വോയ്സ് മെസേജ് കേൾക്കാൻ ഇഷ്ടമല്ലേ? ട്രാൻസ്ക്രിപ്ഷൻ ഫീച്ചർ അവതരിപ്പിക്കാൻ വാട്സ്ആപ്പ്
വാട്സ്ആപ്പിൽ ഇടയ്ക്ക് പ്രധാനപ്പെട്ട അപ്‍ഡേറ്റുകൾ ഉണ്ടാവാറുണ്ട്. ഇപ്പോൾ അത്തരത്തിലുള്ള ഒരു അപ്ഡേറ്റിനെക്കുറിച്ചുള്ള വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. പുതിയൊരു ഫീച്ചർ അവതരിപ്പിക്കാൻ പോകുകയാണ് വാട്സ്ആപ്പ്. വോയിസ് മെസേജുമായി ബന്ധപ്പെട്ട ഫീച്ചർ ആണ് വരുന്നത്. വാട്സ്ആപ്പിൽ പലർക്കും ഏറെ ഇഷ്ടമുള്ള ഫീച്ചറായിരിക്കും വോയ്സ് മെസേജ്. ടൈപ്പ് ചെയ്യേണ്ട ബുദ്ധിമുട്ടില്ല, കുറേ കാര്യങ്ങൾ ഒറ്റയിടിക്ക് അങ്ങ് പറഞ്ഞ് തീർക്കാം. എന്നാൽ ഈ ഫീച്ചർ ഇഷ്ടപ്പെടാത്തവരുമുണ്ട്.
വോയ് മെസേജുകൾ കേൾക്കാൻ ഒരുപാട് സമയം എടുക്കുന്നതും കൊണ്ടും ചിലപ്പോൾ തിരക്കിനിടയിൽ കേൾക്കാൻ പറ്റാത്തതുകൊണ്ടുമൊക്കെ പലർക്കും വോയ്സ് മെസേജ് കേൾക്കാനേ മടിയാണ്. എന്തായാലും വോയ്സ് മെസേജ് ഇഷ്ടമല്ലാത്തവർക്ക് സന്തോഷം നൽകുന്ന ഒരു കാര്യം ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

വാട്സ്ആപ്പ് ഉപയോക്താക്കൾക്കായി വോയിസ് ട്രാൻസ്ക്രിപ്ഷൻ ഫീച്ചർ എത്തിയേക്കുമെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരം. ശബ്ദ രീതിയിൽ അയക്കുന്ന മെസേജുകൾ ടെക്സ്റ്റ് രൂപത്തിലേക്ക് മാറ്റുന്നത രീതിയാണ് ഇത്. അതായത് വോയ്സ് മെസേജുകൾ ടെക്സറ്റായി വായിക്കാനുള്ള അവസരം, എന്നാൽ ഈ ഫീച്ചർ ലഭിക്കനമെങ്കിൽ കുറച്ച് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.
ഫീച്ചർ ലഭിക്കണമെങ്കിൽ എൻഡ് - ടു - എൻഡ് ട്രാൻസ്ക്രിപ്ഷനിൽ 150 എം ബി അധിക ഡാറ്റ ഡൗൺലോഡ് ചെയ്യേണ്ടി വരും എന്നാണ് റിപ്പോർട്ട്. വോയ്സ് ടെക്സ്റ്റിലേക്ക് മാറ്റുന്ന ഫീച്ചറിന്റെ പരീക്ഷണത്തിലാണ് വാട്സാപ്പ് ഇപ്പോൾ. ഈ ട്രാൻസ്ക്രിപ്റ്റുകൾ സൃഷ്ടിക്കാൻ ഉപകരണങ്ങളുടെ സ്പീച്ച് റെക്കഗനിഷൻ എബിലിറ്റി പ്രയോചനപ്പെടുക്കാൻ വാട്സ്ആപ്പ് പദ്ധതിയിടുന്നു. എൻഡ് - ടു - എൻഡ് എൻക്രിപ്ഷൻ നിലനിർത്താനും ഉപയോക്തൃ സ്വകാര്യത സംരക്ഷിക്കാനും പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നു.
അധിക പാക്കേജ് ഡൗൺലോഡ് ചെയ്‌തതിന് ശേഷം, വാട്ട്‌സ്ആപ്പ് ട്രാൻസ്‌ക്രിപ്ഷനുകളെ സന്ദേശ ബബിളിലേക്ക് സംയോജിപ്പിക്കും, ഓഡിയോ പ്ലേബാക്ക് സാധ്യമല്ലാത്ത സാഹചര്യങ്ങളിൽ പോലും വോയ്‌സ് സന്ദേശങ്ങൾ എളുപ്പത്തിൽ വായിക്കാൻ ഇത് സഹായിക്കുന്നതാണ്. ഈ സവിശേഷതക കേൾവി വൈക്യം ഉള്ള ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ വായിക്കാനുള്ള അവസരം നൽകും. കൂടാതെ
ദൈർഘ്യമേറിയ വോയ്‌സ് നോട്ടുകൾ ലഭിക്കുമ്പോൾ അവ മുഴുവനായി കേൾക്കാനുള്ള സമയമോ അവസരമോ ഇല്ലാത്ത അവസ്ഥകളിൽ വോയ്‌സ് സന്ദേശങ്ങൾ ട്രാൻസ്‌ക്രൈബ് ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കും, എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.












Click it and Unblock the Notifications