ഒന്ന് മൂളിയാല്‍ മതി, പാട്ടുകള്‍ മുന്നിലേക്ക് ഒഴുകിയെത്തും, യുട്യൂബിന്റെ പുത്തന്‍ ഓപ്ഷന്‍ ഇങ്ങനെ
യുട്യൂബ് പാട്ടുകളുടെ വലിയൊരു സ്രോതസ്സാണ്. ഇതില്‍ പലതരത്തിലുള്ള പാട്ടുകളുണ്ടാവും. നമുക്ക് വേണ്ടത് സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കുന്നത് ഒരുപാട് ബുദ്ധിമുട്ടിക്കുന്ന പരിപാടിയാണ്. അതിനേക്കാള്‍ ബുദ്ധിമുട്ടാണ് ചില പാട്ടുകള്‍ ഏതാണെന്ന് പോലും അറിയാത്ത കാര്യം. ചിലപ്പോള്‍ അതിന്റെ വരികള്‍ മാത്രമേ നമുക്കറിയൂ. എന്നാല്‍ അതൊക്കെ ഇനി പഴങ്കഥയാണ്. യുട്യൂബിന്റെ പുത്തന്‍ സോംഗ് സെര്‍ച്ച് ഓപ്ഷന്‍ അടിപൊളിയാണ്.
ഇനി മുതല്‍ പാട്ടിന്റെ ഒന്നോ രണ്ടോ വരികള്‍ മൂളിയാല്‍ അത് നമ്മുടെ മുന്നിലേക്ക് എത്തും. അത്തരമൊരു സെര്‍ച്ചാണ് യുട്യൂബ് അവതരിപ്പിച്ചിരിക്കുന്നത്. അറിയാത്തൊരു ഗാനമാണെങ്കില്‍ സുഹൃത്തുക്കളുടെ സഹായമില്ലാതെ തന്നെ അത് കണ്ടുപിടിക്കാന്‍ കൂടി ഇത് നമ്മെ സഹായിക്കും. വെറും മൂന്ന് സെക്കന്‍ഡ് നേരത്തേക്ക് പാട്ടുകള്‍ മൂളിയോ, റെക്കോര്‍ഡ് ചെയ്‌തോ തിരയാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ ആന്‍ഡ്രോയിഡ് ആപ്പ് ഫീച്ചറാണ് യുട്യൂബ് അവതരിപ്പിക്കാന്‍ പോകുന്നത്.

യുട്യൂബ് ആപ്പിന്റെ വോയ്‌സ് സെര്‍ച്ച് വഴി സോംഗ് സെര്‍ച്ചിംഗ് ഫംഗ്ഷന്‍ ആക്‌സസ് ചെയ്യാനാവും. അതേസമയം ഏത് ഗാനമാണോ തിരയുന്നത് അതിന്റെ ഒറിജിനല്‍ ഗാനവും, ഉപയോക്താവ് സൃഷ്ടിച്ച വീഡിയോകള്‍, ഷോര്‍ട്‌സ്, എന്നിവ അതിനൊപ്പം വരും. ഗൂഗിള്‍ സെര്‍ച്ചിന്റെ ഹം ടു സെര്‍ച്ച് പോലെയുള്ള അതേ സാങ്കേതിക വിദ്യയില്‍ നിന്നാണ് ഈ ഫീച്ചറും ഡെവലപ് ചെയ്തിരിക്കുന്നത്.
യുട്യൂബിന്റെ പതിപ്പ് വേഗതയേറിയതാണ്. മൂന്ന് സെക്കന്‍ഡ് ഓഡിയോ മാത്രമേ ഇതിന് ആവശ്യമുള്ളൂ. ആപ്പിളിന്റെ ഉടമസ്ഥതയിലുള്ള ഷാസ് എന്ന പ്ലാറ്റ്‌ഫോമില്‍ ഗാനങ്ങള്‍ തിരിച്ചറിയാന്‍ ഇത്തരമൊരു ഫീച്ചര്‍ ഉണ്ട്.ആപ്പിളിന്റെ ഉടമസ്ഥതയിലുള്ള ഷാസ് എന്ന പ്ലാറ്റ്‌ഫോമില്‍ ഗാനങ്ങള്‍ തിരിച്ചറിയാന്‍ ഇത്തരമൊരു ഫീച്ചര്‍ ഉണ്ട്. നിലവില്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്കായുള്ള ആപ്പുകളില്‍ മാത്രമാണ് യുട്യൂബില്‍ ഗാനങ്ങല്‍ തിരഞ്ഞ് കണ്ടെത്താനുള്ള ഫീച്ചര്‍ പരീക്ഷിക്കുന്നത്.
നിലവില്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ യുട്യൂബിന്റെ ബേറ്റ വേര്‍ഷന്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക് മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാവുകയുള്ളൂ. ഈ ഫീച്ചര്‍ പരീക്ഷിച്ച് കഴിഞ്ഞ് വൈകാതെ തന്നെ സ്റ്റേബിള്‍ വേര്‍ഷനിലും യുട്യൂബ് ഈ ഓപ്ഷന്‍ ലഭ്യമാക്കും. അതേസമയം ഗൂഗിളിന്റെ ഹം തോ സെര്‍ച്ചില്‍ പതിനഞ്ച് മിനുട്ടുള്ള ഓഡിയോയാണ് വേണ്ടത്. യുട്യൂബില്‍ സെര്‍ച്ച് അതിവേഗമായിരിക്കും എന്നാണ് വ്യക്തമാകുന്നത്.
യുട്യൂബില്‍ മ്യൂസിക്കില്‍ നേരത്തെ ചില മാറ്റങ്ങള്‍ ഇതുപോലെ കൊണ്ടുവന്നിരുന്നു. യുട്യൂബ് മ്യൂസിക്ക് ആപ്പ് മിനി പ്ലേയറിന്റെ ഡിസൈനിലാണ് മാറ്റങ്ങള്‍ കൊണ്ടുവന്നത്. നാവിഗേറ്റ് ചെയ്ത് ട്രാക്കുകള്‍ സ്‌കിപ്പ് ചെയ്ത് ക്രോംകാസ്റ്റ് സൗകര്യമുള്ള ഡിവൈസിലേക്ക് ഇവയെ കണക്ട് ചെയ്യാന്‍ സഹായിക്കുന്ന ഓപ്ഷനാണിത്.
അതിന് ശേഷമാണ് വോയിസ് സെര്‍ജ് അവതരിപ്പിക്കുന്നത്. യുട്യൂബ് വോയിസ് സെര്‍ച്ചില്‍ നിന്ന് പുതിയ സോംഗ് ഫീച്ചറിലേക്ക് ടോഗിള്‍ ചെയ്ത് കൊണ്ടാണ് ഇത് ഉപയോഗിക്കേണ്ടത്. ഇത്തരത്തില്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ കേള്‍പ്പിക്കുകയോ, മൂളുകയോ ചെയ്യുന്ന പാട്ട് സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാന്‍ യുട്യൂബിന് എളുപ്പത്തില്‍ സാധിക്കും.












Click it and Unblock the Notifications