വാട്‌സ്ആപ്പ് ഇന്‍സ്റ്റഗ്രാം പോലെയാവുന്നു: സ്റ്റാറ്റസ് അപ്‌ഡേറ്റ് ഇനി ഇങ്ങനെ കാണാം

വാട്‌സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ മെറ്റ. ചാറ്റ് സ്‌ക്രീനില്‍ നിന്ന് സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ കാണാനുള്ള സൗകര്യമാണ് വാട്‌സ്ആപ്പ് കൊണ്ടുവരുന്നത്. ഇന്‍സ്റ്റഗ്രാം പോലെയാവാനുള്ള ഒരുക്കത്തിലാണ് വാട്‌സ്ആപ്പ്. ഇന്‍സ്റ്റഗ്രാമിലേത് പോലെയുള്ള ഫീച്ചറാണിത്. പുത്തന്‍ വാട്‌സ്ആപ്പ് ബേറ്റ ആന്‍ഡ്രോയിഡ് 2.23.24.23 അപ്‌ഡേറ്റ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്.

വാട്‌സ്ആപ്പ് ഈ ഫീച്ചര്‍ കുറച്ച് കാലം കൂടി തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. അത് മാത്രമല്ല ഇതില്‍ ചില മാറ്റങ്ങളുമുണ്ടാവും. കൂടുതല്‍ മികവുറ്റ ഫീച്ചറായിരിക്കും ഇത്. വാട്‌സ്ആപ്പ് ഇത്തവണ വരുന്നത് യൂസര്‍മാരെ മൊത്തത്തില്‍ ഞെട്ടിക്കാനാണ്. പുത്തന്‍ അപ്‌ഡേറ്റിലൂടെ ചാറ്റ് ലിസ്റ്റില്‍ തന്നെ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ ഹൈലൈറ്റ് ചെയ്ത് കാണിക്കാന്‍ വാട്‌സ്ആപ്പിന് സാധിക്കും. ഇത് യൂസര്‍മാര്‍ക്കും ഗുണകരമാണ്. ഇതോടെ ഇനി സ്റ്റാറ്റസ് കാണണമെങ്കില്‍ അപ്‌ഡേറ്റ് ടാബ് എടുത്ത് സ്റ്റാറ്റസ് നോക്കേണ്ട സാഹചര്യം ഒഴിവാക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp-update

വേമേറ്റാഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചാറ്റ് സ്‌ക്രീനില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ ഇനി മുതല്‍ ലഭ്യമാവും. സ്‌ക്രീനിന്റെ മുകള്‍ ഭാഗത്തുള്ള ടോപ് ബാറിന് സമീപത്തായി കാണുന്ന പ്രൊഫൈല്‍ ചിത്രത്തിന് ചുറ്റുമായിട്ടാണ് ഈ സ്റ്റാറ്റസുകള്‍ കാണാന്‍ സാധിക്കും. യൂസര്‍മാര്‍ക്ക് എളുപ്പത്തില്‍ ഇതോടെ സ്റ്റാറ്റസും കാണാന്‍ സാധിക്കും. ഏറ്റവും എളുപ്പത്തില്‍ എല്ലാ കാര്യങ്ങളും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് വാട്‌സ്ആപ്പ് മുന്നില്‍ കാണുന്ന സ്വപ്നം.

ടാബുകള്‍ തമ്മില്‍ മാറ്റാനുള്ള ബുദ്ധിമുട്ടുകളും ഇതോടൊപ്പം വാട്‌സ്ആപ്പ് യൂസര്‍ക്ക് ഒഴിവാക്കാന്‍ സാധിക്കും. നിങ്ങളുടെ കോണ്ടാക്ടിലുള്ള സ്റ്റാറ്റസുകള്‍ എപ്പോഴും തത്സമയം കാണാനും അതുമായി കണക്ട് ചെയ്യാനും സാധിക്കും. ചാറ്റ്‌ബോക്‌സില്‍ നിന്നു കൊണ്ട് തന്നെ ഒരാളുടെ സ്റ്റാറ്റസ് കാണുകയും അതിനോട് പ്രതികരിക്കുകയും ചെയ്യാം. നിലവിലുള്ള ചാറ്റുകള്‍ തടസ്സപ്പെടാതെ തന്നെ ഏതെങ്കിലും സ്റ്റാറ്റസുകളോട് പ്രതികരിക്കാനും ഈ അപ്‌ഡേറ്റ് യൂസര്‍മാരെ സഹായിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ക്ക് സമാനമാണ് ഈ പുത്തന്‍ ഓപ്ഷന്‍. മെറ്റ് വാട്‌സ്ആപ്പിനെയും ഇന്‍സ്റ്റഗ്രാം മോഡലിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണെന്ന് ഇതിലൂടെ വ്യക്തമാണ്.ഇന്‍സ്റ്റഗ്രാമില്‍ നിങ്ങള്‍ക്ക് സ്‌റ്റോറികള്‍ ചാറ്റ്‌ബോക്‌സിനുള്ളില്‍ തന്നെ കാണാനാവും. ഇതിനായി ടാബുകള്‍ മാറുകയോ, സ്‌ക്രീനുകള്‍ മാറുകയോ ചെയ്യേണ്ടതില്ല.

ബേറ്റ ടെസ്റ്റര്‍മാര്‍ക്ക് സ്റ്റാറ്റസുകള്‍ ചാറ്റ് സ്‌ക്രീനില്‍ നിന്ന് തന്നെ ലഭ്യമാവാനുള്ള ഓപ്ഷന്‍ ലഭ്യമാണ്. ഇവര്‍ വാട്‌സ്ആപ്പിന്റെ പുത്തന്‍ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കിലാണ് ലഭ്യമാവുക. വരുന്ന ആഴ്ച്ചകളില്‍ ഇത് കൂടുതല്‍ യൂസര്‍മാരിലേക്ക് ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിസിനസ് വേര്‍ഷനായി പുതിയ മാര്‍ക്കറ്റിംഗ് മെസേജ് ഫീച്ചറും വാട്‌സ്ആപ്പ് പുറത്തിറക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+