ടിക് ടോക്കിന് എട്ടിന്റെ പണി, ഇന്ത്യക്ക് പിന്നാലെ ഈ രാജ്യത്തും നിരോധനം വരുന്നു, കാരണം ഇതാണ്
കാഠ്മണ്ഡു: ചൈനയുടെ ടിക് ടോക്കിന് നേപ്പാളിലും നിരോധിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യക്ക് പിന്നാലെ ഒരു പ്രമുഖം രാജ്യം കൂടി വിവിധ കാരണങ്ങള്‍ ഉന്നയിച്ച് ടിക് ടോക്ക് നിരോധിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതിന് ടിക് വഴിയൊരുക്കുന്നതായി നേപ്പാള്‍ ആരോപിക്കുന്നു. രാജ്യത്തെ സമാധാനാന്തരീക്ഷം ടിക് ടോക് തകര്‍ക്കുന്നതായും നേപ്പാള്‍ ആരോപിക്കുന്നു.
വലിയ രീതിയില്‍ ടിക് ടോക്ക് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും, ഈ വീഡിയോ ആപ്പിനെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതികള്‍ ധാരാളമായി വരുന്നുണ്ടെന്നും നേപ്പാള്‍ കാരണമായി പറയുന്നു. അതേസമയം ലോകവ്യാപകമായി ടിക് ടോക്കിനുള്ള ജനപ്രീതി ഇപ്പോള്‍ അവര്‍ക്ക് തന്നെ തിരിച്ചടിയാവുകയാണ്.നിരവധി രാജ്യങ്ങള്‍ ഭാഗികമായോ പൂര്‍ണമായോ ടിക് ടോക്കിനെ നിരോധിച്ച് കഴിഞ്ഞു. സുരക്ഷാ പ്രശ്‌നങ്ങള്‍ ടിക് ടോക് കാരണം ഉണ്ടാവുന്നു എന്നാണ് പലരുടെയും പരാതി.

നേപ്പാളില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ടിക് ടോക്കുമായി ബന്ധപ്പെട്ട് 1600 കുറ്റകൃത്യങ്ങളാണ് നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ച്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ടിക് ടോക്ക് നിരോധിക്കാനുള്ള തീരുമാനം എടുത്തതെന്ന് നേപ്പാള്‍ ഐടി മന്ത്രി രേഖാ ശര്‍മ പറഞ്ഞു. സാങ്കേതികപരമായി തന്നെ അതിനെ പൂര്‍ണമായും നിരോധിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി റോയിറ്റേഴ്‌സിനോട് പ്രതികരിച്ചു.
ഇന്റര്‍നെറ്റ് ദാതാക്കളോട് ടിക്ക് ടോക്ക് പ്രവര്‍ത്തനം നിര്‍ത്താന്‍ നേപ്പാള്‍ ടെലികോം അതോറിറ്റി ആവശ്യപ്പെട്ടതായി ചെയര്‍മാന്‍ പുരുഷോത്തം കനാല്‍ പറഞ്ഞു. ചില ഇന്റര്‍നെറ്റ് ദാതാക്കള്‍ ഇപ്പോള്‍ തന്നെ ആപ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തിയിട്ടുണ്ട്. മറ്റ് ചിലര്‍ ഉടന്‍ അവസാനിപ്പിക്കുമെന്നും അറിയിച്ചതായി പുരുഷോത്തം പറഞ്ഞു. അതേസമയം നിരോധിക്കാനുള്ള തീരുമാനത്തില്‍ ടിക് ടോക് പ്രതികരിച്ചിട്ടില്ല.
നേരത്തെ ഇത്തരം നിരോധനങ്ങളെ ടിക് ടോക് തള്ളിയിരുന്നു. തെറ്റിദ്ധാരണയുടെ പുറത്താണ് ആപ്പുകള്‍ നിരോധിക്കുന്നതെന്ന് ടിക് ടോക് പറഞ്ഞിരുന്നു. ചിലര്‍ ഈ വിഷയത്തില്‍ സര്‍ക്കാരുകളെ വഴിതെറ്റിക്കുന്നതായും അദ്ദേഹം പറഞ്ഞു. നേപ്പാളിലെ പ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്ത് വന്നു. യാതൊരു പക്വതയോ, ഉത്തരവാദിത്തമോ ഇല്ലാത്ത തീരുമാനമാണെന്ന് അവര്‍ പറഞ്ഞു.
മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഒരുപാട് ആവശ്യമില്ലാത്ത കാര്യങ്ങളുണ്ട്. നിയന്ത്രണങ്ങളാണ് ആവശ്യം. അല്ലാതെ പൂര്‍ണമായ നിരോധനമല്ലെന്ന് മുന്‍ വിദേശകാര്യ മന്ത്രി പ്രദീപ് ഗ്യാവാലി പറഞ്ഞു. ഇന്ത്യ 2020ലാണ് ടിക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്ക് തന്നെ ഇവ ഭീഷണിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചിരുന്നു. പാകിസ്താന്‍ നാല് തവണയെങ്കിലും ഈ ആപ്പുകള്‍ നിരോധിച്ചിട്ടുണ്ട്.












Click it and Unblock the Notifications