ചാറ്റുകള്‍ ഇനി വാട്‌സ്ആപ്പ് ലോക്ക് ചെയ്യാം; സീക്രട്ട് കോഡ് നിങ്ങളെ സഹായിക്കും, ഇങ്ങനെ ഉപയോഗിക്കാം
വാട്‌സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍ വരുന്നു. ഇത്തവണ വാട്‌സ്ആപ്പ് ചാറ്റിന്റെ സ്വകാര്യതയാണ് മെറ്റ പരിഗണിച്ചിരിക്കുന്നത്. മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അവതരിപ്പിച്ചിരിക്കുന്നത്. വാട്‌സ്ആപ്പില്‍ ഇനി ചാറ്റ്‌ലോക്ക് ചെയ്യാന്‍ സാധിക്കും. അത് മാത്രമല്ല ചാറ്റ് ലോക്ക് ചെയ്യാന്‍ പ്രത്യേക സീക്രട്ട് കോഡും മെറ്റ അവതരിപ്പിച്ചിരിക്കുകയാണ്. ലക്ഷക്കണക്കിന് യൂസര്‍മാര്‍ക്ക് സ്വകാര്യതയുടെ പുത്തന്‍ ലെയര്‍ കൂടിയാണ് വാട്‌സ്ആപ്പ് മ്മാനിച്ചിരിക്കുന്നത്.
നമ്മുടെ വളരെ സെന്‍സിറ്റീവായ ചാറ്റുകള്‍ സംരക്ഷിക്കാന്‍ ഈ മാര്‍ഗം സഹായിക്കും. ഒരിക്കലും ചാറ്റുകള്‍ ചോര്‍ന്നുപോകില്ലെന്ന് ഉറപ്പിക്കാനും നമുക്ക് സാധിക്കും. സോഷ്യല്‍ മീഡിയ ആപ്പുകള്‍ സ്വകാര്യതയുടെ കാര്യത്തില്‍ വെല്ലുവിളി നേരിടുമ്പോഴാണ് വാട്‌സ്ആപ്പ് ഇത്തരമൊരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഒരു കോഡ് ഒരിക്കല്‍ ഉണ്ടാക്കി കഴിഞ്ഞാല്‍ ഇതുപയോഗിച്ച് ചാറ്റുകള്‍ ലോക്ക് ചെയ്യാം. സെര്‍ച്ച് ബാറില്‍ ടൈപ്പ് ചെയ്താല്‍ മാത്രമേ പിന്നീട് ഇവ ചാറ്റ് ബോക്‌സില്‍ കാണാന്‍ സാധിക്കൂ. അതായത് നിങ്ങളല്ലാതെ ഈ ഉള്ളടക്കം മറ്റാരും അറിയാന്‍ സാധ്യതയില്ല. അതുകൊണ്ട് ടൈപ്പ് ചെയ്ത് നോക്കുമെന്ന ഭയത്തിന്റെ ആവശ്യവും വേണ്ട. ഏത് സെന്‍സിറ്റീവായ ചാറ്റുകളും ഇനി വാട്‌സ്ആപ്പില്‍ സുരക്ഷിതമായിരിക്കും.
ഈ പാസ്‌വേര്‍ഡ് സംവിധാനം മറ്റൊന്നിനും ഇല്ലാത്ത സവിശേഷതയാണെന്ന് വാട്‌സ്ആപ്പ് അവകാശപ്പെടുന്നു. ഇനി നിങ്ങളുടെ ചാറ്റ് ബോക്‌സില്‍ ആരെങ്കിലും ഒന്ന് കണ്ണോടിക്കുകയോ, അറിയാതെ എന്തെങ്കിലും സെര്‍ച്ച് ചെയ്താലോ ഒന്നും ഏറ്റവും പ്രധാനപ്പെട്ട ചാറ്റുകള്‍ കാണാന്‍ സാധിക്കില്ലെന്ന് സക്കര്‍ബര്‍ഗ് ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കി.നമ്മള്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പാസ്‌വേര്‍ഡില്‍ നിന്ന് വളരെ വ്യത്യസ്തമായ പാസ്‌വേര്‍ഡായിരിക്കും വാട്‌സ്ആപ്പ് ചാറ്റ്‌ലോക്കില്‍ ലഭിക്കും.
ഈ സീക്രട്ട് കോഡ് വാട്‌സ്ആപ്പ് പ്രൈവസിയില്‍ ഏറ്റവും നിര്‍ണായകമായി മാറും. ചാറ്റ് ലിസ്റ്റില്‍ നിന്ന് ചാറ്റ് ഫോള്‍ഡറില്‍ ഇവ ഒളിപ്പിച്ച് വെക്കാവുന്നതാണ്. ഇത് പിന്നീട് കാണണമെങ്കില്‍ നിങ്ങള്‍ തന്നെ വിചാരിക്കണം. സീക്രട്ട് കോഡ് സെര്‍ച്ച് ബാറില്‍ യൂസര്‍മാര്‍ ടൈപ്പ് ചെയ്യേണ്ടി വരും.
ഇവ നിങ്ങള്‍ക്ക് ചാറ്റ് ലിസ്റ്റില്‍ കാണാവുന്ന തരത്തിലുള്ള സെറ്റ് ചെയ്ത് വെക്കാം. നിങ്ങള്‍ക്ക് പുതിയൊരു ചാറ്റ് ലോക്ക് ചെയ്യണമെങ്കില്‍ ദീര്‍ഘനേരം അമര്‍ത്തിപിടിച്ചാല്‍ അത് ലോക്ക് ചെയ്യാന്‍ സാധിക്കും. അതിനായി പ്രത്യേകം ചാറ്റ് സെറ്റിംഗ്‌സില്‍ പോകേണ്ടതില്ല.
എങ്ങനെ പുതിയ ഓപ്ഷന്‍ ഉപയോഗിക്കാം
വാട്‌സ്ആപ്പ് ആദ്യം ഓപ്പണ്‍ ചെയ്യുക. അതിന് ശേഷം ലോക്ക്ഡ് ചാറ്റ് ലിസ്റ്റിലേക്ക് പോയാല്‍ ചാറ്റുകള്‍ മറച്ച് വെക്കും. മൂന്ന് ഡോട്ടുകളുള്ള ഓപ്ഷന്‍ തിരഞ്ഞെടുത്ത്, ഹൈഡ് ലോക്ഡ് ചാറ്റ്‌സ് സെലക്ട് ചെയ്യുക. അപ്പോള്‍ അതീവരഹസ്യ സ്വഭാവമുള്ള കോഡ് ലഭിക്കും. അതിലൂടെ ഒളിപ്പിച്ച് വെച്ച ചാറ്റുകള്‍ തുറക്കാന്‍ സാധിക്കും.
മെയിന്‍ ചാറ്റ് വിന്‍ഡോയില്‍ ഹിഡനായിട്ടുള്ള ലോക്ക് ചെയ്യപ്പെട്ട ചാറ്റുകള്‍ കാണില്ല. സീക്രട്ട് കോഡ് സെര്‍ച്ച് ബാറില്‍ ടൈപ്പ് ചെയ്യുക. ഇതിലൂടെ താല്‍ക്കാലികമായി ലോക്ക് ചെയ്ത ചാറ്റുകള്‍ കാണാന്‍ സാധിക്കും. ഇപ്പോഴുള്ള വാട്‌സ്ആപ്പ് ഡിസൈനേക്കാള്‍ സ്വകാര്യതയും ഇതിലൂടെ ലഭിക്കും.












Click it and Unblock the Notifications