Get Updates
Get notified of breaking news, exclusive insights, and must-see stories!

അറിയാത്ത നമ്പറിൽ‌ നിന്ന് മെസേജ് വന്നാൽ എന്തുചെയ്യണം? കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ്

വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഇതാ സന്തോഷ വാർത്ത. പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായാണ് ഈ പുതിയ ഫീച്ചർ. വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന ഭൂരിപക്ഷം ആളുകളും നേരിടുന്ന പ്രതിസന്ധിയാണ് അറിയാത്ത ഫോൺനമ്പറുകളിൽ നിന്നുമുള്ള മെസേജ്.

ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന ഈ സമയത്ത് അത്തരം നമ്പറിൽ നിന്ന് വരുന്ന മെസേജുകൾ തുറന്നുനോക്കാൻ തന്നെ പേടിയായിരിക്കും. അറിയാത്ത നമ്പറിൽ നിന്ന് മെസെജ് വന്നാൽ ഉപയോക്താവിനെ ജാഗ്രതപ്പെട്ടുന്ന തരത്തിലാണ് പുതിയ ഫീച്ചർ.

whatsapp6

അതുപോലെ പ്രൊഫൈൽ ഫോട്ടോ, ഫോൺ നമ്പറിന്റെ രാജ്യ കോഡ് എന്നിവ പരിശോധിച്ച് ചാറ്റിൽ എങ്ങനെ സുരക്ഷിതമായി തുടരാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ഇത് ഉപയോക്താക്കൾക്ക് നൽകുന്നു. '' നിങ്ങൾക്ക് ഒരു അജ്ഞാത ഫോൺനമ്പറിൽ നിന്ന് ഒരു സന്ദേശം ലഭിക്കുകയാണെങ്കിൽ നിങ്ങൾ മറുപടി നൽകുകയോ കോൺടാക്ടിൽ ചേർക്കുകയോ ചെയ്യുന്നത് വരെ മെസേജ് അയച്ച ആൾക്ക് നിങ്ങൾ അയാളുടെ മേസേജ് വായിച്ചതായുള്ള അറിയിപ്പ് ലഭിക്കില്ല. ഇത് നിങ്ങൾക്ക് കൂടുതൽ സ്വകാര്യത നൽകുകയും ചെയ്യും,'' എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ആൻഡ്രോയിഡ് അപ്‌ഡേറ്റിനായി പുതിയ വാട്‌സ്ആപ്പ് ബീറ്റാ വേർഷൻ ഇൻസ്റ്റാൾ ചെയ്യുന്നവർക്കാണ് ഈ ഫീച്ചർ ലഭ്യമാകുക. വരും ദിവസങ്ങളിൽ കൂടുതൽ ഉപയോക്താക്കൾക്ക് ഇത് ലഭ്യമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.അതുപോലെ അടുത്തിടെ ഐഫോൺ ഉപയോഗിക്കുന്ന ആളുകൾക്കായി വാട്‌സ്ആപ്പ് പുതിയ അപ്‌ഡേറ്റ് പുറത്തിറക്കുന്നതായുള്ള വാർത്ത പുറത്തുവന്നിരുന്നു.

ഐഒഎസിനുള്ള പുതിയ ആപ്പ് അപ്‌ഡേറ്റിലൂടെ പ്ലാറ്റ് ഫോം കൂടുതൽ സുരക്ഷിതമാക്കാനാണ് കമ്പനിയുടെ നീക്കം. അൺനോൺ കോളേഴ്‌സിനെ മ്യൂട്ട് ചെയ്യാനുള്ള ഫീച്ചർ, ട്രാൻസ്ഫർ ചാറ്റ് ഫീച്ചർ എന്നിവയാണ് ഐഫോണിനുള്ള അപ്‌ഡേറ്റ്. ചില ഫോണുകളിൽ കുറച്ച് വൈകിയായിരിക്കും അപ്‌ഡേറ്റ് ലഭ്യമാകുക. ഐഒഎസിനായുള്ള 23.14.79 ആപ്പ് പതിപ്പാണ് പുതിയ ഫീച്ചറുമായി എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+