ആപ്പിളും ഗൂഗിളും മുട്ടിയിട്ടും കാര്യമില്ല, എസ്24ല്‍ പുത്തന്‍ ഫീച്ചറുമായി സാംസങ്ങ്
സ്മാര്‍ട്ട്‌ഫോണില്‍ സകല ബ്രാന്‍ഡുകളെയും ഞെട്ടിക്കാനുറച്ച് സാംസങ്ങ്. വരാനിരിക്കുന്ന എസ്24 സീരീസില്‍ ഒരു ഫോണിനും ഇല്ലാത്ത ഫീച്ചറുകളാണ് സാംസങ്ങ് അവതരിപ്പിക്കാന്‍ പോകുന്നത്. ഗൂഗിളിന്റെ എഐ ഫീച്ചറുകള്‍ നേരത്തെ പിക്‌സല്‍ 8, 8 പ്രൊ ഫോണുകളില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളാണ് എസ്24ല്‍ സാംസങ്ങ് ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
എഐ സ്മാര്‍ട്ട്‌സ് എന്നാണ് ഇവ അറിയപ്പെടുന്നത്. ഗ്യാലക്‌സി എസ്24, എസ്24 പ്ലസ്, എസ്24 അള്‍ട്രാ എന്നിവയ്ക്കാണ് ഏറ്റവും പുത്തന്‍ സാങ്കേതികവിദ്യ ലഭ്യമാവുക. ഗൂഗിള്‍ എന്താണോ നല്‍കുന്നത് അതിന് മുകളില്‍ പോകുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് വിപണിയില്‍ ലഭ്യമായ ഫോണുകളില്‍ വെച്ച് ഏറ്റവും മികച്ച എഐ സാങ്കേതിക വിദ്യയും ഇതില്‍ ലഭ്യമാവും.

ഇന്ന് ലോകത്തുള്ളതില്‍ വെച്ച് ഏറ്റവും സ്മാര്‍ട്ടായിട്ടുള്ള എഐ ഫോണായി ഗ്യാലക്‌സി എസ്24 സീരീസുകള്‍ മാറുമെന്നാണ് ഫീച്ചറുകള്‍ സൂചിപ്പിക്കുന്നത്. ആപ്പിളിന് ഈ സാങ്കേതികവിദ്യ ഇത്രത്തോളം മികവോടെ അവതരിപ്പിക്കാനായിട്ടില്ല. ചാറ്റ്ജിപിടി, ഗൂഗിളിന്റെ തന്നെ ബാര്‍ഡ് എന്നിവയില്‍ നിന്നുള്ള ഫീച്ചറുകള്‍ എസ്24 സീരീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങള്‍ നല്‍കുന്ന കീവേര്‍ഡുകള്‍ ഉപയോഗിച്ച് സ്‌റ്റോറികളും, കണ്ടന്റുകളും ഉണ്ടാക്കാനുള്ള കഴിവ് എസ്23ല്‍ ഉണ്ടായിരിക്കും. ടെക്‌സ്റ്റ് ടു ഇമേജ് ജനറേറ്റീവ് എഐ പോലുള്ള അധിക ഫീച്ചറുകളും എസ്23ല്‍ ഉണ്ടാവും. എക്‌സിനോസ് 2400 ചിപ്‌സെറ്റും എസ്24ന് ഉണ്ടാവാന്‍ സാധ്യതയേറെയാണ്. അതേസമയം എക്‌സിനോസ് ചിപ്പ് എല്ലാ മാര്‍ക്കറ്റിലും ഉണ്ടാവാന്‍ ഇടയില്ല. എസ്24 സീരീസ് അടുത്ത വര്‍ഷം ജനുവരിയില്‍ സാംസങ്ങ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് കരുതുന്ന ഫോണാണ്.
ഏപ്രിലിനുള്ളില്‍ ലോഞ്ച് ഉണ്ടാവാന്‍ സാധ്യതയേറെയാണ്. ആപ്പിളിന്റെ കുത്തക അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സാംസങ്ങിന്റെ ഫ്‌ളാഗ്ഷിപ്പാണിത്. നേരത്തെ ബെഞ്ച്മാര്‍ക്കിംഗ് വെബ്‌സൈറ്റായ ഗീക്ക്‌ബെഞ്ചിലും എസ്24 പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിലാണ് എക്‌സിനോസ് 2400 ചിപ്പായിരിക്കും സാംസങ്ങ് ഉപയോഗിക്കുകയെന്ന സൂചന ലഭിച്ചത്. സിപിയു പെര്‍ഫോമന്‍സ് ഇപ്പോഴുള്ളതിനേക്കാള്‍ രണ്ടിരട്ടിയാക്കുന്ന ഫോണാണിത്.
നേരത്തെ സാംസങ്ങ് എസ്24നെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ന്നിരുന്നു. 200 എംപി ക്യാമറ സെന്‍സര്‍ എന്തായാലും ഉറപ്പായിട്ടുണ്ട്. 12 എംപി അള്‍ട്രാ വൈഡ് ക്യാമറയും ഇതോടൊപ്പമുണ്ട്. 10 മെഗാപിക്‌സല്‍ ടെലിഫോട്ടോ ക്യാമറയും ഇതിനുണ്ട്. 3 എക്‌സ് സൂമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 48 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും, 5എക്‌സ് ഒപ്ടിക്കല്‍ സൂം ക്യാമറയും എസ്23യിലുണ്ട്. 100എക്‌സ് സൂം എന്ന അപൂര്‍വ റെക്കോര്‍ഡും എസ്24 സ്വന്തമാക്കും. അതേസമയം ഇതൊന്നും സാംസങ്ങ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം സാംസങ്ങിന്റെ എസ്25 അള്‍ട്രാ 2025ലാണ് പുറത്തിറങ്ങുക.












Click it and Unblock the Notifications