ക്രിസ്മസ് അവധി പൊളിക്കാൻ 12 ദിവസത്തെ ഒരു കിടിലൻ രാജസ്ഥാൻ, ഗോവ യാത്ര; ചെലവ് വെറും 25950 രൂപ
ക്രിസ്മസ് അവധി ദാ ഇപ്പോഴിങ്ങെത്തും. ഈ അവധി വെറുതെ കളയാതെ ഒരു യാത്ര പോയി വരാൻ പ്ലാൻ ഉണ്ടോ? അങ്ങനെ ഉണ്ടെങ്കിൽ അധികം ചിലവില്ലാതെ ഒരു യാത്ര ആയാലോ. ഇന്ത്യയിൽ നവംബറിൽ കാണേണ്ട മനോഹരമായ സ്ഥലങ്ങൾ ഉൾപ്പെടുത്തി സൗത്ത് സ്റ്റാർ റെയിൽ, ടൂർ ടൈംസ്, ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ എന്നിവർ ചേർന്നാണ് പാക്കേജ് ഒരുക്കിയിരിക്കുന്നത്. റോയൽ രാജസ്ഥാൻ വിത്ത് സ്റ്റാച്യൂ ഓഫ് യൂണിറ്റി' എന്ന് പേരിട്ടിക്കിരുന്ന ഈ പാക്കേജ് 11 രാത്രിയും 12 പകലും നീണ്ട് നിൽക്കുന്നതാണ്. യാത്രയെ കുറിച്ച് കൂടുതൽ അറിഞ്ഞാലോ?
ഡിസംബർ 21 ന് മധുരയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. രാത്രി 12.5 ഓടെ പുറപ്പെടുന്ന യാത 6.15 ഓടെ തിരുവനന്തപുരത്തെത്തും. തുടർന്ന് കൊല്ലം-7.30, കോട്ടയം-9.35, എറണാകുളം ടൗൺ-10.40, തൃശൂർ 12-15, ഷൊണർണൂർ ജങ്ഷൻ 13.00, കോഴിക്കോട്-15.5, കാസർകോഡ് 19.15, മാംഗ്ലൂർ ജങ്ഷൻ-20.15 എന്നീ സ്റ്റേഷനുകൾ കടന്ന് 22 ന് രാവിലെയോടെ മഡ്ഗോണിലെത്തും. ഇവിടെ കാലൻഗുട്ടെ ബീച്ച്, വാഗെറ്റോർ, പ്രദേശത്തെ പ്രസിദ്ധമായ ക്ഷേത്രങ്ങൾ, പള്ളികൾ എന്നിവ സന്ദർശിക്കും. അതുകഴിഞ്ഞ് രാത്രി 8 ഓടെ അഹമ്മദാബാദിലേക്ക് പുറപ്പെടും. 23 രാത്രി 9 മണിയോടെയാണ് അവിടെയെത്തുക. പിറ്റോന്ന് രാവിലെ 11 മണിയോടെ ജോധ്പൂരിലെത്തും.

ജോധ്പൂരിൽ പ്രധാനമായും ഉമൈദ് ഭവൻ മ്യൂസിയം, ജസ്വന്ത് താഡ, മെഹരാംഘഡ് കോട്ട, എന്നിവ സന്ദർശിക്കും. ഇന്ന് രാത്രി ക്രിസ്മസ് ആഘോഷവും ഉണ്ടാകും. 25 ന് രാവിലെ 5 ഓടെ ജോധ്പൂരിൽ നിന്നും തിരിക്കും. രാത്രി 10 ഓടെയാണ് ജയ്സാൽമീറിൽ എത്തുക.ജയ്സാൽമീർ കോട്ട, ജൈന ക്ഷേത്രം പട്വേണഅ കി ഹവേലി എന്നിവ കാണും. 26 ന് ജയ്പൂർ സന്ദർശിക്കും. ജയ്പൂരിൽ അമേർ കോട്ട, ജന്ദർ മന്ദർ, സിറ്റി പാലസ്, ഹവ മഹൽ എന്നിവ സന്ദർശിക്കും.
27 ന് ജയ്സാൽമീറിലെ അജ്മേർ ഷാരിഫ് ദർഗ സന്ദർശിക്കും. 28 ന് ഉദയ്പൂർ സിറ്റി, സിറ്റി പാലസ്, ജഗദീഷ് ക്ഷേത്രം, മ്യൂസിയം, സഹേലിയോംകി ബാരി, പ്രതാപ് മെമ്മോറിയൽ എന്നിവ കൂടി കാണും. 29 ന് ഏക്താനഗറിലെത്തി സ്റ്റാച്യു ഓഫ് യൂണിറ്റ് കണ്ട് തിരികെ നാട്ടിലേക്ക്.
സ്ലീപ്പർ ക്ലാസ് യാത്രക്ക് 25950 രൂപയാണ് പാക്കേജ് തുക. ഫസ്റ്റ് ക്ലാസ് എസിക്ക് 50,950 രൂപയും.












Click it and Unblock the Notifications