Get Updates
Get notified of breaking news, exclusive insights, and must-see stories!

എ ഐ തൊഴിൽ മേഖല കയ്യടക്കുമ്പോൾ ഭയപ്പെടേണ്ടത് സ്ത്രീകളോ പുരുഷന്മാരോ; പഠനം പറയുന്നത് ..

എല്ലായിടത്തും ഇപ്പോൾ ചർച്ച ആർട്ടിറഫിഷ്യൽ ഇന്റലിഡൻസിനെ കുറിച്ചാണ്. അതെ എഐ തന്നെ. എഐ പിടിമുറുക്കിയാൽ ഭാവിയിൽ തങ്ങളുടെ ജോലി പോകുമോ എന്ന ഭയത്തിലാണ് ആളുകൾ. കാരണം എല്ലാം ചെയ്യാൻ എഐ പോരെ. പല സ്ഥലങ്ങളിലും എഐ പരീക്ഷിച്ച് തുടങ്ങി. എന്നാൽ എഐ പിടിമുറുക്കുമ്പോൾ ഭയക്കേണ്ടത് പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ആണെന്നാണ് പുതിയ റിപ്പോർട്ടുകൾ.

പുരുഷന്മാരെക്കാൾ കൂടുതൽ തൊഴിൽ നഷ്ടമാകുക സ്ത്രീകളുടെ ആണ് എന്നാണ് പഠന റിപ്പോർട്ട്. ഗവേഷണ സ്ഥാപനമായ മക്കിൻസി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടിന്റേതാണ് പഠനം. ഏറെ വൈകാതെ തന്നെ തൊഴിൽ നഷ്ടം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ai Job nn

ജോലി ചെയ്യുന്ന പത്തിൽ എട്ട് സ്ത്രീകളെയും ഇത് ബാധിക്കും. ഇപ്പോൾ ചെയ്യുന്ന തൊഴിൽ വിട്ട് മറ്റൊരു സ്ഥലത്തേക്ക് പോകേണ്ട അവസ്ഥയോ അല്ലെങ്കിൽ തൊഴിൽ തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയോ ഉണ്ടാവും എന്നാണ് റിപ്പോർട്ട്. ചില മേഖലകളിൽ ഏറെ വൈകാതെ എ ഐ വരും.

ഫുഡ് സർവീസ്, കസ്റ്റർ സർവീസ്, ഓഫീസ് സർവീസ് തുടങ്ങിയ മേഖലകളിൽ ഒക്കെ എ ഐ രംഗത്ത് എത്തും. ഈ മേഖലകളിൽ ധാരാളം സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. അതിനാൽ പുരുഷുമാരെക്കാൾ തൊഴിൽ നഷ്ടം വരാൻ പോകുന്നത് സ്ത്രീകൾക്ക് ആയിരിക്കുമെന്നാണ് വിവരം.

2020 ആകുമ്പോഴേക്കും നേരത്തെ പറഞ്ഞ തൊഴിൽ മേഖലകളിൽ 20 ലക്ഷം മുതൽ 37 ലക്ഷം വരെ തൊഴിൽ നഷ്ടം ഉണ്ടാകുമെന്നാണ് ​ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് വിലയിരുത്തുന്നത്. അത് പോലെ തന്നെ സ്ത്രീകൾ ധാരാളം തൊഴിൽ ചെയ്യുന്ന മേഖലയാണ് ചില്ലറ വ്യാപാരം ക്യാഷർ തുടങ്ങിയ മേഖല.

എ ഐ രം​ഗത്ത് വന്നാൽ ഈ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ ജോലി നഷ്ടമാകാൻ സാധ്യത ഉണ്ട്. അതിനാൽ ഇപ്പോൾ ജോലി ചെയ്യുന്ന തസ്തികകളിൽ തന്നെ തുടരാതെ വ്യത്യസ്ത നൈപ്യുണ്യങ്ങൾ സ്വന്തമാക്കാനാണ് റിപ്പോർട്ടിൽ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+