ലോകകപ്പിനിടെ വിരാട് കോലിയുടെ കൈയ്യില്‍ ബ്രൗണ്‍ ബ്രാന്‍ഡ്, എന്താണ് ഈ ടെക്‌നോളജി?
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇപ്പോള്‍ വിരാട് കോലിയെ ആഘോഷിക്കുകയാണ്. 50ാം ഏകദിന സെഞ്ച്വറി നേടിയതോടെ സച്ചിന്‍ ടെണ്ടുല്‍ക്കറെ അദ്ദേഹം മറികടന്നതാണ് ഇതിന് പ്രധാന കാരണം. എന്നാല്‍ കളി കഴിഞ്ഞിട്ടും കോലി ഇപ്പോള്‍ ട്രെന്‍ഡിംഗായി തുടരുന്നതില്‍ അദ്ദേഹത്തിന്റെ കൈകളില്‍ ഫീല്‍ഡിംഗ് സമയത്ത് അടക്കം ഉണ്ടായിരുന്ന ഒരു റിസ്റ്റ് ബാന്‍ഡിന്റെ പേരിലാണ്. ഒരു ബ്രൗണ്‍ നിറത്തിലുള്ള ബ്രാന്‍ഡാണിത്.
കോലിയുടെ ഫീല്‍ഡിംഗ് സമയത്തുള്ള ചിത്രങ്ങള്‍ നോക്കിയാല്‍ അത് കാണാന്‍ സാധിക്കും. ആപ്പിള്‍ വാച്ച് അള്‍ട്രയാണ് ഇതെന്ന് നിരവധി പേരാണ് അഭിപ്രായപ്പെട്ടത്. ഇത് ഫിറ്റ്‌നസ് ഫ്രീക്കുകള്‍ ഉപയോഗിക്കുന്നതാണെന്നും ആരാധകര്‍ പറഞ്ഞിരുന്നു. അതേസമയം ആരാധകര്‍ക്ക് തെറ്റിയിരിക്കുകയാണ്. കോലിയുടെ കൈവശമുള്ളത് ആപ്പിളിന്റെ ഫിറ്റ്‌നസ് വാച്ചല്ല. വിദേശ ബ്രാന്‍ഡായ വൂപ്പിന്റെ ഫിറ്റ്‌നസ് വെയറബിളാണിത്. കേട്ടിട്ട് അമ്പരക്കേണ്ട കാര്യമില്ല.

ഈ ബ്രാന്‍ഡ് ഇന്ത്യയില്‍ ഇതുവരെ ഉല്‍പ്പന്നങ്ങള്‍ ലോഞ്ച് ചെയ്തിട്ടില്ല. നിരവധി കായിക താരങ്ങള്‍ ഈ ഫിറ്റ്‌നെസ് ബ്രാന്‍ഡ് കളത്തില്‍ ഉപയോഗിച്ചിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. പക്ഷേ കോലി ഏതൊരു ബ്രാന്‍ഡിന്റെയും മാര്‍ക്കറ്റിംഗ് സ്വപ്‌നമാണ്. വൂപ്പിന് ഫ്രീയായിട്ടാണ് കോലി ധരിച്ചതിലൂടെ പ്രമോഷന്‍ ലഭിച്ചിരിക്കുന്നത്. അതും ഇന്ത്യയില്‍ ഇവര്‍ ഇതുവരെ എത്തിയിട്ടില്ല. യുവജനതയുടെ അതിപ്രസരമുള്ള നാട്ടിലാണ് ഇത്തരമൊരു അവസരം വൂപ്പിനെ തേടിയെത്തിയിരിക്കുന്നത്.
വൂപ്പിന്റേത് ഒരു സ്‌പെഷ്യല്‍ ബാന്റാണെന്ന് തന്നെ പറയേണ്ടി വരും. എന്നാല്‍ എങ്ങനെയാണ് ഇത്രയും ബ്രാന്‍ഡുകളില്‍ നിന്ന് ഇവ വ്യത്യസ്തമാകുന്നത്. ഇനി ഇത് ആപ്പിളിനേക്കാള്‍ മികവുറ്റതാണോ? വിരാട് കോലി ധരിക്കാന്‍ മാത്രം എന്ത് മികവാണ് ഇതിനുള്ളത്. വൂപ്പിന്റെ ബാന്‍ഡുകള്‍ വാങ്ങാന്‍ എന്ത് ചെലവ് വരും. ഇതൊക്കെ നമുക്ക് അജ്ഞാതമായ കാര്യങ്ങളാണ് എന്നറിയാം.
എന്നാല്‍ വൂപ്പ് കുറച്ച് വര്‍ഷങ്ങളായി ഈ രംഗത്തുള്ള ഫിറ്റ്‌നസ് ബാന്‍ഡാണെന്ന് എത്ര പേര്‍ക്കറിയാം. 2015ലാണ് വൂപ്പിന്റെ ആദ്യ ഫസ്റ്റ് ജെന്‍ വൂപ്പ് ട്രാക്കര്‍ പുറത്തിറക്കുന്നത്. അതിന് ശേഷം നിരവധി ബാന്‍ഡുകള്‍ ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്.2021ലാണ് ഇവരുടെ ഏറ്റവും പുതിയ വേര്‍ഷന്‍ പുറത്തിറങ്ങിയത്. വൂപ്പ് 4.0 എന്നാണ് ഈ ബാന്‍ഡ് അറിയപ്പെടുന്നത്. വൂപ്പിന്റെ ട്രാക്കറിന് സ്‌ക്രീനില്ല എന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാവും. നിങ്ങള്‍ കൈയ്യില്‍ നിന്ന് ബാന്‍ഡ് ഊരി ഇവ ചാര്‍ജ് ചെയ്യേണ്ട കാര്യമില്ല.
ഈ രണ്ട് കാര്യങ്ങളാണ് കോലി, ലെബ്രോണ്‍ ജെയിംസ് അടക്കമുള്ള കായിക താരങ്ങളില്‍ ഈ ബാന്‍ഡ് പോപ്പുലറാക്കിയത്. ഈ ഡിവൈസ് ചാര്‍ജ് ചെയ്യേണ്ട എന്നതാണ് ഏറ്റവും അമ്പരപ്പിക്കുന്നത്. ഒരു സ്മാര്‍ട്ട് വാച്ചിലും ഇല്ലാത്ത കാര്യമാണിത്. ശരീരത്തിലെ ഓക്‌സിജന്റെ ലെവല്‍ എത്രയാണെന്ന് ട്രാക്ക് ചെയ്യാന്‍ ഈ ബാന്‍ഡ് സഹായിക്കും. ഹൃദയമിടിപ്പിലും ചലനങ്ങളും അറിയാനും സഹായിക്കും. ശരീരത്തിലെ ഏത് ഭാഗത്തും ഇവ ധരിക്കാം.












Click it and Unblock the Notifications