വാട്സ്ആപ്പ് യൂസര്മാരാണോ? ചാറ്റ് ബാക്കപ്പിന് ഉടന്‍ പണം നല്‍കേണ്ടി വരും; ഇതാണ് കാരണം
ന്യൂഡല്‍ഹി: വാട്സ്ആപ്പ് ഉപയോഗിക്കാത്തവരായി തല്ക്കാലം ആരുമുണ്ടാവില്ല എന്ന് തന്നെ പറയാം. ഇന്ത്യയില്‍ ഏറ്റവും പ്രചാരണത്തിലും സോഷ്യല്‍ മീഡിയ ആപ്പാണിത്. ഇതില്‍ നമുക്ക് ചാറ്റ് ബാക്കപ്പിനുള്ള സൗകര്യം ഗൂഗിള്‍ ഡ്രൈവ് നല്‍കുന്നുണ്ട്. ഇത് വാട്സ്ആപ്പും ഗൂഗിളും തമ്മിലുള്ള ധാരണയുടെ പുറത്താണ് ഇത്രയും കാലം സൗജന്യമായി നല്‍കിയിരുന്നത്. എന്നാല്‍ ആ സൗജന്യം ഇരുവരും ചേര്‍ന്ന് അവസാനിപ്പിക്കുകയാണ്.
ഡിസംബര്‍ മുതല്‍ ചാറ്റ് ബാക്കപ്പിന് പണം നല്‍കേണ്ടി വരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഗൂഗിളും വാട്സ്ആപ്പും. ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കാണ് ഈ സൗജന്യം അവസാനിക്കുന്നത്. ഗൂഗിള്‍ അക്കൗണ്ട് ക്ലൗഡ് സ്റ്റോറേജ് ലിമിറ്റിലാണ് മാറ്റം വരാന്‍ പോകുന്നത്. വാട്സ്ആപ്പ് ചാറ്റ്, മീഡിയ ബാക്കപ്പുകള്ക്കായിട്ടാണ് വാട്സ്ആപ്പ് ഇവ ഉപയോഗിച്ചിരുന്നത്. എല്ലാ ഗൂഗിള്‍ അക്കൗണ്ടിലും 15 ജിബി സൗജന്യ സ്റ്റോറേജുണ്ട്.

2018ലെ നീക്കത്തില്‍ നിന്നുള്ള മാറ്റം കൂടിയാണിത്. വാട്സ്ആപ്പ് ബാക്കപ്പുകള്‍ നേരത്തെ നിര്‍ത്തിയിരുന്നു. വാടസ്ആപ്പ് ബേറ്റ യൂസര്‍മാര്‍ക്ക് ഈ അപ്ഡേറ്റ് അടുത്ത മാസം മുതല്‍ ലഭ്യമായി തുടങ്ങും. അതിന് ശേഷം പതിയെ എല്ലാ വാട്സ്ആപ്പ് ആന്‍ഡ്രോയിഡ് യൂസര്‍മാര്‍ക്കുമായി ലഭ്യമാക്കും. 2024 പകുതിയോടെ എല്ലാ വാട്സ്ആപ്പ് യൂസര്‍മാരും ഇനി മുതല്‍ ചാറ്റ് ബാക്കപ്പിനായി പണം നല്‍കേണ്ടി വരും. ആന്‍ഡ്രോയിഡ് യൂസര്‍മാര്‍ക്ക് ഇത് വന്‍ തിരിച്ചടിയാണ്.
ഈ മാറ്റം വരുന്നതിന് മുപ്പത് ദിവസം മുമ്പ് വാട്സ്ആപ്പ് യൂസര്‍മാരെ ഒരു ബാനര്‍ വഴി കാര്യങ്ങള്‍ അറിയിക്കും. വാട്സ്ആപ്പിലെ സെറ്റിംഗ്സില്, ചാറ്റുകളും ഓപ്ഷനില്‍, ചാറ്റ് ബാക്കപ്പ് നോക്കിയാല്‍ ഇക്കാര്യം മനസ്സിലാക്കും. യൂസര്‍മാര്‍ക്ക് അവരുടെ സ്റ്റോറേജ് പരിധി പിന്നിട്ടിട്ടുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം. ബാക്കപ്പുകള്‍ പുനസ്ഥാപിക്കാന്‍ ഇതില്‍ നിന്ന് കുറച്ച് കാര്യങ്ങള്‍ ഡിലീറ്റ് ചെയ്യേണ്ടി വരും.
ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഏതാണെന്ന് വേഗം തന്നെ കണ്ടെത്തി ഡിലീറ്റ് ചെയ്യാന്‍ ശ്രമിക്കുക. സ്റ്റോറേജ് മാനേജ്മെന്റ് ടൂളുകള്‍ ഇപ്പോള്‍ തന്നെ ഗൂഗിള്‍ നല്‍കുന്നുണ്ട്. വലിയ ഫയലുകളും, ഫോട്ടോകളുമെല്ലാം ഡിലീറ്റ് ചെയ്യാനുള്ള ടൂളാണിത്. മറ്റൊരു ഓപ്ഷന് വാട്സ്ആപ്പില്‍ നിന്നുള്ള കാര്യങ്ങള്‍ ഡിലീറ്റ് ചെയ്യുകയാണ്. ഇതിലൂടെ സ്റ്റോറേജുകള്‍ കുറയ്ക്കാം. അതുവഴി ബാക്കപ്പ് സുഗമമാക്കുകയും ചെയ്യാം.
ഇനിയുള്ള മറ്റൊരു ഓപ്ഷന് ഗൂഗിള്‍ വണ്ണില്‍ സ്റ്റോറേജ് ഓപ്ഷന് പണം കൊടുത്ത് വാങ്ങുകയാണ്. മാസം 130 രൂപയാണ് ഇതില്‍ ചാര്‍ജ്. നൂറ് ജിബി വരെ ബാക്കപ്പ് ലഭിക്കും. 200 ജിബിക്ക് 210 രൂപയാണ്. 2 ടിബി പ്ലാനിന് 650 രൂപ നല്‍കണം. പരിമിതമായ അളവില്‍ ഗൂഗിള്‍ വണ്‍ ഓഫറുകള്‍ നല്കാന് ഗൂഗിള്‍ തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ക്ക് വാര്‍ഷിക പ്ലാന്‍ തിരഞ്ഞെടുത്താല്‍ കൂടുതല്‍ ലാഭിക്കാന്‍ സാധിക്കും. 15 ജിബിയുടെ സ്റ്റാന്‍ഡേര്‍ഡ് സ്റ്റോറേജ് നിറഞ്ഞാല്‍ ഗൂഗിള്‍ ഡ്രൈവില്‍ പണം കൊടുത്ത് ഇതോടെ സ്റ്റോറേജ് വാങ്ങേണ്ടി വരും.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications