ഗ്രോക് വഴിയുള്ള ബിക്കിനി ചിത്രങ്ങൾക്ക് പൂട്ടിട്ട് 'എക്സ്'; 600 അക്കൗണ്ടുകൾ നീക്കം ചെയ്തു
സമൂഹമാധ്യമമായ എക്സ്റ്റിൻ്റെ എഐ ടൂളായ ഗ്രോക് എഐ ഉപയോഗിച്ച് സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ നിർമ്മിച്ചതിൽ നടപടിയുമായി എക്സ്. ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്ന 600 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നീക്കം ചെയ്തു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഇടപെടുകയും വേണ്ട നടപടി സ്വീകരിക്കണമെന്ന് എക്സിന് നിർദ്ദേശം നൽകുകയും ചെയ്തു. സ്ത്രീകളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ച 3,500 പോസ്റ്റുകൾ എക്സ് ബ്ലോക്ക് ചെയ്യുകയും ചെയ്തു.
സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിൽ അശ്ലീല ദൃശ്യങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതിനിടെ ഐടി മന്ത്രാലയം എക്സിന് കർശന മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം ഉള്ളടക്കങ്ങൾ 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്നായിരുന്നു നിർദ്ദേശം. ഇത്തരം പ്രവണതയ്ക്കെതിരെ സ്വീകരിച്ച നടപടികൾ റിപ്പോർട്ട് ചെയ്യണം. നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ഐടി നിയമത്തിലെ സേഫ് ഹാർബർ പരിരക്ഷ നഷ്ടപ്പെടുകയും ക്രിമിനൽ നടപടികൾ നേരിടേണ്ടിവരികയും ചെയ്യുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ ഗ്രോക്കിൽ എളുപ്പത്തിൽ സൃഷ്ടിക്കുന്നതും പങ്കിടുന്നതും ചൂണ്ടിക്കാട്ടി ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുർവേദി ഐടി മന്ത്രി അശ്വിനി വൈഷ്ണവിന് കത്തെഴുതിയതും നിർണായകമായി. ഇതിന് പിന്നാലെയാണ് എക്സിൻ്റെ നടപടി.

സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുമെന്നും അശ്ലീല ഉള്ളടക്കങ്ങൾ അനുവദിക്കില്ലെന്നും എക്സ് കേന്ദ്രസർക്കാരിന് ഉറപ്പുനൽകിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഗ്രോക്കിന്റെ സാങ്കേതിക സംവിധാനങ്ങളിൽ മാറ്റം വരുത്തണമെന്ന കേന്ദ്രസർക്കാരിൻ്റെ ആവശ്യത്തോടും എക്സ് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഗ്രോക് ഉപയോഗിച്ച് ഇത്തരം ചിത്രങ്ങൾ നിർമ്മിച്ച് പ്രചരിപ്പിച്ചവർക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എക്സിലെ ഗ്രോക് എഐ ഉപയോഗിച്ചുള്ള 'പുട്ട് എ ബിക്കിനി' ട്രെൻഡാണ് നിയമനടപടികളിലേക്ക് നയിച്ചത്. പോൺസ്റ്റാറുകളും ഒൺലിഫാൻസ് സെലബ്രിറ്റികളും സ്വന്തമായി തങ്ങളുടെ ചിത്രങ്ങളിൽ ഗ്രോക് ഉപയോഗിച്ച് ബികിനി ട്രെൻഡ് നടത്തുന്നുണ്ട്. ഇതിനിടെ എക്സിൽ പൊതുവായി പങ്കുവെക്കുന്ന ചിത്രങ്ങളിൽ മറ്റുള്ളവർ ബിക്കിനി ട്രെൻഡ് ഉപയോഗിക്കുന്നതാണ് പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സിനിമാതാരങ്ങളും സാധാരണക്കാരും ഉൾപ്പെടെയുള്ള സ്ത്രീകളുടെ ചിത്രങ്ങൾ പുതിയ ട്രെൻഡിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ഒറിജിനൽ ചിത്രത്തിലെ പോസോ മുഖഭാവമോ മാറ്റാതെയാണ് ഗ്രോക് ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്നത്. ഇത് പിന്നീട് വ്യാപകമായി പ്രചരിച്ചു.
-
സർക്കാർ ജോലി വേണോ? 1,15 ലക്ഷം വരെ ശമ്പളം ലഭിക്കും..അപേക്ഷിക്കാം ഇങ്ങനെ -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വേനൽക്കാലത്ത് ചൊറിച്ചിലും ചുവന്നപാടുകളും ഒക്കെ പമ്പ കടക്കും; ഈ ഔഷധങ്ങൾ ഒന്ന് പരീക്ഷിക്കൂ..! -
റെസ്റ്റോറന്റുകളിലെ മേശപ്പുറത്തെ കുപ്പി വെള്ളം വലിയ ചതിയാണ്; അത് അറിയാതെ പോകരുത് -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം












Click it and Unblock the Notifications