പ്രീമിയം അടയ്ക്കാന്‍ തയ്യാറാണോ? യുട്യൂബിലെ വീഡിയോ ഇനി തിളങ്ങും, എച്ച്ഡി സര്‍വീസ് ഇവര്‍ക്ക് മാത്രം
കാലിഫോര്‍ണിയ: യുട്യൂബ് പുത്തന്‍ ഫീച്ചറുകളുമായി യൂസര്‍മാരെ ഞെട്ടിക്കാനുള്ള ശ്രമത്തിലാണ്. പ്രീമിയം വേര്‍ഷനാണ് യുട്യൂബ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. അവര്‍ക്ക് മാത്രമായി കൂടുതല്‍ മികവുറ്റ കാര്യങ്ങളാണ് ഒരുങ്ങുന്നത്. പുത്തന്‍ ഫീച്ചറുകള്‍ കണ്ടാല്‍ ആരായാലും പണം അടച്ച് പോകും. പുതിയ വീഡിയോ ക്വാളിറ്റി ഫീച്ചറാണ് യുട്യൂബ് പ്രീമിയം എടുത്ത ആളുകള്‍ക്കായി ലഭിക്കുക.
മൊബൈല്‍, വെബ്, സ്മാര്‍ട്ട് ടിവി എന്നിവയില്‍ യുട്യൂബ് വീഡിയോ കാണുന്നതിന്റെ എക്‌സീപീരിയന്‍ വളരെ ഉയരത്തിലെത്തിക്കാനാണ് ഇതിലൂടെയുള്ള ശ്രമം. വീഡിയോയുടെ മികവ് ഒരുപാട് മുന്നിലെത്തുമെന്ന് ഉറപ്പാണ്. അത് പ്രീമിയം എടുക്കുന്നവര്‍ക്ക് മാത്രമാണെന്ന് യുട്യൂബ് ഉറപ്പിക്കുകയും ചെയ്യുന്നു. പ്രീമിയം ഒണ്‍ലി ഫീച്ചറി ബിറ്റ്‌റേറ്റ് 1080പി വീഡിയോ റെസല്യൂഷന്‍ എന്നാണ് അറിയപ്പെടുക. ഏറ്റവും ഹൈഡെഫനിഷനിലായിരിക്കും ഇനി മുതല്‍ പണം അടയ്ക്കുന്നവര്‍ക്കായി വീഡിയോ ലഭിക്കുക.

യുട്യൂബ് ആന്‍ഡ്രോയിഡ് ആപ്പിലും ടിവികളിലും ഈ ഓപ്ഷന്‍ ഇപ്പോള്‍ ലഭ്യമാണ്. ആദ്യം ആപ്പിള്‍ ഐഒഎസ് യൂസര്‍മാര്‍ക്കാണ് ഈ വീഡിയോ ക്വാളിറ്റി ഫീച്ചറുകള്‍ യുട്യൂബ് ആദ്യം നല്‍കിയത്. ഇതോടൊപ്പം തന്നെ വെബ് യൂസര്‍മാര്‍ക്കും നല്‍കിയിരുന്നു. ഈ ആഴ്ച്ച ഈ മികവ് മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു യുട്യൂബ്. പ്രീമിയം സര്‍വീസിലൂടെ പണം അടച്ചാല്‍ വീഡിയോ കാണുന്ന രീതി തന്നെ മാറും.
ഏറ്റവും മികവുറ്റ ക്വാളിറ്റിയില്‍ വീഡിയോ കാണാന്‍ നിങ്ങള്‍ക്ക് അവസരമൊരുങ്ങും.അതേസമയം ഒറ്റനോട്ടത്തില്‍ ചിലപ്പോള്‍ ഈ ക്വാളിറ്റി തിരിച്ചറിയാന്‍ സാധിച്ചെന്ന് വരില്ല. നിങ്ങളുടെ വീട്ടിലെ ഇന്റര്‍നെറ്റിന്റെ വേഗത അനുസരിച്ചാണ് പുതിയ റെസല്യൂഷന്‍ ലഭ്യമാവുക. നിങ്ങള്‍ക്ക് ഏതെങ്കിലും വീഡിയോയുടെ സെറ്റിംഗ്‌സില്‍ പോയി റെസല്യൂഷന്‍ അഥവാ വീഡിയോ ക്വാളിറ്റി മാറ്റാവുന്നതാണ്.
എന്നാല്‍ 1080പിയും എന്‍ഹാന്‍സ്ഡ് 1080പിയും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന് കണ്ടെത്തുക സാധ്യമല്ല. രണ്ടിനും ഒരേ ക്വാളിറ്റി തന്നെയാവും നമുക്ക് തോന്നുക. ഇതിനായി യുട്യൂബ് എന്ത് ചെയ്യുമെന്ന് മാത്രം വ്യക്തമല്ല. മറ്റെന്തെങ്കിലും രീതിയില്‍ ഈ ക്വാളിറ്റി യൂസര്‍മാര്‍ക്ക് കൂടി അനുഭവഭേദ്യമാക്കേണ്ടി വരും. നിലവില്‍ യുട്യൂബ് പ്രീമിയം വേര്‍ഷന്‍ കൂടുതല്‍ പേര്‍ എടുക്കാനായി വലിയ മാര്‍ക്കറ്റിംഗാണ് നടക്കുന്നത്. എന്നാല്‍ സൗജന്യ വേര്‍ഷന് ധാരാളം പരസ്യങ്ങള്‍ വരുന്നത് കൊണ്ട് കൂടുതല്‍ പേര്‍ പ്രീമിയത്തിലേക്ക് മാറുമെന്നാണ് യുട്യൂബിന്റെ പ്രതീക്ഷ.
അതേസമയം ആഡ് ബ്ലോക് ഉപയോഗിച്ച് ഈ പരസ്യങ്ങളെ നിയന്ത്രിക്കുന്നവരെ യുട്യൂബ് ബ്ലോക്ക് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. യൂസര്‍മാര്‍ക്ക് പോപ്പ് മെസേജ് ആദ്യം യുട്യൂബ് അയക്കും. തുടര്‍ന്ന് ആഡ് ബ്ലോക്കറുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടും. ക്രിയേറ്റര്‍മാര്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്നതിനാണിത്. മൂന്ന് അവസരങ്ങളാണ് ആഡ് ബ്ലോക്ക് നീക്കം ചെയ്യാനായി നല്‍കുക. അതിന് ശേഷം മാറിയില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് ലോക്ക് ചെയ്യും. യുട്യൂബില്‍ അവര്‍ക്ക് വീഡിയോകള്‍ കാണാന്‍ സാധിക്കില്ല.












Click it and Unblock the Notifications