ഡിസൈന്‍ മുതല്‍ ഞെട്ടിക്കാന്‍ സാംസങ്ങിന്റെ എസ്24, ആരും കാണാത്ത ഫീച്ചറുകള്‍..! ക്യാമറ മാത്രമല്ല...
ഇതുവരെ കേട്ടതൊന്നുമല്ല, പ്രീമിയം മോഡലില്‍ ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സിനെ ഞെട്ടിക്കാനാണ് സാംസങ്ങ് ഗ്യാലക്‌സി എസ്24 വരുന്നത്. ടൈറ്റാനിയം ഫ്രേമുകളായിരുന്നു ഐഫോണ്‍ 15 മാക്‌സ് പ്രൊയില്‍ ഉപയോഗിച്ചിരുന്നത്. അതേ ഫീച്ചര്‍ തന്നെ എസ്24ന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആപ്പിളില്‍ നിന്ന് ഈ ഫീച്ചര്‍ കടമെടുക്കുകയാണ് എസ്24.
ഗ്യാലക്‌സി സീരീസില്‍ എന്നല്ല സാംസങ്ങിന്റെ ഏതൊരു മോഡലിലും ആദ്യമായിട്ടാണ് ടൈറ്റാനിയം ഫ്രെയിം ഉപയോഗിക്കുന്നത്. അതേസമയം യൂസര്‍മാരുടെ പ്രതികരണം അറിഞ്ഞ ശേഷം കൂടുതല്‍ മോഡലുകളിലേക്ക് ടൈറ്റാനിയം ഫ്രെയിം വ്യാപിപ്പിക്കും. ദീര്‍ഘകാലം നിലനില്‍ക്കാന്‍ ഇവഫോണുകളെ സാധിക്കും. എന്നാല്‍ ഇവ നിര്‍മിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടുണ്ട്.

ചിപ്‌സെറ്റിന്റെ കാര്യത്തിലും എസ്24 ഞെട്ടിക്കും. ക്വാള്‍ക്കോം തലവന്‍ ഇതിലെ ചിപ്‌സെറ്റിന്റെ കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടുണ്ട്. സ്‌നാപ്ഡ്ര്ാഗണ്‍ 8 ജെന്‍ 3, എക്‌സിനോസ് 2400 ചിപ്‌സെറ്റുകള്‍ എന്നീ രണ്ട് ചിപ്‌സെറ്റ് ഓപ്ഷനിലും എസ്24 പുറത്തിറങ്ങും. ഇക്കാര്യം ക്വാല്‍കോം സിഇഒ ക്രിസ്റ്റിയാനോ ആമോണ്‍ സ്ഥിരീകരിക്കുകയായിരുന്നു.
ഭൂരിഭാഗം മാര്‍ക്കറ്റിലും സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റാണ് ഉണ്ടാവുക. എന്നാല്‍ എക്‌സിനോസ് ചിപ്പില്‍ വരുന്ന എസ്24 ഫോണുകളും ഉണ്ടാവുക. എന്നാല്‍ ഏതെല്ലാം മാര്‍ക്കറ്റുകളിലായിരിക്കും ഇവ ഉണ്ടാവുകയെന്ന് സാംസങ്ങ് തീരുമാനിക്കും. ദീര്‍ഘകാലമായി സാംസങ്ങിന്റെ എസ് സീരീസിലുള്ള ഫോണുകള്‍ രണ്ട് വേരിയന്റിലാണ് വരുന്നത്. ഇതോടൊപ്പം ഗൂഗിളിനെ ടെന്‍സര്‍ ചിപ്‌സെറ്റിലും സാംസങ്ങ് സഹായിക്കുന്നുണ്ട്. യുഎസ്സില്‍ അടക്കം സ്‌നാപ്ഡ്രാഗണ്‍ വേരിയന്റിലായിരിക്കും എസ്24 സീരീസ് എത്തുക.
അതേസമയം ഗെയിം എക്‌സ്പീരിയന്‍ വേറൊരു തലത്തില്‍ എത്തിക്കാനും സാംസങ്ങിന് പദ്ധതിയുണ്ട്. ഗ്യാലക്‌സി ഡിവൈസുകള്‍ക്കായി ക്വാല്‍കോമുമായും എഎംഡിയുമായി സഹകരിച്ച് പുതിയ സോഫ്റ്റ് വെയര്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് സാംസങ്ങ്. ഫിഡെലിറ്റിഎഫ്എക്‌സ് സൂപ്പര്‍ സൊല്യൂഷന്‍ സോഫ്റ്റ് വെയറാണ് ഗ്യാലക്‌സി ഡിവെസുകള്‍ക്കായി സാംസങ്ങ് അവതരിപ്പിക്കാന്‍ പോകുന്നത്.
ഫ്രെയിം ജനറേഷന്‍ ടെക്‌നിക്കുകള്‍ വര്‍ധിപ്പിച്ച ശേഷം ഫ്രെയിം റേറ്റുകള്‍ മികവുറ്റതാക്കാനും, ഹൈ എന്‍ഡ് ഗെയിം എക്‌സീപീരിയന്‍സ് നല്‍കാനുമാണ് സാംസങ്ങ് പദ്ധതിയിടുന്നത്. ഇത് ചിലപ്പോള്‍ എസ്24ല്‍ കാണാന്‍ സാധിച്ചേക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാവും മികവുറ്റ ഹൈ എന്‍ഡ് ഫ്രെയിമുകള്‍ ഉണ്ടാക്കുക.
അതേസമയം എസ്24 നേരത്തെ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ജനുവരിയില്‍ തന്നെ പുറത്തിറങ്ങുമെന്നാണ് സൂചന. ആഗോള വ്യാപക ലോഞ്ചിനാണ് സാംസങ്ങ് ഒരുങ്ങുന്നത്. ജനുവരി 17നാണ് സാംസങ്ങ് മുന്നില്‍ കാണുന്ന തിയതി. യുഎസ്സിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ വെച്ചായിരിക്കും ലോഞ്ചിംഗ്. എസ്23 സീരീസിനേക്കാള്‍ വിലയുണ്ടാവും ഈ ഫോണിനെന്ന് ഉറപ്പാണ്.
5000 എംഎഎച്ച് ബാറ്ററിയും ഇതിനുണ്ട്. 6.8 ഇഞ്ച് ഡിസ്‌പ്ലേയിലാണ് എസ്24 എത്തുകയെന്നാണ് സൂചന. 200 എംപി പ്രൈമറി ക്യാമറയും, 100 എക്‌സ് സൂമും ക്യാമറാ ഫീച്ചറായി ഉണ്ടാവും. 12 എംപി അള്‍ട്രാ വൈഡ് സൈന്‍സറും, 10 എംപി ടെലിഫോട്ടോ ലെന്‍സും 3 എക്‌സ് ഒപ്ടിക്കല്‍ സൂമും, 16 എംപി സെല്‍ഫി ക്യാമറയും എസ്24ല്‍ ലഭ്യമായേക്കും.












Click it and Unblock the Notifications