ഇനി വിമാനയാത്രയിലും വൈഫൈ, അതും ഫ്രീയായി..!!; ഞെട്ടിക്കാന്‍ ഈ വിമാനക്കമ്പനി
വിമാനയാത്ര എന്നും കൗതുകവും ആകാംക്ഷ നിറഞ്ഞതുമാണ്. നമ്മള് പുതിയതായി എന്ത് കാര്യം ചെയ്യുമ്പോഴും സോഷ്യല്‍ മീഡിയയില്‍ അപ്പോള്‍ തന്നെ സ്റ്റാറ്റസും സ്റ്റോറിയുമായി വെക്കുന്ന പ്രവണത ഇന്നത്തെ കാലത്ത് കൂടി വരികയാണ്. എന്നാല്‍ വിമാനയാത്രയില്‍ മാത്രം പലപ്പോഴും ഇത് സാധിക്കാറില്ല. പലരും വിമാനയാത്ര കഴിഞ്ഞതിന് ശേഷമാണ് തങ്ങളുടെ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കാറുള്ളത്
അതിന് കാരണം വിമാനത്തിനുള്ളില്‍ മൊബൈല്‍ കണക്ടിവിറ്റി സേവനങ്ങള്‍ ഉണ്ടായിരിക്കില്ല എന്നത് തന്നെയാണ്. വിമാനത്തില്‍ കയറിയാല്‍ എയര്‍ഹോസ്റ്റസുമാര്‍ ആദ്യം ആവശ്യപ്പെടുന്ന കാര്യങ്ങളിലൊന്നാണ് ഫോണ്‍ ഫ്ലൈറ്റ് മോഡിലേക്ക് മാറ്റണം എന്നത്. സുരക്ഷ മുന്‍നിര്‍ത്തിയാണ് യാത്രക്കാരുടെ ഫോണുകള്‍ ഫ്ളൈറ്റ് മോഡിലേക്ക് മാറ്റാന്‍ അധികൃതര്‍ ആവശ്യപ്പെടുന്നത്.

അതിനാല്‍ തന്നെ പലര്‍ക്കും ഇന്റര്‍നെറ്റ് ആക്സസ് ഇല്ലാത്ത വിമാന യാത്ര അരോചകമാകാറുണ്ട്. ലോകത്തിലെ ചുരുക്കം ചില വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് വൈഫൈ സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിന് വേഗം കുറവായിരിക്കും എന്ന് മാത്രമല്ല നമ്മളില്‍ നിന്ന് വൈഫൈ ഉപയോഗത്തിന് അധിക തുക ഈടാക്കുകയും ചെയ്യും. എന്നാല്‍ ഇപ്പോഴിതാ ഇതിനൊരു പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഖത്തര്‍ എയര്‍വേസ്.
ശതകോടീശ്വരനായ ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കോണ്‍സ്റ്റലേഷനായ സ്റ്റാര്‍ലിങ്കുമായി പങ്കാളികളായിരിക്കുകയാണ് ഖത്തര്‍ എയര്‍വേസ്. ഇതുവഴി യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളിലും അള്‍ട്രാ ഫാസ്റ്റ് വൈ-ഫൈ ആസ്വദിക്കാനാകും എന്നാണ് റിപ്പോര്‍ട്ട്. തീര്‍ത്തും സൗജന്യമായിട്ടായിരിക്കും ഖത്തര്‍ എയര്‍വേസ് ഈ പരിഷ്കാരം നടപ്പിലാക്കുക എന്നാണ് അറിയുന്നത്.
'ലോകത്തിലെ ഒരു മുന്‍നിര 5-സ്റ്റാര്‍ എയര്‍ലൈന്‍ എന്ന നിലയില്‍ മികച്ച യാത്രാനുഭവം നല്കാന് ഖത്തര്‍ എയര്‍വേയ്സ് പ്രതിജ്ഞാബദ്ധമാണ്. സ്റ്റാര്‍ലിങ്കുമായുള്ള കരാര്‍ യാത്രക്കാര്‍ക്ക് ഒറ്റ-ക്ലിക്ക് ആക്സസിലൂടെ തടസങ്ങളില്ലാത്ത വൈ-ഫൈ കണക്റ്റിവിറ്റി അനുഭവം സ്വന്തമാക്കാന്‍ അനുവദിക്കും,' ദോഹ ആസ്ഥാനമായുള്ള ഖത്തര്‍ എയര്‍വേസ് തങ്ങളുടെ പ്രസ്താവനയില്‍ കുറിച്ചു.
പദ്ധതി പ്രീ ലോഞ്ച് ഘട്ടത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. 350 മെഗാ ബൈറ്റ് വരെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ആസ്വദിക്കാനും വിവിധ ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങള്‍ക്കും ഇത് യാത്രക്കാരെ പ്രാപ്തരാക്കും. അതേസമയം കണക്റ്റിവിറ്റി നിര്‍ദ്ദിഷ്ട വിമാനങ്ങള്‍ക്കും തിരഞ്ഞെടുത്ത റൂട്ടുകള്‍ക്കും മാത്രമായിരിക്കും അനുവദിക്കുക. ഇതിന്റെ വിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും. സ്റ്റാര്‍ലിങ്കുമായി സഹകരിച്ചിട്ടുള്ളതില് വെച്ച് ഏറ്റവും വലിയ എയര്‍ലൈനാണ് ഖത്തര്‍ എയര്‍വേയ്സ്.
ഏതായാലും വിമാനയാത്രക്കിടയിലും ആളുകള്‍ക്ക് ഇനി വിനോദ, വിജ്ഞാന പരിപാടികള്‍ ആസ്വദിക്കാനും ഇഷ്ട കായിക മത്സരങ്ങളുടെ വീഡിയോ കാണുന്നതിനും തത്സമയ സംപ്രേഷണം, ഗെയിമിംഗ് തുടങ്ങിയ സേവനങ്ങള്‍ക്കും സാധിക്കും. സ്പേസ് എക്സിനു കീഴിലുള്ള സ്റ്റാര്‍ ലിങ്കിന്റെ ഇന്റര്‍നെറ്റ് സേവനം ഉപയോഗപ്പെടുത്തുന്ന അഞ്ചാമത്തെ എയര്‍ലൈന്‍ കമ്പനിയാകും ഖത്തര്‍ എയര്‍വേസ്.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications