സാംസങ്ങ് v/s സാംസങ്ങ്, എസ്22നെ പിന്നിലാക്കി എ54; ഫീച്ചറുകളില്‍ കില്ലാഡി, പ്രത്യേകതകള്‍ ഇങ്ങനെ
സാംസങ്ങിന് ആപ്പിളുമായുള്ള മത്സരം ശക്തമാണ്. പക്ഷേ സാംസങ്ങ് സ്വന്തം ബ്രാന്‍ഡിനോട് തന്നെ മത്സരിച്ചാല്‍ എങ്ങനെയിരിക്കും. സാംസങ്ങിന്റെ പുതിയ മോഡല്‍ ഗ്യാലക്‌സി സീരീസിലെ വമ്പനായ എസ്22നെ മറികടന്നിരിക്കുകയാണ്. അതും ഫ്‌ളാഗ്ഷിപ്പ് വിലയില്‍ കുറച്ച് പിന്നില്‍ നില്‍ക്കുന്ന മോഡലാണിത്. സാംസങ്ങിന്റെ ഗ്യാലക്‌സി സീരീസില്‍ തന്നെയുള്ള എ54 ആണ് ഇപ്പോള്‍ മുന്നിലെത്തിയിരിക്കുന്നത്.
ഗ്യാലക്‌സി സീരീസില്‍ യുവാക്കളുടെ ഹരമായി മാറാന്‍ പോവുകയാണ് ഈ ഫ്‌ളാഗ്ഷിപ്പ്. സാംസങ്ങിന്റെ വണ്‍ യുഐ 6 ബേറ്റ വേര്‍ഷന്റെ റീലീസോടെ ശരിക്കും മറ്റ് സ്മാര്‍ട്ട് ഫോണുകളാണ് ഞെട്ടിയിരിക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഈ മോഡല്‍ സാംസങ്ങ് പുറത്തിറക്കിയത്. അതേസമയം പുതിയ ക്വിക്ക് സെറ്റിങ്ങ്‌സ്, നോട്ടിഫിക്കേഷന്‍ ലേഔട്ട്, അപ്‌ഡേറ്റഡ് ക്യാമറ ആപ്പ്, എന്നിവ പുതിയ യൂസര്‍ ഇന്റര്‍ഫേസില്‍ ലഭ്യമാവും.

അതോടെ ഗ്യാലക്‌സി എസ്22ന് മുകളിലേക്കാണ് ഇവ എത്തിയിരിക്കുന്നത്. എസ്22ല്‍ പുതിയ യുഐ ലഭ്യമല്ല. ആന്‍ഡ്രോയിഡ് 14ല്‍ വരുന്നതാണ് ഈ യൂസര്‍ ഇന്റര്‍ഫേസ്. ബഗുകളെ ഫിക്‌സ് ചെയ്യുന്നത് അടക്കം പുതിയ അപ്‌ഡേറ്റിലുണ്ടാവും. ബേറ്റ പ്ലാറ്റ്‌ഫോമിന്റെ അടുത്ത ഘട്ടത്തില്‍ ഗ്യാലക്‌സി എസ്22 സീരീസ്, സെഡ് ഫ്‌ളിപ്പ് ഫോള്‍ഡ് എന്നിവ ഉള്‍പ്പെടും. എന്നാല്‍ അതിന് മുമ്പ് എ54ന് ഈ അപ്‌ഡേറ്റ് ലഭിച്ചതാണ് എല്ലാവരെയും അമ്പരപ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ മിഡ് റേഞ്ച് ബജറ്റ് ഫോണുകള്‍ക്കാണ് ഈ ബേറ്റ പ്ലാറ്റ്‌ഫോം സാംസങ്ങ് നല്‍കുന്നത്.ആദ്യം ദക്ഷിണ കൊറിയയിലെ ഈ അപ്‌ഡേറ്റ് ലഭിച്ച് തുടങ്ങുക. വരുന്ന ആഴ്ച്ചകളിലായി കൂടുതല്‍ മാര്‍ക്കറ്റുകളിലേക്ക് ഇവ വ്യാപിപ്പിക്കാനാണ് സാംസങ്ങ് തീരുമാനം. ക്യാമറാ ആപ്പിന്റെ അപ്‌ഡേറ്റാണ് ഏറ്റവും മികച്ചത്. ഇപ്പോള്‍ ക്യാമറാ ഫീച്ചറുകള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും. ഒരു മോഡേണ്‍ ലുക്കും ഇതിന് നല്‍കുന്നുണ്ട്.
എസ്22 വാങ്ങിയവരെല്ലാം ഇപ്പോള്‍ കടുത്ത നിരാശയിലാണ്. പുതിയ യുഐ വൈകുന്നതില്‍ അവരെല്ലാം രോഷം പ്രകടിപ്പിച്ചിരിക്കുകയാണ്. ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ക്കെല്ലാം ഈ ഫീച്ചര്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സാംസങ്ങ് അറിയിച്ചിട്ടുണ്ട്. എസ്23 സീരീസില്‍ സെപ്റ്റംബര്‍ പകുതിയോടെ ലഭ്യമാകാനും സാധ്യതയുണ്ട്. അതേസമയം സാംസങ്ങ് അവരുടെ ഗ്യാലക്‌സി എസ്23 എഫ്ഇ ഉടന്‍ പുറത്തിറക്കുമെന്നും സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതിന്റെ വില വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
എഫ്ഇയുടെ 128ജിബി സ്റ്റോറേജിന് 54999 രൂപ വില വരുമെന്നാണ് ടിപ്സ്റ്റര്‍ അഭിഷേക് യാദവ് വെളിപ്പെടുത്തിയത്. ഇത് ബേസ് മോഡലാണ്. 256 ജിബിയുടെ മറ്റൊരു വേരിയന്റുമുണ്ട്. 59999 രൂപയാണ് ഇതിന്റെ വില. കഴിഞ്ഞ ജനുവരിയില്‍ പുറത്തിറങ്ങിയ എസ്21 എഫ്ഇക്ക് 49999 രൂപയായിരുന്നു ഇന്ത്യയില്‍ വലി. അതേസമയം എസ്23 എഫ് സാസംസങ്ങിന്റെ ഫ്‌ളാഗ്ഷിപ്പ് ഗ്യാലക്‌സി എസ്23 സീരീസിനേക്കാളും വില കുറഞ്ഞതായിരിക്കുമെന്ന് ഉറപ്പാണ്. 74999 രൂപയാണ് ഇതിന്റെ വില.












Click it and Unblock the Notifications