എഐ ഫേക്ക് ഇമേജുകളെ ഭയമാണോ? എങ്ങനെ തിരിച്ചറിയാം, സഹായിക്കാന്‍ മൊബൈല്‍ ക്യാമറ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവോടെ വ്യാജ ഇമേജുകളുടെ കുത്തൊഴുക്കാണ് ഇന്റര്‍നെറ്റില്‍. ഇത്തരം വീഡിയോകളും ചിത്രങ്ങളും പലരുടെയും ഭാവി നശിപ്പിക്കുന്ന തരത്തിലേക്ക് വരെ വളര്‍ന്നിരുന്നു. എന്നാല്‍ അതിനെ നേരിടാന്‍ ഒരുങ്ങുകയാണ് മൊബൈല്‍ ക്യാമറകള്‍. ഏതാണ് വ്യാജ ചിത്രങ്ങളെന്നും, ഏതാണ് ഒറിജിനലെന്നും തിരിച്ചറിയാന്‍ ഇനി മുതല്‍ നമ്മളെ സഹായിക്കാന്‍ മൊബൈല്‍ ക്യാമറകള്‍ എത്തും.
സോണിയാണ് പുത്തന്‍ പരിഷ്കാരം അവതരിപ്പിക്കുന്നത്. എഐ പ്രൂഫ് ടെക്നോളജിയാണ് സോണി അവതരിപ്പിക്കുന്നത്. സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ ഇത്തരം എഐ നിര്‍മിത ചിത്രങ്ങളെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ക്യാമറ ഓതന്സിറ്റി മാര്‍ക്കര്‍ ചിത്രങ്ങള്‍ക്കായി ഉപയോഗിക്കാനാണ് സോണിയുടെ തീരുമാനം. ഈ ടൂള്‍ ഉപയോഗിച്ച് ഒരു ചിത്രത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടോ എന്നെല്ലാം കണ്ടെത്താന്‍ സാധിക്കും.

യഥാര്‍ത്ഥ ചിത്രത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് മാറ്റം വരുത്തി അത് വ്യാജ ചിത്രമാക്കി മാറ്റിയിട്ടുണ്ടെങ്കില്‍ ഈ ക്യാമറ നമുക്ക് മുന്നറിയിപ്പ് തരും. ഇതിലൂടെ ഫേക്ക് ചിത്രങ്ങളെ നമുക്ക് തിരിച്ചറിയാന്‍ സാധിക്കും. ക്യാമറ സെന്‍സര്‍ മാര്‍ക്കറ്റില്‍ സോണിയാണ് ഏറ്റവും ബ്രാന്‍ഡ്. പല മൊബൈല്‍ കമ്പനികളും സോണിയുടെ ക്യാമറയാണ് ഉപയോഗിക്കുന്നത്. സാംസങ്ങ് അടക്കം ക്യാമറ മികവ് വര്‍ധിപ്പിച്ചതും സോണിയുടെ സെന്‍സര്‍ വരുന്നത് കൊണ്ടാണ്.
ഭൂരിഭാഗം മൊബൈലുകളിലും സോണിയുടെ ക്യാമറ സെന്‍സര്‍ ഉണ്ട്. അതുകൊണ്ട് ഇന്ത്യയിലെ ഒരുവിധം സ്മാര്‍ട്ട്ഫോണുകളിലും ഈ സംവിധാനം ലഭ്യമാകും. ഈ പുതിയ സാങ്കേതികവിദ്യ പലതരത്തിലുള്ള ടെസ്റ്റുകളും വിധേയമാക്കിയിട്ടുണ്ട്. സോണിയുടെ 2024ലെ ക്യാമറ ലൈനപ്പിന്റെ ഭാഗമാവും ഈ സെന്‍സര്‍ എന്നാണ് സൂചന. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസുമായി ചേര്‍ന്നാണ് സോണി ഈ ടെസ്റ്റുകളെല്ലാം നടത്തിയത്.
ആഗോള തലത്തില്‍ തന്നെ ചിത്രങ്ങളുടെ കാര്യത്തില്‍ അസോസിയേറ്റഡ് പ്രസാണ് മുന്നിലുള്ളത്. ഇവരാണ് മാധ്യമങ്ങള്‍ക്ക് അടക്കം ചിത്രങ്ങള്‍ നല്‍കുന്നത. ഇത് എങ്ങനെയാണ് വ്യാജന്മാരെ കണ്ടെത്തുകയെന്നും വിശദീകരിക്കുന്നുണ്ട്. ക്യാമറയിലെ എഐ സോഫ്റ്റ്വെയര് ഒരു ഡിജിറ്റല്‍ ഒപ്പ് ഫോട്ടോയില്‍ ചേര്‍ക്കും. ഈ ചിത്രം എഐ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ആരെങ്കിലും മാറ്റം വരുത്തിയാല്‍ അത് എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും.
സോണിയുടെ എക്സ്പീരിയ ഫോണുകളില്‍ ഇവ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇത് ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടമാണ്. ഇന്‍ ക്യാമറ മികവും കൃത്യതയും സോണിയുടെ കാര്യത്തില്‍ വന്‍ പുരോഗതിയാണ് നേടുന്നത്. കൂടുതല്‍ മികവ് ഇത് പുറത്തിറങ്ങുമ്പോഴേക്ക് ഉണ്ടാവും. ക്വാല്‍കോമും എഐയില്‍ അധിഷ്ഠിതമായ ചിപ്പുകള്‍ പുറത്തിറക്കുന്നുണ്ട്. വ്യാജ ചിത്രങ്ങളെ നേരിടാന്‍ എല്ലാ കമ്പനികളും ഇതോടെ രംഗത്ത് വന്നിരിക്കുകയാണ്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications