ഫ്‌ളാഗ്ഷിപ്പ് കിംഗിന് മെഗാ ഓഫറുമായി സാംസങ്ങ്; ഫ്‌ളിപ്പ് അഞ്ചിന് 14000 രൂപയുടെ കിടിലന്‍ ഡിസ്‌കൗണ്ട്
സാംസങ്ങും ആപ്പിളിനെ പോലെ വമ്പന്‍ ഓഫറുകളുമായി ഉപയോക്താക്കളെ ആകര്‍ഷിക്കുന്നു. അവരുടെ ഫ്‌ളിപ്പ് അഞ്ചിന്റെ പുത്തന്‍ മോഡലാണ് പുറത്തിറക്കിയിരിക്കുന്നത്. മഞ്ഞകളറിലുള്ള ഫ്‌ളിപ്പ് ലോഞ്ച് ചെയ്തതിന് പ്രത്യേകതകളും ഏറെയാണ്. വണ്‍പ്ലസിന്റെ ഫോള്‍ഡ് ഫോണ്‍ പുറത്തിറക്കാനിരിക്കെയാണ് സാംസങ്ങും പുത്തന്‍ കളറില്‍ ഫ്‌ളിപ്പ് 5 ലോഞ്ച് ചെയ്തിരിക്കുന്നത്. ഇതിനോടകം ആകര്‍ഷകമായ ഈ നിറം വൈറലായിരിക്കുകയാണ്.
ടെക് പ്രേമികള്‍ കാത്തിരുന്ന ഫോണാണ് സാംസങ്ങ് പുറത്തിറക്കിയതെന്നാണ് ആരാധകര്‍ പറയുന്നത്. അത് മാത്രമല്ല ഉത്സവ സീസണ്‍ മുന്നില്‍ കണ്ടാണ് സാംസങ്ങ് ഈ ഫോണ്‍ പുറത്തിക്കിയത്. നേരത്തെ ഇന്ത്യയില്‍ നാല് നിറങ്ങളിലാണ് ഈ ഫോണ്‍ സാംസങ്ങ് പുറത്തിറക്കിയത്. മിന്റ്, ഗ്രാഫൈറ്റ്, ക്രീം, ലാവണ്ടര്‍ എന്നിങ്ങനെയാണ് ആ നിറങ്ങള്‍. ഇതിലേക്കാണ് മഞ്ഞ നിറം കൂടി എത്തുന്നത്.

വൈബ്രന്റ് യെല്ലോ വേര്‍ഷനാണിത്. കൂടുതല്‍ സ്‌റ്റൈലിഷായ മോഡലാണിത്. പരിമിത കാല പ്രത്യക ഓഫറുകളും ഗ്യാലക്‌സി സെഡ് ഫ്‌ളിപ്പ് ഫൈവിന് സാംസങ്ങ് ഒരുക്കിയിട്ടുണ്ട്. ഫ്‌ളിപ്പ് ഫൈവ് രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ലഭ്യമാവുക. 256 ജിബി സ്റ്റോറേജിലും ഒപ്പം എട്ട് ജിബി റാമും ഉണ്ടാവും.ഇതിന്റെ വില 99999 രൂപയാണ്. 512 ജിബി സ്റ്റോറേജും, 8 ജിബി റാമും വരുന്നതാണ് മറ്റൊരു ഓപ്ഷന്‍ ഇതിന് 1,09999 രൂപയാണ് വില.
ഇത്ര വലിയ തുകയ്ക്ക് ഈ ഫോണ്‍ വാങ്ങുമെന്ന് കരുതി ഫ്‌ളാഗ്ഷിപ്പ് പ്രേമികള്‍ വിഷമിക്കേണ്ട കാര്യമില്ല. മികച്ച ഓഫറും സാംസങ്ങ് നല്‍കുന്നുണ്ട്. പതിനാലായിരം രൂപ വരെയാണ് ഡിസ്‌കൗണ്ട്. എച്ച്ഡിഎഫ്‌സിയുടെ ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉണ്ടെങ്കില്‍ ഏഴായിരം രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും. അതിന് പുറമേ ഏഴായിരം രൂപയുടെ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും സാംസങ്ങ് നല്‍കുന്നുണ്ട്.
രണ്ടും ചേരുമ്പോള്‍ 14000 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും. അതേസമയം സാംസങ്ങ് ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന മോഡല്‍ കൂടിയാണിത്. ദക്ഷിണ കൊറിയയിലെ ഹൈ എന്‍ഡ് ഡിവൈസുകളില്‍ നാല്‍പ്പത് ശതമാനം വില്‍പ്പനയും ഫോള്‍ഡബിള്‍ ഫോണുകളിലാണ് നടന്നത്. ഈ വര്‍ഷം ഇനിയും അത് ഉ യരുമെന്നാണ് സൂചന.
സാംസങ്ങിന്റെ മറ്റ് ഫോണുകളെ അപേക്ഷിച്ച് ഫ്‌ളിപ്പ് ഫൈവിന്റെ സ്‌ക്രീനിന് വലിപ്പമേറെയുണ്ട്. എന്നാല്‍ ഇവ മടക്കി വെക്കാന്‍ സാധിക്കും. ഫ്‌ളെക്‌സ് ക്യാം പോലുള്ള ഗംഭീരം ക്യാമറാ ഫീച്ചറും ഇതിലുണ്ട്. നൈറ്റോഗ്രാഫി പൂര്‍ണമായും അപ്‌ഡേറ്റ് ചെയ്താണ് ഇവയില്‍ എത്തിയിരിക്കുന്നത്. കുറഞ്ഞ വെളിച്ചത്തില്‍ മികച്ച ഫോട്ടോകളും, വീഡിയോകളും എടുക്കാന്‍ ഇവ സഹായിക്കും. പത്ത് എക്‌സ് സൂം വേറെ ഇതിലുണ്ട്. കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് 2 ആണ് ഫ്‌ളിപ്പ് ഫൈവിലുള്ളത്. അതേസമയം ഇത്രയും പണം മുടക്കി ഇവ വാങ്ങാന്‍ സാധിക്കാത്തവര്‍ക്കായി 30 മാസത്തെ ബജറ്റ് ഫ്രണ്ട്‌ലി ഇഎംഐ പ്ലാനും ലഭ്യമാണ്.












Click it and Unblock the Notifications