വിവോ X200t: ഫോട്ടോഗ്രാഫിയിൽ വിപ്ലവം സൃഷ്ടിക്കാൻ പുതിയ 'ക്യാമറ മോൺസ്റ്റർ' എത്തുന്നു
കാത്തിരിപ്പിന് വിരാമം, വിവോയുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്‌ഫോണായ വിവോ X200t ജനുവരി 27-ന് ഇന്ത്യയിൽ പുറത്തിറങ്ങും. മികച്ച ക്യാമറയ്ക്കും കരുത്തുറ്റ പ്രോസസറിനും മുൻഗണന നൽകുന്നവർക്കായിട്ടാണ് ഈ ഫോൺ വിപണിയിലെത്തുന്നത്. ഒരു സ്മാർട്ട്‌ഫോൺ എന്നതിലുപരി ഒരു പ്രൊഫഷണൽ ക്യാമറ കയ്യിൽ കൊണ്ടുനടക്കുന്ന അനുഭവം നൽകുന്ന X-സീരീസിലെ ഈ പുതിയ അംഗം, സാങ്കേതിക വിദ്യയിലെ മികവും സ്റ്റൈലിഷ് ഡിസൈനും ഒത്തുചേരുന്ന ഒന്നാണ്.
ഫോണിന്റെ പ്രധാന സവിശേഷതകൾ
1.കരുത്തുറ്റ പ്രോസസർ: മീഡിയടെക് ഡൈമെൻസിറ്റി സീരീസിലെ ഏറ്റവും പുതിയ ചിപ്‌സെറ്റായ 9400 പ്ലസ് ആണ് ഈ ഫോണിൽ നൽകിയിരിക്കുന്നത്. മികച്ച ഗെയിമിംഗ് അനുഭവവും തടസ്സമില്ലാത്ത മൾട്ടിടാസ്കിംഗും ഇത് വാഗ്ദാനം ചെയ്യുന്നു.

2.ക്യാമറ: വിവോയുടെ X സീരീസ് ഫോണുകൾ എപ്പോഴും ക്യാമറയ്ക്ക് പേര് കേട്ടതാണ്. പ്രശസ്ത ലെൻസ് നിർമ്മാതാക്കളായ സൈസുമായി (ZEISS) സഹകരിച്ചാണ് ഇതിലെ ക്യാമറകൾ ഒരുക്കിയിരിക്കുന്നത്. പ്രൊഫഷണൽ നിലവാരത്തിലുള്ള ഫോട്ടോകളും വീഡിയോകളും പകർത്താൻ ഇതിലൂടെ സാധിക്കും. പ്രത്യേകിച്ച് പോർട്രെയ്റ്റ് ഷോട്ടുകളിൽ വിവോ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. പിറകിൽ 50 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറയാണുള്ളത്.
3.ഡിസൈനും ഡിസ്‌പ്ലേയും: വളരെ പ്രീമിയം ആയ ഡിസൈനിലാണ് ഫോൺ എത്തുന്നത്. ഉയർന്ന റിഫ്രഷ് റേറ്റുള്ള അമോലെഡ് (AMOLED) ഡിസ്‌പ്ലേ മികച്ച വിഷ്വൽ അനുഭവം നൽകും. മുന്നിലും പിന്നിലും ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഉണ്ട്
4.വേഗത്തിലുള്ള ചാർജിംഗ്: 6,200 mAh എന്ന വലിയ കപ്പാസിറ്റിയുള്ള ബാറ്ററിയാണ് വിവോ X200t-യിൽ വരുന്നത്. 90 വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ളതിനാൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഫോൺ പൂർണ്ണമായും ചാർജ് ചെയ്യാൻ സാധിക്കും. 40 വാട്ട് വയർലെസ് ചാർജിംഗ് സൗകര്യവും ഈ ഫോണിലുണ്ട്.
വിവോ X200t-യുടെ വില ഔദ്യോഗികമായി ജനുവരി 27-ന് മാത്രമേ പ്രഖ്യാപിക്കൂ എങ്കിലും റിപ്പോർട്ടുകൾ പ്രകാരം ഏകദേശം ₹59,999 മുതലായിരിക്കും ഫോണിന്റെ വില ആരംഭിക്കുന്നത്.












Click it and Unblock the Notifications