വൈഫൈ കണക്ഷന്‍ ഇടയ്ക്കിടെ നഷ്ടമാകുന്നോ..? ഇതായിരിക്കാം കാരണം
ഇന്നത്തെ കാലത്ത് ഇന്റര്‍നെറ്റ് കണക്ഷന്‍ അവിഭാജ്യ ഘടകമാണ്. മിക്ക ജോലികളും കമ്പ്യൂട്ടറിലേക്ക് മാറ്റിയതിനാല്‍ തന്നെ എല്ലാവരും വീട്ടിലും ഓഫീസിലുമെല്ലാം വൈഫൈ കണക്ഷന്‍ എടുത്തിട്ടുണ്ട്. എന്നാല്‍ പലപ്പോഴും ജോലിയുടെ നിര്‍ണായക ഘട്ടത്തില്‍ വൈഫൈ കണക്ഷന്‍ നഷ്ടപ്പെടാറുണ്ട്. നിരവധി കാരണങ്ങളാല്‍ ഈ പ്രശ്‌നം പലര്‍ക്കും അനുഭവപ്പെടാറുണ്ട്. എങ്ങനെയാണ് വൈഫൈ കണക്ഷന്‍ നഷ്ടപ്പെടുന്നതെന്നും അത് എങ്ങനെ പരിഹരിക്കാം എന്നും ഇനി നമുക്ക് നോക്കാം.
ഒരു വൈഫൈ കണക്ഷനില്‍ ഒരേ സമയം ഒന്നില്‍ അധികം ഉപകരണങ്ങള്‍ ബന്ധിപ്പിക്കുമ്പോള്‍ വൈഫൈ കണക്ഷന്‍ തടസപ്പെടാനോ വേഗത കുറയാനോ സാധ്യതയുണ്ട്. വൈഫൈയില്‍ നിന്ന് ഉപയോഗിക്കാത്ത ഉപകരണങ്ങള്‍ വിച്ഛേദിക്കുക എന്നതാണ് ഇത് പരിഹരിക്കാന്‍ എളുപ്പമുള്ള വഴി. നിങ്ങളുടെ അനുവാദമില്ലാതെയാണ് വൈഫൈ മറ്റുള്ളവര്‍ ഉപയോഗിക്കുന്നതെങ്കില്‍ വൈഫൈ പാസ്വേഡ് മാറ്റുക.

പ്രധാനപ്പെട്ട മീറ്റിംഗിലോ മറ്റ് ജോലിയിലോ ആണെങ്കില്‍ സമാനമായ വൈഫൈ കൊണ്ടുള്ള മറ്റ് ജോലികള്‍ നിര്‍ത്തിവെക്കുക. ഉദാഹരണത്തിന് ഗെയിമിംഗ് അല്ലെങ്കില്‍ സിനിമ ഡൗണ്‍ലോഡ് ചെയ്യുക എന്നിവ.നിങ്ങളുടെ കണക്റ്റിവിറ്റി അപ്ഗ്രേഡ് ചെയ്തും ഈ പ്രശ്‌നം നിങ്ങള്‍ക്ക് പരിഹരിക്കാവുന്നതാണ്. വൈഫൈയുടെ നിലവിലെ വേഗത പരിശോധിക്കാന്‍ സ്പീഡ് ടെസ്റ്റ് നടത്തുക.
വേഗത കുറവാണെങ്കില്‍ ഉയര്‍ന്ന വേഗതയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിന് നിങ്ങളുടെ ഇന്റര്‍നെറ്റ് ദാതാവിനെ ബന്ധപ്പെടുക. വൈഫൈ പരാജയപ്പെടാനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന് റൂട്ടര്‍ യഥാര്‍ത്ഥ സ്ഥാനത്തല്ല വെച്ചിരിക്കുന്നത് എന്നതാണ്. ഏറ്റവും കൂടുതല്‍ വൈഫൈ ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന മുറിയുടെ അടുത്ത് റൂട്ടര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. മറ്റ് തടസങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ റൂട്ടര്‍ ഉയര്‍ത്തി സ്ഥാപിക്കണം
നമ്മളില്‍ പലരും കോര്‍ഡ്ലെസ് ഫോണുകള്‍, ബ്ലൂടൂത്ത് ഉപകരണങ്ങള്‍, സ്മാര്‍ട്ട് ടിവികള്‍ എന്നിവയ്ക്ക് അടുത്തായിട്ടാണ് വൈഫൈ റൂട്ടറുകള്‍ സ്ഥാപിക്കുന്നത്. ഈ വ്യത്യസ്ത സിഗ്‌നലുകളെല്ലാം പരസ്പരം തടസപ്പെടുത്തുകയും ഒടുവില്‍ സിഗ്‌നല്‍ ഡ്രോപ്പിംഗിലേക്ക് നയിക്കുകയും ചെയ്യും. വൈഫൈ റൂട്ടറുകള്‍ക്ക് ആവശ്യമായ ഇടവേള നല്‍കുക. വൈഫൈ ആവശ്യമില്ലാത്ത അവസരങ്ങളില്‍ അല്‍പ സമയം റൂട്ടര്‍ ഓഫാക്കി വെക്കുക.
നിങ്ങളുടെ റൂട്ടര്‍ ഏറ്റവും പുതിയ മോഡലാണെന്ന് ഉറപ്പിക്കുക. പലപ്പോഴും പഴയ റൂട്ടറുകള്‍ പുതിയ സേവനങ്ങളുമായി പൊരുത്തപ്പെടുന്നത് കുറയുന്നു. അതിനാല്‍ ഇന്റര്‍നെറ്റ് ദാതാവില്‍ നിന്ന് റൂട്ടറിന്റെ പുതിയ പതിപ്പാണ് ഉപയോഗിക്കുന്നതെന്ന് പരിശോധിക്കുക.












Click it and Unblock the Notifications