വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തോല്‍പ്പെട്ടി വനത്തില്‍ കടുവ ചത്ത നിലയില്‍; പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

  • By News Desk
Google Oneindia Malayalam News

മാനന്തവാടി: വയനാട്ടില്‍ എട്ട് വയസ് പ്രായമുള്ള പെണ്‍കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. വയനാട് വന്യജീവി സങ്കേതത്തില്‍പെട്ട തോല്‍പ്പെട്ടി റേഞ്ചിന് ഉള്‍പ്പെട്ട വനത്തിലാണ് ശനിയാഴ്ച്ച രാവിലെയോടെ കടുവയെ ചത്തനിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ഉച്ചയോട് കൂടി സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കടുവയെ തോല്‍പ്പെട്ടിയില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണമെന്തെന്ന് വ്യക്തമാവുകയുള്ളു.

tiger

Recommended Video

cmsvideo
Wayanad MP Rahul Gandhi Distributes Online Study Materials For Tribal Students On His Birthday

നേരത്തേയും വയനാട് വന്യജീവി സങ്കേതത്തില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. ജൂണ്‍ 19 ന് കുറിച്യാട് റെയിഞ്ചിലായിരുന്നു സംഭവം. കുറിച്യാട് റെയ്ഞ്ചില്‍പ്പെടുന്ന സുല്‍ത്താന്‍ ബത്തേരി-പൂല്‍പ്പള്ളി റൂട്ടിലെ ആറാം മൈലില്‍ വനത്തിനോട് ചേര്‍ന്ന ഭാഗത്താണ് കടുവയെ കണ്ടെത്തിയത്. ആറ് മാസം പ്രായമുള്ള ആണ്‍കടുവയായിരുന്നു അത്.

ഏപ്രില്‍ 13 നും വയനാട് വന്യജീവി സങ്കേതത്തിലെ തന്നെ കുറിച്യാട് റെയിഞ്ചില്‍പ്പെടുന്ന താത്തൂര്‍ സെക്ഷനിലും കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ആറ് വയസ് പ്രായമുള്ള ആണ്‍ കടുവയായിരുന്നു ചത്തത്. കര്‍ണാടകയിലെ വനമേഖലയില്‍ സ്ഥാപിച്ച ക്യാമറയില്‍ കഴുത്തിന് താഴെ പരിക്കേറ്റ നിലയില്‍ ഈ കടുവയെ കണ്ടിരുന്നു.

മാസങ്ങള്‍ക്കിടയില്‍ അഞ്ചാമത്തെ വന്യമൃഗമാണ് വയനാട് വന്യജീവി സങ്കേതത്തില്‍ ചാകുന്നത്.
മെയ് 19 ന് കല്ലൂര്‍ കാളിച്ചിറ ഭാഗത്ത് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. 35 വയസുള്ള കൊമ്പന്‍ കിടങ്ങ് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഫെന്‍സിംഗില്‍ നിന്നും ഷോക്കേറ്റ് ചെരിയുകയായിരുന്നു.

 നയൻതാരയ്ക്കും സംവിധായകൻ വിഗ്നേഷ് ശിവനും കൊവിഡ് എന്ന് തമിഴ് പത്രം; വ്യാജ പ്രചരണം ശക്തം നയൻതാരയ്ക്കും സംവിധായകൻ വിഗ്നേഷ് ശിവനും കൊവിഡ് എന്ന് തമിഴ് പത്രം; വ്യാജ പ്രചരണം ശക്തം

Wayanad
English summary
tiger died in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X