ഫ്ളാഗ്ഷിപ്പിലെ ബീസ്റ്റാവാന് സാംസങ്ങ് എസ്24 സീരീസ്, ക്യാമറയില്‍ ആരുമെത്തില്ല, കിടിലന്‍ ഫീച്ചറുകള്‍
ഫ്ളാഗ്ഷിപ്പില്‍ ആരാണ് കേമന്‍. ഇതിനൊരു ഉത്തരം നല്കാന് സാംസങ്ങിന്റെ എസ്24 എത്തുകയാണ്. ഫീച്ചറുകളില്‍ കിംഗാണ് ഈ ഫ്ളാഗ്ഷിപ്പ് കില്ലര്‍. ആപ്പിള്‍ ഐഫോണ്‍ പതിനഞ്ച് പ്രൊയിലൂടെ നേടിയെടുത്ത ബെഞ്ച്മാര്‍ക്ക് സാംസങ്ങ് ഈ ഫോണിലൂടെ മറികടക്കുമെന്നാണ് ടെക് ലോകത്ത് നിന്നുള്ള റിപ്പോര്‍ട്ട്. പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം ഫീച്ചറുകളില്‍ എല്ലാവരെയും ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ് എസ്24 സീരീസ്.
ഇതുവരെ കാണാത്ത ഫീച്ചറുകള്‍ ക്യാമറയില്‍ എസ്24 സീരീസില്‍ കാണാനാവുമെന്നാണ് റിപ്പോര്‍ട്ട്. ടെക് പ്രേമികള്‍ക്കിടയില്‍ ഈ ഫോണ്‍ ഇപ്പോള്‍ ഹോട്ട് ടോപ്പിക്കാണ്. എന്താണ് ക്യാമറയില്‍ സാംസങ്ങ് കാണിക്കാന്‍ പോകുന്ന മായാജാലം എന്ന് നോക്കാം.സാംസങ്ങ് എസ്24 സീരിസിന്റെ ഔദ്യോഗികമായ പ്രഖ്യാപനം മൂന്ന് മാസം കഴിഞ്ഞേ നടത്തൂ. എന്നാല്‍ ഇതിനോടകം ഡിസൈന്‍ അടക്കമുള്ള കാര്യങ്ങള്‍ ചോര്‍ന്ന് കഴിഞ്ഞിട്ടുണ്ട്.

അടുത്ത വര്‍ഷം പുറത്തിറങ്ങാനുള്ള ഫോണുകളില്‍ ഗ്യാലക്സി എസ്24 അള്ട്രയ്ക്കാണ് ഏറ്റവും മികച്ച ക്യാമറയുള്ളത്. ഈ ഫോണിലാണ് ആരാധകര്‍ മുഴുവന്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. മികച്ച ക്യാമറ ആവശ്യമുള്ളവരെല്ലാം ഈ ഫോണില്‍ പ്രതീക്ഷ വെച്ചിരിക്കുകയാണ്. ഇതിനിടെയാണ് ക്യാമറ സ്പെസിഫിക്കേഷനുകള്‍ ചോര്‍ന്നത്. ടിപ്സ്റ്റര്‍ റെവെഗ്നസ് ആണ് ക്യാമറ ഫീച്ചറുകള്‍ വെളിപ്പെടുത്തിയത്. 200 മെഗാപിക്സല്‍ പ്രൈമറി ക്യാമറയാണ് എസ്24 അള്‍ട്രയ്ക്ക് ഉണ്ടാവുക.
ഗ്യാലക്സി എസ്22 അള്‍ട്ര, ഗ്യാലക്സി എസ്23 അള്‍ട്രാ എന്നിവയുടേത് പോലെയാണല്ലോ ഈ ക്യാമറയുമെന്ന് കരുതുന്നുണ്ടെങ്കില്‍ തെറ്റി. കാരണം ഇതില്‍ കൂടുതല്‍ മികവുറ്റ ക്യാമറ സെന്‍സറാണ് ഉപയോഗിക്കുന്നത്. ഇസോസെല്‍ എച്ച്പി2എസ്എക്സ് ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ക്ലാരിറ്റിയില്‍ സാംസങ്ങിന്റെ ഏറ്റവും മികച്ച ക്യാമറ ഫോണായി ഇത് മാറും. 12 എംപി അള്‍ട്രാ വൈഡ് ക്യാമറയാണ് മറ്റൊരു ആകര്‍ഷണം.
സോണിയുടെ ഐഎംഎക്സ്564 ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. പത്ത് മെഗാപിക്സല്‍ ടെലിഫോട്ടോ ക്യാമറയും അതിനൊപ്പം തന്നെ മൂന്ന് എക്സ് ഒപ്ടിക്കല്‍ സൂമും ഇതിലുണ്ട്. 50 എംപി ടെലിഫോട്ടോ ക്യാമറ അഞ്ച് എക്സ് ഒപ്ടിക്കല്‍ സൂമിനോടെയും ഇതില്‍ ലഭ്യമാവും. പത്ത് എംപി ടെലിഫോട്ടോ ക്യാമറയും ഒപ്പം പത്ത് എക്സ് ഒപ്ടിക്കല്‍ സൂമും ചേര്‍ന്ന് സാംസങ്ങ് ഇതില്‍ അവതരിപ്പിക്കും. ലേസര്‍ അസിസ്റ്റഡ് ഓട്ടോഫോക്കസ് മെക്കാനിസവും എസ്24 അള്ട്രയിലുണ്ടാവും.
ഇത് കുറഞ്ഞ വെളിച്ചത്തില്‍ കൂടുതല്‍ കൃത്യതയോടെ ഫോട്ടോയെടുക്കാനും, ക്ലോസ് റേഞ്ച് സാഹര്യത്തില്‍ മികവോടെ ചിത്രങ്ങള്‍ ലഭിക്കാനുമുള്ള സംവിധാനമാണ്. സും എനിപ്ലേസ് ക്യാമറ ടെക്നോളജിയും എസ്24 അള്ട്രയിലുണ്ടാവും. ഇതൊരു പുതിയ ഫീച്ചറാണ്. ഫുള്‍ വ്യു ഫോര്‍കെ വീഡിയോ ഇത് റെക്കോര്‍ഡ് ചെയ്യും. ഇത് സിനിമാ സംവിധായകര്‍ക്കെല്ലാം ഉപകാരപ്പെടുന്ന ഫീച്ചറാണ്. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സപ്പോര്‍ട്ടും എസ്24 സീരീസിലുണ്ടാവും.
-
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ








Click it and Unblock the Notifications