ബെംഗളൂരിൽ നിന്നും കേരളത്തിലേക്ക് 19 സർവ്വീസുകൾ: ഗാന്ധി ജയന്തി ദിനത്തിൽ അധിക സർവ്വീസുകളുമായി കെഎസ്ആർടിസി

ഗാന്ധി ജയന്തി ദിനത്തിൽ കൂടുതൽ സ്പെഷ്യൽ സർവ്വീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. സംസ്ഥാനത്തിന് ഉള്ളിലും കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്കും അടക്കം 850 സർവ്വീസുകളാണ് പ്രഖ്യാപിച്ചത്. 1, 2 തീയതികളിലാണ് സർവ്വീസുകൾ ഉണ്ടാകുക. കൂടാതെ തിരക്ക് പരിഗണിച്ച് ഒക്ടോബർ നാലിന് ബെംഗളൂരിലേക്കും കൂടുതൽ ബസുകൾ സർവ്വീസ് നടത്തും.

കെംപഗൌഡ സ്റ്റേഷനിൽ നിന്നും ധർമ്മസ്ഥല, കുക്കെ സുബ്രഹ്മണ്യ, ശിവമോഗ, ഹാസൻ, മംഗളൂരു, കുന്ദാപുര, ശൃംഗേരി, ഹോറനാട്, ദാവൺഗെരെ, ഹുബ്ബള്ളി, ധാർവാഡ്, ബെളഗാവി, വിജയപുര, ഗോകർണ, സിർസി, കാർവാർ, റായ്ച്ചൂർ, കലബുറഗി, ബല്ലാരി, കൊപ്പൽ, യാദ്ഗിർ, ബീദർ, തിരുപ്പതി, വിജയവാഡ, ഹൈദരാബാദ് തുടങ്ങിയ വിവിധ സ്ഥലങ്ങളിലേക്ക് സർവ്വീസുകൾ ഉണ്ട്.

ksrtck-15

മൈസൂർ റോഡ് ബസ് സ്റ്റേഷനിൽ നിന്ന് ഹുൺസൂർ, പീര്യപട്ടണ, വീരാജ്പേട്ട്, കുശാൽനഗർ, മടിക്കേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്പെഷ്യൽ ബസുകൾ ഓടും. ശാന്തിനഗർ ബിഎംടിസി ബസ് സ്റ്റേഷനിൽ നിന്ന് മധുര, കുംഭകോണം, ചെന്നൈ, കോയമ്പത്തൂർ, തിരുച്ചിരാപ്പള്ളി, പാലക്കാട്, തൃശൂർ, എറണാകുളം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്പെഷ്യൽ ബസുകളും ഉണ്ടാകും.

കേരളത്തിൽ 19 സർവ്വീസുകളാണ് ഉണ്ടാകുക. പാലക്കാട്, തൃശൂർ, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സർവ്വീസ് ഉള്ളത്. തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും തൃശ്ശൂരേക്കും മൂന്നു ബസുകൾ വീതവും മൂന്നാറിലേക്കും കണ്ണൂരിലേക്കും കോഴിക്കോട്ടേക്കും പാലക്കാട്ടേക്കും രണ്ടു സർവീസുകൾ വീതവും പാലക്കാട്ടേക്കും കോട്ടയത്തേക്കും ഓരോ ബസുകൾ വീതവുമാണ് ഓടുക. സ്പെഷ്യൽ സർവ്വീസുകളുടെ ബുക്കിംഗ് വെബ്സൈറ്റ് വഴി ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഒരു കുടുംബത്തിലെ നാലോ അധിലധികമോ പേർ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 5ശതമാനം നിരക്ക് ഇളവ് ലഭിക്കും. തിരിച്ചുള്ള ടിക്കറ്റും ബുക്ക് ചെയ്യുകയാണെങ്കിൽ 10 ശതമാനം വരെ ഇളവ് ലഭിക്കും. യാത്രക്കാരുടെ ഡിമാൻ്റ് അനുസരിച്ച് താലൂക്ക് തലത്തിൽ നിന്നും ജില്ലാ തലത്തിൽ നിന്നും പ്രത്യേക ബസുകൾ അനുവദിക്കുമെന്നും വകുപ്പ് അറിയിച്ചു.

അതേസമയം മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് കേരളത്തിനകത്തേക്കും പുറത്തേക്കും കേരള ആർടിസിയും പ്രത്യേക അധിക അന്തർസംസ്ഥാന സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 14 മുതൽ നവംബർ 14 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും കേരളത്തിലേക്കും അധിക സർവീസുകൾ ഉണ്ടാകുക. യാത്രക്കാർക്ക് www.keralartc.com, Ente KSRTC Neo OPRS മൊബൈൽ ആപ്പ്, കെഎസ്ആർടിസി വാട്സ്ആപ്പ് ടിക്കറ്റിംഗ് (9447071021) കൂടാതെ കെ.എസ്.ആർ.ടി.സി.യുടെ റിസർവേഷൻ കൗണ്ടറുകൾ വഴിയും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma