Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് ആപ്പിളല്ല സാംസങ്ങ്, ഓഫറുകളുടെ തൃശൂര്‍ പൂരം, ബജറ്റ് ഫോണുകള്‍ക്ക് ഡിസ്‌കൗണ്ടുകളുടെ സുനാമി

സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍ ആപ്പിളിനെ മറിച്ചിട്ട് മുന്നേറാനുള്ള ശ്രമത്തിലാണ്. ആപ്പിളിന് ഇതുവരെ ഇല്ലാത്ത കാറ്റഗറിയില്‍ ആരെയും അസൂയപ്പെടുന്ന ഓഫറുകളാണ് ഇപ്പോള്‍ നല്‍കുന്നുണ്ട്. ബജറ്റ് ഫോണുകള്‍ മുതല്‍ പ്രീമിയം ഫോണുകള്‍ വരെ സാംസങ്ങിനുണ്ട്. എന്നാല്‍ ബജറ്റ് ഫോണുകള്‍ക്ക് നിങ്ങള്‍ പ്രതീക്ഷിക്കാത്ത വില കുറവിലാണ് ലഭ്യമാവുക.

നിങ്ങളുടെ പോക്കറ്റ് കീറുമെന്ന പ്രതീക്ഷ ഇനി ആവശ്യമേയില്ല. മികച്ച ഫീച്ചറുകളുള്ള ധാരാളം ഫോണുകള്‍ സാംസങ്ങ് ഓഫറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാംസങ്ങിന്റെ ഈ ഓഫറുകള്‍ ആമസോണിലും ലഭ്യമാണ്. അതുകൊണ്ട് നേരിട്ട് സ്‌റ്റോറുകളില്‍ പോയി വാങ്ങേണ്ട ആവശ്യമില്ല. 20000 രൂപയ്ക്ക് നിരവധി ഫോണുകളാണ് ഇപ്പോള്‍ ഓഫറിലുള്ള സാംസങ്ങിന്റെ ഗ്യാലക്‌സി എം33 20000 രൂപയില്‍ താഴെ മുക്കിയാല്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ വാങ്ങാനാവും.

samsung-phone

6.6 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ ഇതിനുണ്ട്. ഗോറില്ല ഗ്ലാസ് 5 ഈ ഫോണിന്റെ മികവ് വര്‍ധിപ്പിക്കുന്നു. 8 ജിബി റാമും, 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുണ്ട്. ബാറ്ററിയില്‍ ഇവന്‍ കിടുക്കും. 6000 എംഎഎച്ചാണ് ബാറ്ററി. 50 എംപി മെയിന്‍ ക്യാമറയും, എട്ട് എംപി ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്. 25999 രൂപയാണ് ഇതിന്റെ ഡിസ്‌കൗണ്ടൊന്നും ഇല്ലാത്ത വില. എന്നാല്‍ ആമസോണില്‍ നിന്ന് ഇപ്പോള്‍ 14999 രൂപയ്ക്ക് ഇവ വാങ്ങാന്‍ സാധിക്കും.

അതുപോലെ സാംസങ്ങിന്റെ ഗ്യാലക്‌സി എ34 ഓഫറില്‍ വരുന്ന മറ്റൊരു ഫോണാണ്. ഗ്യാലക്‌സി എം34ന് 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഉള്ളത്. ട്രിപ്പിള്‍ ക്യാമറ സംവിധാനവും ഇതിലുണ്ട്. 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 8 എംപി അള്‍ട്രാ വൈഡ് ക്യാമറ, 2 എംപി ഡെപ്ത് സെന്‍സര്‍, 13 എംപി സെല്‍ഫി ക്യാമറ എന്നിവ ഇതിലുണ്ട്. എക്‌സിനോസ് 1280 ചിപ്‌സെറ്റാണ് ഇതിലുള്ളത്.

ആറ് ജിബി റാമും, 128 ജിബി സ്റ്റോറേജുമുണ്ട്. ഗ്യാലക്‌സി എം34ന് 24499 രൂപയാണ് ഡിസ്‌കൗണ്ടില്ലാത്ത വില. എന്നാല്‍ ആമസോണിലെ കിടിലന്‍ ഡിസ്‌കൗണ്ടിനെ തുടര്‍ന്ന് 16499 രൂപയ്ക്ക് ഇത് സ്വന്തമാക്കാം. ഗ്യാലക്‌സിയിലെ തന്നെ ബജറ്റ് ഫോണായ എം13 ആണ് ഓഫറിലുള്ള ഫോണ്‍. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ ഇതിലുണ്ട്. എക്‌സിനോസ് 850 ചിപ്‌സെറ്റാണ് ഇവയുടെ പെര്‍ഫോമന്‍സ് വര്‍ധിപ്പിക്കുന്നത്.

നാല് ജിബി വേരിയന്റാണിത്. 64 ജിബി സ്റ്റോറേജുമുണ്ട്. ട്രിപ്പിള്‍ ക്യാമറ തന്നെയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 50 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 2 എംപി മാക്രോ ക്യാമറ, 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിവയാണ് ക്യാമറയുടെ മികവ്. 6000 എംഎഎച്ച് ബാറ്ററിയും ഇതിനുണ്ട്. 17999 രൂപയാണ് ഓഫറില്ലാതെയുള്ള വില.

11199 രൂപയ്ക്ക് ഇവ ഓഫറും ചേര്‍ത്ത് ലഭ്യമാവും. ഗ്യാലക്‌സി എ14ന് ചെറിയ വിലയാണ് ഉള്ളത്. 6.6 ഫുള്‍ എച്ച്ഡി പ്ല് അവസാനം ഓര്‍മുണ്ട്. ട്രിപ്പിള്‍ ക്യാമറ ഇതിലുണ്ട്. 50 മെഗാപിക്‌സല്‍ ഇതിന്റെ ക്യാമറ മികവാണ്. രണ്ട് എംപി ഡെപ്ത് ക്യാമറ, രണ്ട് എംപി മാക്രോ ലെന്‍സ് 13 എംപി ഫ്രണ്ട് ക്യാമറ എന്നിവയും ഈ ഫോണിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+