Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങളുടെ കാറും ഇനി സ്‍മാർട്ടാകും; ജിയോമോട്ടീവ് എന്താണെന്നറിയാം

ആധുനിക സാങ്കേതിക വിദ്യകളുടെ മാറിയ ഈ കാലഘട്ടത്തിൽ എല്ലാം സ്‍മാർട്ട് ആയി ലഭിക്കണമെന്നാണ് നമ്മുടെ ആഗ്രഹം. വാഹനങ്ങളുടെ കാര്യത്തിലും ഇത് വ്യത്യസ്‌തമല്ല. ഉപയോക്താക്കളുടെ ഈ മനസറിഞ്ഞിട്ടാവണം ജിയോ പുതിയൊരു ഉത്പന്നവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. ജിയോമോട്ടീവ് എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണം, ഏത് കാറിനേയും സ്‍മാർട്ട് ആക്കാൻ കെൽപുള്ളതാണ്.

നിങ്ങളൊരു വാഹന പ്രേമിയാണെങ്കിൽ, സ്ഥിരം ഡ്രൈവ് ചെയ്യുന്ന ആളാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടുന്ന സവിശേഷതകൾ അടങ്ങിയ ഉപകരണമായിരിക്കും ഇത്. കാരണം ഏതൊരു വാഹനത്തിലും പ്രഥമ പരിഗണന സുരക്ഷയ്ക്ക് ആയിരിക്കും. അതിനൊപ്പം മെച്ചപ്പെട്ട ഡ്രൈവിംഗ് അനുഭവവും നാം ആഗ്രഹിക്കുന്നതിൽ തെറ്റില്ല, ഇതൊക്കെയും പ്രദാനം ചെയ്യാൻ കഴിയുന്നതാണ് ജിയോമോട്ടീവ് എന്ന ഈ പുത്തൻ ഉപകരണം.

Jiomotiveandcar

വാഹനം സ്‍മാർട്ട് ആക്കാൻ, നിങ്ങളുടെ വിരൽത്തുമ്പിൽ സവിശേഷതകൾ എത്തിക്കാൻ ഈ ഉപകരണം വാഹനത്തിന്റെ ഒബിഡി (ഓൺ ബോർഡ് ഡയഗ്നോസ്‌റ്റിക്) സംവിധാനവുമായി ഘടിപ്പിച്ചാൽ മാത്രം മതിയാകും. സ്‌റ്റിയറിങിന് താഴെയുള്ള ഒബിഡി പോർട്ടിലാണ് ഉപകരണം ഘടിപ്പിക്കേണ്ടത്. ഉത്പന്നം ജിയോയുടേത് ആയതിനാൽ ഫോൺ നെറ്റ്‌വർക്കുമായി നേരിട്ട് ബന്ധപ്പെടുത്തിയാണ് ഇത് ലഭ്യമാവുക.

അതിനാൽ തന്നെ ഇത് ഘടിപ്പിച്ച വാഹനം എവിടെ പോകുന്നു, അതിന്റെ സഞ്ചാര ദിശ, നിലവിലെ സ്ഥാനം എന്നിവ ഒക്കെയും ഇതുമായി കണക്‌ട് ചെയ്‌തിട്ടുള്ള സ്‌മാർട്ട് ഫോണിൽ ലഭ്യമാകും. ബാറ്ററി ലൈഫ്, എൻജിന്റെ മറ്റ് പ്രവർത്തനം എന്നിവ ഉൾപ്പെടെ വാഹനത്തിന്റെ പെർഫോമസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുന്നറിയിപ്പ് നൽകാൻ ഈ സംവിധാനം സഹായിക്കും.

ഇതിന് പുറമെ വാഹന മോഷണം തടയാൻ കഴിയുന്ന ആന്റി തെഫ്റ്റ് സംവിധാനവും, അതുവഴി മുന്നറിയിപ്പ് നൽകാനുളള ഫീച്ചറും ഇതിലുണ്ട്. നിങ്ങളുടെ ഡ്രൈവിംഗ് രീതി കൃത്യമായി വിലയിരുത്തി മനസിലാക്കി തരാനും ജിയോമോട്ടീവ് നിങ്ങളെ സഹായിക്കും.

11,999 രൂപയാണ് ഇതിന്റെ വില. എങ്കിലും പ്രാരംഭ ആനുകൂല്യമായി റിലയൻസ് ‍ഡിജിറ്റലിലൂടെ 4999 രൂപയ്ക്ക് നമുക്കിത് വാങ്ങാൻ കഴിയും. ഇപ്പോൾ വാങ്ങുന്നവർക്ക് ആദ്യ ഒരു വർഷത്തേക്ക് ഇതിന്റെ സേവനം സൗജന്യമായിരിക്കും. തുടർന്ന് വാർഷിക വരിസംഖ്യയായി 599 രൂപ നൽകി ഇതിന്റെ ഉപയോഗം തുടരാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+