വിപണി പിടിക്കാനുറച്ച് വിവോ; എക്‌സ് 100 സീരീസിന്റെ വിലയും ഫീച്ചേഴ്‌സും ചോര്‍ന്നു..!!?
സ്മാര്‍ട്ട് ഫോണ്‍ പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് വിവോയുടെ ഏറ്റവും പുതിയ ഫോണിനായി. വിവോ എക്‌സ് 100 സിരീസ് നവംബര്‍ 13 ന് ലോഞ്ച് ചെയ്യും എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. വിവോ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ആണിത്. ഇനി വിപണിയിലെത്തിക്കാന്‍ പോകുന്ന ഫോണുകള്‍ എക്‌സ് 100 സീരീസ് എന്നായിരിക്കും അറിയപ്പെടുക എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
നേരത്തെ തന്നെ ഇതിന്റെ ക്യാമറ സെറ്റ് അപ്പ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തായിരുന്നു. വിവോ എക്സ് 100 സ്മാര്‍ട്ട്‌ഫോണില്‍ സോണി ഐഎംഎക്സ് 920 പ്രൈമറി സെന്‍സറുള്ള റിയര്‍ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കും എന്നാണ് പുറത്ത് വന്ന വിവരം. സമാന ശ്രേണിയിലുള്ള മറ്റ് ഫോണുകളോട് കിടപിടിക്കുന്നതാണ് ഈ ഫീച്ചര്‍. എന്നാല്‍ ഇപ്പോള്‍ ഫോണ്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

91 മൊബൈല്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് വിവോ എക്‌സ് 100 നാല് സ്റ്റോറേജ് വേരിയന്റുകള്‍ ആണ് വാഗ്ദാനം ചെയ്യുന്നത് എന്നാണ് പറയുന്നത്. 12GB + 256GB, 16GB + 256GB, 16GB + 512GB, 16GB + 1TB എന്നീ സ്റ്റോറേജ് വേരിയന്റുകളില്‍ ആയിരിക്കും വിവോ എക്‌സ് 100 സീരീസ് എത്തുക. ഏകദേശം 45,600 രൂപ മുതല്‍ ആയിരിക്കും ഫോണിന്റെ വില. ഫോണിന്റെ നിറങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങളും പുറത്തായിട്ടുണ്ട്.
കറുപ്പ്, നീല, ഓറഞ്ച്, വെള്ള നിറത്തിലായിരിക്കും ഫോണ്‍ പുറത്തിറങ്ങുക. വിവോ എക്‌സ് 90 8GB + 128GB വേരിയന്റിന് 42,000 രൂപയോളമായിരുന്നു വില. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച ഫീച്ചേഴ്‌സ് വാഗ്ദാനം ചെയ്യുന്ന എക്‌സ് 100 സിരീസ് ലാഭകരമായിരിക്കും. 2800: 1260 പിക്‌സല്‍ റെസല്യൂഷനുള്ള 6.78 ഇഞ്ച് അമോല്‍ഡ് ഡിസ്‌പ്ലേയും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുമാണ് എക്‌സ് 100 വാഗ്ദാനം ചെയ്യുന്നത്.
എല്‍പിഡിഡിആര്‍5ടി റാം, യുഎഫ്എസ് 4.0 ഇന്‍ബില്‍റ്റ് സ്‌റ്റോറേജ് എന്നിവ സംയോജിപ്പിച്ച് ആന്‍ഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തോടെയാണ് ഈ ഫോണ്‍ എത്തുന്നത്. 1.6 ഫ്രെയിം റേറ്റുള്ള 50 എംപി പ്രൈമറി സെന്‍സറുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം, ഒഐഎസ് പിന്തുണയുള്ള മറ്റൊരു 50 എംപി അള്‍ട്രാവൈഡ് ക്യാമറ, 2.0 ഫ്രെയിം റേറ്റ് ഫോക്കല്‍ ലെംഗ്തുള്ള 64 എംപി തേര്‍ഡ് ക്യാമറ എന്നിവയാണ് എക്‌സ് 100 സീരീസിന്റെ മറ്റൊരു ആകര്‍ഷണം.
എക്‌സ് 100 സിരീസിന്റെ ബേസ് മോഡലിന് 120 വാട്‌സ് വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗും 5,000ാഎംഎഎച്ച് ബാറ്ററിയും ഉണ്ടെന്നാണ് റിപ്പോര്‍ട്ട് ബ്ലൂടൂത്ത് 5.4, ഐആര്‍ സെന്‍സര്‍, വൈഫൈ 7, എന്‍എഫ്‌സി എന്നീ കണക്ടിവിറ്റിയും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. വരാനിരിക്കുന്ന വിവോ ഫ്‌ലാഗ്ഷിപ്പ് മോഡല്‍ ഇന്ത്യയുടെ സ്വദേശീയ സാറ്റലൈറ്റ് നാവിഗേഷന്‍ സംവിധാനമായ നാവ്‌ഐസിനൊപ്പമായിരിക്കും എത്തുക.












Click it and Unblock the Notifications