റീചാര്‍ജ് ചെയ്യാതെ ജിയോ, എയര്‍ടെല്‍, വിഐ, ബിഎസ്എന്‍എല്‍ സിമ്മുകള്‍ പ്രവര്‍ത്തിക്കും! എത്ര ദിവസം?
മുംബൈ: മൊബൈൽ ഉപയോക്താക്കൾക്ക് സന്തോഷവാർത്ത. ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ സേവനങ്ങൾ തുടർച്ചയായി റീചാർജ് ചെയ്യാതെ തന്നെ ദീർഘകാലത്തേക്ക് നിലനിർത്താൻ സഹായിക്കുന്ന മാർഗനിർദ്ദേശം പുറപ്പെടുവിപ്പിച്ചിരിക്കുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ.
ജിയോ, എയർടെൽ, വി ഐ, ബി എസ്എൻഎൽ എന്നിവയുൾപ്പെടെ പ്രമുഖ ഇന്ത്യൻ ടെലികോം ദാതാക്കൾക്കാണ് സിം കാർഡുകളുടെ സാധുത കാലയളവ് നീട്ടുന്നത് സംബന്ധിച്ച് ട്രായി മാർഗനിർദ്ദേശം നൽകിയിരിക്കുന്നത്. ജിയോ, എയർടെൽ, വി ഐ, ബി എസ് എൻ എൽ എന്നീ സിം കാർഡുകൾ ദീർഘകാലത്തേക്ക് റീചാർജ് ചെയ്യാതെ തന്നെ ആക്ടീവ് ആയി നിർത്താൻ സാധിക്കും.

ജിയോ സിം വാലിഡിറ്റി:
ജിയോ ഉപയോകതാക്കൾക്ക് സിം റീചാർജ് ചെയ്യാതെ 90 ദിവസത്തേക്ക് ആക്ടീവ് ആയി നിലനിർത്താൻ സാധിക്കും. ഈ കാലയളവിന് ശേഷം വീണ്ടും ആക്ടീവാക്കാൻ പ്ലാൻ ആവശ്യമാണ്. ഈ 90 ദിവസങ്ങളിൽ ഇൻകമിംഗ് കോളുകൾ വ്യത്യസ്തപ്പെടാം. ചില ഉപയോക്താക്കൾക്ക് ഒരു മാസത്തേക്കോ, ഒരു ആഴ്ചത്തേക്കോ അല്ലെങ്കിൽ ഒരു ദിവസത്തേക്കോ ആവാം ( മുൻപത്തെ/ അവസാനത്തെ റീചാർജ് അനുസരിച്ച്). 90 ദിവസം നിഷ്ക്രിയമായിട്ടും ഉപയോക്താവ് റീചാർജ് ചെയ്യുന്നില്ലെങ്കിൽ ജിയോ സിം ശാസ്വതമായി വിച്ഛേദിക്കപ്പെടുകയും ആ സിം മറ്റൊരാൾക്ക് നൽകുകയും ചെയ്യും.
എയർടെൽ: എയർടെൽ സിം കാർഡുകൾ റീചാർജ് ചെയ്യാതെ തന്നെ 90 ദിവസത്തിലധികം ആക്ടീവായി തുടരും. ഈ കാലയളവിന് ശേഷം ഉപയോക്താക്കൾക്ക് അവരുടെ നമ്പർ റിയാക്ടീവ് ചെയ്യാൻ 15 ദിവസത്തെ ഗ്രേസ് പിരിഡ് ലഭിക്കും. എന്നിട്ടും ചെയ്തില്ലെങ്കിൽ അതേ നമ്പർ പുതിയ ഉപയോക്താവിന് ലഭിക്കും
വിഐ( വോഡഫോൺ ഐഡിയ) :
വി ഐ ഉപയോക്താക്കൾക്ക് അവരുടെ സിം റീചാർജ് ചെയ്യാതെ 90 ദിവസത്തേക്ക് ഗ്രേസ് പിരിഡ് ലഭിക്കും. ഇതിന് ശേഷം നമ്പറിന്റെ സേവനങ്ങൾ നിലനിർത്താൻ 49 രൂപയുടെ വാലിഡിറ്റി പ്ലാൻ ആക്ടീവാക്കണം.
ബി എസ് എൻ എൽ: സർക്കാർ ഉടമസ്ഥതിലുള്ള ബി എസ് എൻ എൽ ആണ് ഇന്ത്യയിൽ ഏറ്റവും ദൈർഘ്യമേറിയ കാലാവധി നൽകുന്നത്. ബി എസ് എൻ എൽ സി റീചാർജ് ചെയ്യാതെ 180 ദിവസത്തേക്ക് ആക്ടീവായി തുടരും. ഇടയ്ക്കിടെ റീചാർജുകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഉപകാരപ്രദമായിരിക്കും. ട്രായിയുടെ പുതിയ മാർഗനിർദ്ദേശം ഒന്നിലധികം സിം കാർഡുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഗുണം ചെയ്യും.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications