ട്രിപ്പിള്‍ ക്യാമറയില്‍ കില്ലറാവാന്‍ സാംസങ്ങ്, ഐഫോണിനെ വീഴ്ത്താന്‍ ഗ്യാലക്‌സി സീരീസിലെ കൊമ്പന്‍
സാംസങ്ങ് ഫ്‌ളാഗ്ഷിപ്പില്‍ കൊമ്പനാവാനുള്ള തയ്യാറെടുപ്പിലാണ്. ഗ്യാലക്‌സി സീരീസിലെ എ24ന് പിന്തുടര്‍ച്ചക്കാരനാണ് വരാന്‍ പോകുന്നത്. സാംസങ്ങ് ആരാധകര്‍ പ്രതീക്ഷിച്ച എല്ലാ ഫീച്ചറുകളും ഇതിലുണ്ടാവുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്തത് പോലുള്ള കാര്യങ്ങളാണ് ഈ ഫ്‌ളാഗ്ഷിപ്പിലുണ്ട്. ഗ്യാലക്‌സി എ25 5ജി ഫോണാണിത്. ഇതിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
സാംസങ്ങിന്റെ പുത്തന്‍ പ്ലാറ്റ്‌ഫോമിലാണ് ഈ ഫോണ്‍ പുറത്തിറങ്ങാന്‍ പോകുന്നത്. ഗീക്ക്‌ബെഞ്ച് ബെഞ്ച്മാര്‍ക്കിംഗ് വെബ്‌സൈറ്റിന്റെ ലിസ്റ്റിംഗില്‍ ഇത് ഉള്‍പ്പെട്ടിരിക്കുകയാണ്. ഇതാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. ഇതിലൂടെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഒക്ടോബര്‍ എക്‌സിനോസ് 1280 എസ്ഒസി പ്രൊസസറാണ് എ25ന് വരാന്‍ പോകുന്നത്. ഒപ്പം 8 ജിബി റാമും കരുത്തായി ഉണ്ടാവും. ക്യാമറയില്‍ ഗ്യാലക്‌സി സീരീസിലെ മിക്ക ഫോണുകളെയും ഞെട്ടിക്കാന്‍ തന്നെയാണ് എ25ന്റെ വരവ്.

ട്രിപ്പിള്‍ റിയര്‍ ക്യാമറിയാണ് ഗ്യാലക്‌സി സീരീസിലെ പ്രമുഖനുണ്ടാവുകയെന്നാണ് സൂചന. ആന്‍ഡ്രോയിഡ് 14 വണ്‍ യുഐ 6.0 പ്ലാറ്റ്‌ഫോമിലായിരിക്കും എ25 പ്രവര്‍ത്തിക്കുകയെന്നാണ് സൂചന. എങ്കില്‍ പുതിയ മോഡലിലേക്കുള്ള വമ്പന്‍ മാറ്റമായിരിക്കും ഇതെന്നാണ് സൂചന. ്അതേസമയം പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം മൂന്ന് പ്രത്യേക സ്ലോട്ടുകള്‍ ഇതിനുണ്ടാവുമെന്നാണ് സൂചന. പവര്‍പട്ടണും, വോള്യം റോക്കറും വലതും വലത്തായിരിക്കും. ഇടതുഭാഗത്തായിരിക്കും സിം കാര്‍ഡ് സ്ലോട്ട്.
്അതേസമയം സാംസങ്ങിന്റെ എസ്23 എഫ്ഇയും ഇനി വരാനുണ്ട്. അതില്‍ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 ചിപ്‌സെറ്റായിരിക്കും ഉപയോഗിക്കുകയെന്ന് സൂചനയുണ്ട്. എന്നാല്‍ ഓരോ രാജ്യത്തും വ്യത്യസ്തമായിരിക്കും എന്നാണ് സൂചന. ചിലയിടത്ത് എക്‌സിനോസും ലഭിക്കും. 128, 256 ജിബി വേരിയന്റുകളിലും ഇവ ലഭ്യമാകും. 50 മെഗാപിക്‌സല്‍ ക്യാമറയും ഇതിലുണ്ടാവും. ഒപ്പം എട്ട് എംപിയുടെ ടെലിഫോട്ടോ ലെന്‍സും, 12 എംപിയുടെ അള്‍ട്രാ വൈഡ് ലെന്‍സ് എന്നിവയും ഉണ്ടാവും.
ട്രിപ്പിള്‍ ക്യാമറയില്‍ തരംഗം തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് സാംസങ്ങ്. ഒപ്പം സെല്‍ഫിക്കായി പത്ത് എംപി മെഗാപിക്‌സലുമുണ്ടാവും. 4370 എംഎഎച്ച് ബാറ്ററിയും ഇതോടൊപ്പം ലഭ്യമാക്കും. അതേസമയം സാംസങ്ങിന്റെ സഹായം ആപ്പിളിനും ആവശ്യമായി വന്നിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ആപ്പിളിന്റെ 15 സീരീസ് പുറത്തിറങ്ങാന്‍ ഇറങ്ങിയിരിക്കുകയാണ്.
അവരുടെ പുതിയ ബോ ഒഎല്‍ഇഡി പാനലുകള്‍ എല്ലാം നിലവാരമില്ലാത്തവയാണെന്ന് ക്വാളിറ്റി പരിശോധനയില്‍ തെളിഞ്ഞിരിക്കുകയാണ്. ഒഎല്‍ഇഡി പാനലുകള്‍ സാംസങ്ങാണ് ആപ്പിളിന് നല്‍കാന്‍ പോകുന്നത്. ഒഎല്‍ഇഡിക്കായി ആപ്പിള്‍ ഓര്‍ഡര്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. എല്‍ജിയും, സാംസങ്ങുമാണ് എല്‍ടിപിഒ ഒഎല്‍ഇഡി ഐഫോണ്‍ 15, 15 പ്രോ മാക്‌സ് എന്നിവയ്ക്കായി നല്‍കുന്നത്. ബോ ആയിരുന്നു പാനലുകള്‍ നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഇവയുടെ നിലവാരം തീര്‍ത്തും മോശമാണെന്നാണ് കണ്ടെത്തല്‍.












Click it and Unblock the Notifications