കിളി പാറി, പേരും മാറി; ട്വിറ്ററിന് ഇനി പുതിയ ലോഗോ, 'എക്സ്' ഫാക്ടര്‍ വിജയിക്കുമോ?
റീബ്രാന്‍ഡിംഗിന്റെ ഭാഗമായി പേരും ലോഗോയും മാറ്റി ട്വിറ്റര്‍. സ്വന്തം പ്രൊഫൈലില്‍ 'എക്സ്' എന്ന പേരും പ്രൊഫൈല്‍ പികും മാറ്റിയിരിക്കുകയാണ് ട്വിറ്റര്‍. നേരത്തെ നീലനിറത്തിലുള്ള കിളിയായിരുന്നു ട്വിറ്ററിന്റെ ലോഗോ. ട്വിറ്റര്‍ ഉടമയായ ഇലോണ്‍ മസ്കും ട്വിറ്ററിലെ തന്റെ പ്രൊഫൈല്‍ പിക് മാറ്റിയിട്ടുണ്ട്. വൈകാതെ ട്വിറ്റര്‍ ഡോട്ട് കോം എന്നക് എക്സ് ഡോട്ട് കോമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടും.
പുതിയ എക്സ് ബ്രാന്‍ഡിംഗിന് വഴിയൊരുക്കുന്നതിനുള്ള ക്രമാനുഗതമായ പ്രക്രിയ ട്വിറ്റര്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം പുതിയ മാറ്റത്തെ ഉപയോക്താക്കള്‍ അംഗീകരിച്ചിട്ടിവ്വ. പലരും ഇത് ഒരു മോശമായ ആശയം ആണെന്ന് പറഞ്ഞുകൊണ്ട് തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ട്. പലരും ട്വിറ്റര്‍ ഉപേക്ഷിക്കുകയാണ് എന്ന പോലും ട്വീറ്റ് ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.

2022 ലാണ് ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തത്. ഇതിന് പിന്നാലെ നിരവധി പരിഷ്കാരങ്ങള്‍ മസ്കിന്റെ നേതൃത്വത്തില്‍ ട്വിറ്ററില്‍ നടപ്പാക്കിയിരുന്നു. ജീവനക്കാരെ പിരിച്ചുവിടലായിരുന്നു ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ഇലോണ്‍ മസ്ക് നടത്തിയ പരിഷ്കാരം. ട്വിറ്ററിലെ വെരിഫൈഡ് അക്കൗണ്ടാക്കുന്നതിനായി ബ്ലൂ ടിക്കറ്റിന് സബ്സ്ക്രിപ്ഷന് ഏര്‍പ്പെടുത്തി കൊണ്ട് വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമമായിരുന്നു മറ്റൊന്ന്.
എന്നാല്‍ ഈ ശ്രേണിയിലെ ഏറ്റവും വലിയ പരിഷ്കാരമാണ് ലോഗോയും പേരും മാറ്റുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് എക്സ് കോര്പറേഷന് എന്ന സ്ഥാപനത്തില്‍ ട്വിറ്റര്‍ ലയിച്ചിരുന്നു. ഇലോണ്‍ മസ്കിന് കീഴിലെ മറ്റ് കമ്പനികളായ എക്സ് ഡോട്ട് കോം, സ്പേസ് എക്സ് എന്നിവ എക്സ് പരാമര്‍ശങ്ങളുള്ളവയാണ്. മാത്രമല്ല ട്വിറ്ററിന്റെ പുതിയ സി ഇ ഒ ആയി ലിന്‍ഡ യക്കാറിനോയെ നിയമിച്ചപ്പോള്‍ ഈ പ്ലാറ്റ്ഫോം എക്സ് ആക്കി മാറ്റാന്‍ കാത്തിരിക്കുന്നു എന്നായിരുന്നു മസ്ക് പറഞ്ഞിരുന്നത്.
അടുത്തതായി വെരിഫൈഡ് ബാഡ്ജോ ബ്ലൂ സബ്സ്ക്രിപ്ഷനോ ഇല്ലാത്ത ഉപയോക്താക്കള്‍ക്ക് നേരിട്ട് എയക്കാന് കഴിയുന്ന മെസ്സേജുകളുടെ എണ്ണം പരിമിതപ്പെടുത്തുക എന്ന പരിഷ്കാരത്തിലേക്കാണ് ട്വിറ്റര്‍ കടക്കുക എന്നാണ് വിവരം. സ്പാം തടയുക എന്നതാണ് ഇതിന് പിന്നില്‍ എന്നാണ് കമ്പനി പറയുന്നത്. അതേസമയം പണം മുടക്കി സബ്സ്ക്രിപ്ഷന് നിര്‍ബന്ധമാക്കാനുള്ള നീക്കമാണ് ഇതിവന് പിന്നില്‍ എന്നാണ് ഉയരുന്ന ആക്ഷേപം.
നേരത്തെ ബ്ലൂ ടിക്കിന് സബ്സ്ക്രിപ്ഷന് ഏര്‍പ്പെടുത്തിയിട്ടും സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കാന്‍ ട്വിറ്ററിന് സാധിച്ചിരുന്നില്ല. ഇന്ത്യയില്‍ ബ്ലൂടിക്കിന് 900 രൂപയാണ് ഉപയോക്താക്കളില്‍ നിന്നും ട്വിറ്റര്‍ ഈടാക്കുന്നത്.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications