സാംസങ്ങിന്റെ ഡിസ്‌കൗണ്ട് പെരുമഴ, എസ്22 ഇപ്പോള്‍ വാങ്ങിയാലോ? 40000 രൂപയുടെ ഓഫര്‍, ഇങ്ങനെ വാങ്ങാം
ആപ്പിളിന്റെ ഓഫറുകള്‍ക്ക് പിന്നാലെ സാംസങ്ങും പ്രീമിയം മോഡലിന് ഓഫറുകളുമായി രംഗത്ത്. ഇത്തവണ പ്രീമിയം മോഡലായ ഗ്യാലക്‌സി എസ്22നാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഡിസ്‌കൗണ്ടുള്ളത്. സാംസങ്ങ് ഇതിന് 85999 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഗ്യാലക്‌സി സീരീസിലെ ഏറ്റവും പ്രമുഖനാണിത്. എന്നാല്‍ ഫ്‌ളാഗ്ഷിപ്പ് ഭീമനെ ഒട്ടും പ്രതീക്ഷിക്കാത്ത വിലയില്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭ്യമാവും. 39999 രൂപയ്ക്കാണ് ഇവ ലഭിക്കുക. 53 ശതമാനത്തിന്റെ ഡിസ്‌കൗണ്ടാണ് നല്‍കുന്നത്.
എന്നാല്‍ എത്രയും വേഗം തന്നെ ഇവ വാങ്ങണം. ഇതൊരു പരിമിത കാലയളവിലേക്കുള്ള ഓഫറാണ്. നവംബര്‍ പതിനൊന്നിനാണ് ഈ ഓഫര്‍ അവസാനിപ്പിക്കുന്നത്. അതേസമയം ഈ ഓഫര്‍ ലഭ്യമാവാന്‍ എക്‌സ്‌ചേഞ്ചിന്റെ ആവശ്യമില്ല. സാധാരണ ഇത്രയും കുറഞ്ഞ വിലയില്‍ ലഭ്യമാവാന്‍ അത്തരം ചില കാര്യങ്ങള്‍ ഫ്‌ളിപ്പ്കാര്‍ട്ട് കൊണ്ടുവരാറുണ്ട്. ഇത്തവണ പരമാവധി ഡിസ്‌കൗണ്ട് തന്നെയാണ് സാംസങ്ങ് ഫോണുകള്‍ക്ക് ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നത്.

40000 രൂപയുടെ ഓഫര്‍ പോരെങ്കിലും വേറെയും ലഭിക്കും. ബാങ്ക് ഓഫറുകളാണ് ഇതില്‍ പ്രധാനം. എസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡിലാണ് ഇടപാടുകള്‍ നടത്തുന്നതെങ്കില്‍ ആയിരം രൂപയുടെ ഡിസ്‌കൗണ്ട് വേറെയും ലഭിക്കും. ഇനി ഇഎംഐയിലാണ് ഫോണ്‍ എടുക്കുന്നതെങ്കില്‍ പത്ത് ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും.
1500 രൂപ വരെയാണ് ഈ ഡിസ്‌കൗണ്ട്. സാംസങ്ങ് ഈ ഫോണ്‍ ലോഞ്ച് ചെയ്തിട്ട് രണ്ട് വര്‍ഷമായെങ്കിലും ഇപ്പോഴും അതിഗംഭീര ഫ്‌ളാഗ്ഷിപ്പ് അനുഭവം എസ്22 നല്‍കും. ക്യാമറ, അതിവേഗത, സോഫ്റ്റ് വെയര്‍ മികവ് എന്നിവയെല്ലാം എസ്22 വാങ്ങാന്‍ ആരെയും പ്രേരിപ്പിക്കുന്നതാണ്.എസ്23യുമായി ഡിസ്‌പ്ലേ, സ്പീക്കറുകള്‍, ക്യാമറ എന്നിവയില്‍ എല്ലാം സമാനതകള്‍ എസ്22 ഫോണിനുണ്ട്.
അതേസമയം സാംസങ്ങിന്റെ മറ്റ് ഫോണുകള്‍ക്കും ഇപ്പോള്‍ ഓഫറുണ്ട്. 25000 രൂപയില്‍ താഴെ മികവുറ്റ മോഡലുകള്‍ വാങ്ങാന്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ അവസരം. അതില്‍ ആദ്യത്തേത് ഗ്യാലക്‌സി എ23 5ജിയാണ്. 5000 എംഎഎച്ച് ബാറ്ററി ഇതിനുണ്ട്. 50 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ ഇതിനുണ്ട്. പിന്നില്‍ അഞ്ച് എംപിയുടെ അള്‍ട്രാ വൈഡ് ലെന്‍സ് ക്യാമറയുണ്ട്. 2 എംപി മാക്രോ ക്യാമറയും, ഡെപ്ത് ക്യാമറയും വേറെയുണ്ട്. മൊത്തം ട്രിപ്പിള്‍ ക്യാമറ സെറ്റപ്പാണ് ഇതിലുള്ളത്. സാംസങ്ങിന്റെ തന്നെ ഗ്യാലക്‌സി എ32 ഫോണും ഓഫറില്‍ ലഭ്യമാണ്.
എ32 മൂന്ന് നിറങ്ങളില്‍ ലഭ്യമാണ്. മികച്ച ക്യാമറ ക്വാളിറ്റിയാണ് ഇതിനുള്ളത്. 6.4 ഇഞ്ച് ആമോലെഡ് സ്‌ക്രീനാണ് ഇതിനുണ്ട്. 5000 എംഎഎച്ച് ലിഥിയം-ഇയോണ്‍ ബാറ്ററിയും ഈ ബജറ്റ് ഫോണിലുണ്ട്. 8 ജിബി റാമും ലഭ്യമാണ്. ഗ്യാലക്‌സി എം13, ഗ്യാലക്‌സി എ34 5ജി, ഗ്യാലക്‌സി എ52 എന്നിവയാണ് ഓഫറുള്ള മറ്റ് ഫോണുകള്‍.
എം13 ഫോണില്‍ ഡുവല്‍ ക്യാമറയുണ്ട്. 50 എംപി മെഗാപിക്‌സലും, 2 എംപി ലെന്‍സും ഇതിലുണ്ട്. എം34ല്‍ 6000 എംഎഎച്ചാണ് ബാറ്ററി. എക്‌സിനോസ് 1280 ചിപ്പാണ് ഇതിലുണ്ട്. 50 മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്. 64 എംപി ക്വാഡ് ക്യാമറ എ52 ഫോണിലുണ്ട്. 6.5 ഇഞ്ച് ഡിസ്‌പ്ലേയും, 4500 എംഎഎച്ച് ബാറ്ററിയുമുണ്ട്.












Click it and Unblock the Notifications