Get Updates
Get notified of breaking news, exclusive insights, and must-see stories!

പകുതി വിലയിൽ ഐഫോൺ 17 പ്രോയേക്കാൾ മികച്ച ക്യാമറയോ? വിപണി ഷവോമിയുടെ കിടിലൻ ഫോണെത്തി!

ക്യാമറ പ്രേമികളെയും പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരെയും ലക്ഷ്യമിട്ട് പ്രീമിയം ഫീച്ചറുകളോടെ ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ 'ഷവോമി 17T' വിപണിയിലെത്തി. സാധാരണയായി ലക്ഷങ്ങൾ വിലവരുന്ന മുൻനിര ഫോണുകളിൽ മാത്രം കാണാറുള്ള പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് മിഡ്-പ്രീമിയം സെഗ്‌മെന്റിൽ അവതരിപ്പിച്ചുകൊണ്ടാണ് ഷവോമി ഇത്തവണ വിപണിയെ ഞെട്ടിച്ചിരിക്കുന്നത്. മികച്ച ക്യാമറ പെർഫോമൻസും കരുത്തുറ്റ ബാറ്ററിയും ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന രീതിയിലാണ് ഈ ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത്.

ഷവോമി 17T: വില വിവരങ്ങൾ

ഇന്ത്യൻ വിപണിയിൽ ഷവോമി 17T സ്മാർട്ട്ഫോണിന്റെ പ്രാരംഭ വില 59,999 രൂപയാണ്. 12GB റാമും ഉയർന്ന സ്റ്റോറേജ് വേരിയന്റുകളുമായാണ് ഫോൺ വിപണിയിലെത്തുന്നത്. 50,000 - 60,000 ബജറ്റ് പരിധിയിൽ 5x ഒപ്റ്റിക്കൽ സൂം നൽകുന്ന മറ്റ് ഫോണുകൾ നിലവിൽ വിപണിയിൽ ഇല്ല എന്നത് ഈ വിലയിൽ വാങ്ങാൻ ലഭിക്കുന്ന ഏറ്റവും മികച്ച ക്യാമറ ഫോണായി ഇതിനെ മാറ്റും.

ഞെട്ടിപ്പിക്കുന്ന ക്യാമറ

ഷവോമി 17T-യുടെ ഏറ്റവും വലിയ ആകർഷണം അതിന്റെ 50 മെഗാപിക്സൽ 5x പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസാണ് (115mm-equivalent lens). ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ പിന്തുണയുള്ള ഈ ലെൻസ് വഴി ദൂരെയുള്ള ദൃശ്യങ്ങൾ പോലും ഒട്ടും ക്വാളിറ്റി ചോർന്നുപോകാതെ പകർത്തുവാൻ സാധിക്കും. ഇതിനുപുറമെ ഡിജിറ്റൽ സൂം വഴി 10x വരെയുള്ള ചിത്രങ്ങൾ വളരെ വ്യക്തതയോടെയും 20x മുതൽ 40x വരെയുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ അനുയോജ്യമായ രീതിയിലും എടുക്കാം. ലൈകയുമായി (Leica) സഹകരിച്ചുള്ള 'ലൈക ഓഥന്റിക്' കളർ പ്രൊഫൈൽ ചിത്രങ്ങൾക്ക് മികച്ച ടോൺ നൽകുന്നു.

xiaomi-17t-1781097652 jpg

ഫോണിന്റെ പ്രധാന ക്യാമറ 50 മെഗാപിക്സലിന്റേതാണ് (f/1.7 aperture, 1/1.55-inch sensor). പകൽ വെളിച്ചത്തിലും രാത്രി വെളിച്ചത്തിലും മികച്ച ഡൈനാമിക് റേഞ്ചുള്ള ചിത്രങ്ങൾ എടുക്കാൻ ഇതിന് സാധിക്കും. മൂന്നാമത്തെ ക്യാമറ 12 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ലെൻസാണ്. സെൽഫികൾക്കായി മുന്നിൽ മികച്ചൊരു ക്യാമറയും ഷവോമി ഒരുക്കിയിട്ടുണ്ട്.

ഡിസ്‌പ്ലേയും ഡിസൈനും

കയ്യിലൊതുങ്ങുന്ന 6.59 ഇഞ്ച് വലിപ്പമുള്ള 1.5K AMOLED ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 120Hz റീഫ്രെഷ് റേറ്റും 3,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സും ഇതിന്റെ പ്ലസ് പോയിന്റാണ്. ഡോൾബി വിഷൻ പിന്തുണയുള്ള ഡിസ്‌പ്ലേ രാത്രി സമയങ്ങളിൽ കാഴ്ചയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ ബ്രൈറ്റ്‌നസ്സ് കുറയ്ക്കാനുള്ള ഫീച്ചറും നൽകുന്നുണ്ട്. ഫോണിന്റെ ബാക്ക് പാനൽ ഗ്ലാസ്സ്-ഫൈബർ കോമ്പോസിറ്റ് മെറ്റീരിയൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

മീഡിയടെക് ഡൈമൻസിറ്റി 8500-അൾട്രാ പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 12GB റാമിന്റെയും 512GB വരെയുള്ള സ്റ്റോറേജിന്റെയും പിന്തുണയുള്ളതിനാൽ ആപ്പുകൾ വേഗത്തിൽ തുറക്കാനും തടസ്സമില്ലാതെ ഗെയിം കളിക്കാനും സാധിക്കും.

വലിയ ഉപയോഗമുള്ളവർക്കും അനുയോജ്യമായ രീതിയിൽ 6,500mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ദീർഘനേരത്തെ ക്യാമറ ഉപയോഗത്തിന് ശേഷവും മികച്ച ബാക്കപ്പ് നൽകും. കൂടാതെ ഫോൺ വേഗത്തിൽ ചാർജ് ചെയ്യാൻ 67W വയേർഡ് ഫാസ്റ്റ് ചാർജിംഗ് സൗകര്യവുമുണ്ട്. എന്നാൽ ഇതിൽ വയർലെസ് ചാർജിംഗ് ലഭ്യമല്ല.

ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസ് 3 ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 5 വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും 7 വർഷത്തെ സെക്യൂരിറ്റി പാച്ചുകളും ഷവോമി ഈ ഫോണിന് ഉറപ്പുനൽകുന്നുണ്ട്. ക്യാമറയ്ക്ക് മുൻഗണന നൽകുന്ന ഉപഭോക്താക്കൾക്ക് 60,000 രൂപ ബജറ്റിൽ തിരഞ്ഞെടുക്കാൻ പറ്റിയ മികച്ചൊരു ഓപ്ഷനാണ് ഷവോമി 17T.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+