനൊപ്പം തന്നെ 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഇന്‍ഫിനിറ്റി വി ഡിസ്‌പ്ലേയും ഉണ്ടായിരുന്നു. എക്‌സിനോസ് 850 എസ്ഒസിയായിരുന്നു ഇതിന്റെ പ്രൊസസര്‍. 4ജിബി റാമുമുണ്ടായിരുന്നു. എട്ട് ജിബി വരെ റാമിന്റെ വേരിയന്റ് വര്‍ധിപ്പിക്കാം. ട്രിപ്പിള്‍ റിയര്‍ ക്യാമറയും അതിനുണ്ടായിരുന്നു.

50 മെഗാപിക്‌സല്‍ പ്രൈമാറി സെന്‍സറും, രണ്ട് മെഗാപിക്‌സല്‍ ക്യാമറ രണ്ടെണ്ണവും, മാക്രോ സെന്‍സറുകളും അതോടൊപ്പം ലഭ്യമായിരുന്നു. മികച്ച സെല്‍ഫിയും ഈ ഫോണില്‍ ലഭിക്കുമായിരുന്നു. അതിനായി 5 എംപി സെല്‍ഫി ക്യാമറ വേറെയുമുണ്ടായിരുന്നു. 5000 എംഎഎച്ച് ബാറ്ററിയും 15 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗും സാംസങ്ങ് ഉള്‍പ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+