ആപ്പിള്‍ കഴിഞ്ഞു ഇനി സാംസങ്ങിന്റെ ഓഫര്‍ കാലം; എസ്23ന് 45 ശതമാനത്തിന്റെ മെഗാ ഡിസ്‌കൗണ്ട്
ആപ്പിള്‍ ഐഫോണുകള്‍ക്ക് തീരാത്ത ഡിസ്‌കൗണ്ടുകളുടെ കാലമായിരുന്നു. എന്നാല്‍ അത് അവസാനിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ സാംസങ്ങ് പുത്തന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സാംസങ്ങിന്റെ ഫാബ് ഗ്രാബ് ഫെസ്റ്റ് സെയിലാണ് ആരംഭിച്ചിരിക്കുന്നത്. ഇത് ഇന്ത്യയില്‍ മാത്രമുള്ള ഓഫറാണ്. ഡിസ്‌കൗണ്ടുകള്‍ക്ക് പുറമേ ബാങ്ക് ഓഫറുകള്‍, എക്‌സ്‌ചേഞ്ച് ബോണസ്, കൂപ്പണുകള്‍ എന്നിവ ലഭ്യമാണ്.
സാംസങ്ങ് ഏറ്റവും പുതുതായി ഇക്കിയ ഗ്യാലക്‌സി എസ്23 എഫ്ഇ 49999 രൂപയ്ക്കാണ് ലഭ്യമാവുക. ബാങ്ക് ഓഫറുകളും ഡിസ്‌കൗണ്ടുകളും കിഴിച്ചാണ് ഈ തുകയ്ക്ക് ലഭിക്കുക. എന്തുകൊണ്ടും ഈ തുകയ്ക്ക് ഈ പ്രീമിയം ഫോണ്‍ ലാഭകരമാണ്.ഓഫറുകള്‍ പക്ഷേ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. ഫോള്‍ഡബിള്‍ ഫോണുകള്‍ക്കും മികച്ച ഓഫറുണ്ട്. ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 5, ഗ്യാലക്‌സി സെഡ് ഫ്‌ളിപ്പ് 5 എന്നിവയ്ക്കാണ് മികച്ച ഓഫറുള്ളത്.

സെഡ് ഫോള്‍ഡ് ഫൈവ് 1,48999 രൂപയ്ക്ക് സാംസങ്ങ് ഇന്ത്യയില്‍ ലഭ്യമാണ്. ഫ്‌ളിപ്പ് 5 അതുപോലെ 85999 രൂപയ്ക്കും ലഭിക്കും. സാംസങ്ങിന്റെ ഫ്‌ളാഗ്ഷിപ്പ് കിംഗായ ഗ്യാലക്‌സി എസ്23ക്കും മികച്ച ഓഫറുണ്ട്. ഡിസ്‌കൗണ്ട് നിരക്കാണ് ഇതിന് സാംസങ്ങ് നല്‍കുന്നത്. 61999 രൂപയ്ക്ക് ബാങ്ക് ഓഫറുകള്‍ അടക്കം ചേര്‍ത്ത് ഇവ വാങ്ങാം. അതുപോലെ ഗ്യാലക്‌സി എ34 5ജി 25999 രൂപയ്ക്ക് വാങ്ങാം. ഇതിനും ബാങ്ക് ഡിസ്‌കൗണ്ടുകള്‍ ലഭ്യമാണ്.
മിഡ് റേഞ്ച് ഫോണായ ഗ്യാല്കസി എഫ്54 5ജിക്ക് 22999 രൂപ മാത്രമാണ് ഉള്ളത്. എല്ലാ ഓഫറുകളും ചേര്‍ത്തുള്ള തുകയാണിത്. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മാത്രമല്ല ടാബുകള്‍ക്കും മികച്ച ഓഫര്‍ സാംസങ്ങ് നല്‍കുന്നുണ്ട്. ഗ്യാലക്‌സി ടാബ് എസ്9 എഫ്ഇ പ്ലസാണ് ഇപ്പോള്‍ ആകര്‍ഷകമായ വിലയില്‍ ലഭിക്കുക. വെറും 41999 രൂപ മാത്രമാണ് ഇപ്പോഴുള്ള വില.
നാലായിരം രൂപ ബാങ്ക് ഡിസ്‌കൗണ്ട് ഗ്യാലക്‌സി ടാബ് എസ്9 എഫ്ഇയ്ക്ക് ലഭിക്കും. 32999 രൂപയാണ് വില. ഗ്യാലക്‌സി ട്യാബ് എ9 പ്ലസിന് മൂവായിരം രൂപയാണ് ഡിസ്‌കൗണ്ട്. 15999 രൂപയ്ക്ക് ഈ ടാബ് വാങ്ങാം. ടാബ് എ9ന് ആയിരം രൂപയാണ് ഡിസ്‌കൗണ്ട്. 11999 രൂപയ്ക്ക് ഇവ ഇപ്പോള്‍ വാങ്ങാം.
സാംസങ്ങിന്റെ മറ്റൊരു മെഗാ ഓഫറും ഇതിനൊപ്പമുണ്ട്. ടിവികള്‍ക്ക് 54 ശതമാനം ഓഫറാണ് ഉള്ളത്. വിവിധ പര്‍ച്ചേസുകള്‍ക്കൊപ്പം ഗ്യാലക്‌സി എസ്23 അള്‍ട്ര, 50 ഇഞ്ച് ടിവി, സൗണ്ട്ബാര്‍, ക്യുഎല്‍ഇഡി, നിയോ മോഡലുകള്‍ എന്നിവ സൗജന്യമായി ലഭിച്ചേക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
4കെ യുഎച്ച്ഡി ടിവി, ഒഎല്‍ഇഡി ടിവി, ഫ്രീസ്റ്റൈല്‍ പ്രൊജക്ടര്‍ എന്നിവയും ഓഫറുകളില്‍ ലഭ്യമാണ്. ഗ്യാലക്‌സി ബുക്ക് ത്രീ സീരീസിന് 39 ശതമാനം ഡിസ്‌കൗണ്ടും കമ്പനി നല്‍കുന്നുണ്ട്. ഗ്യാലക്‌സി ബുക്ക് 3 360, ബുക്ക് 3 പ്രൊ 360, ഗ്യാലക്‌സി ബുക്ക് ത്രീ, ഗ്യാലക്‌സി ബുക്ക് ത്രീ അള്‍ട്രാ എന്നിവയും ഓഫറില്‍ ലഭ്യമാണ്.












Click it and Unblock the Notifications