Get Updates
Get notified of breaking news, exclusive insights, and must-see stories!

'മിനി ഊട്ടി', തേക്കിൻ തോട്ടങ്ങൾ തിങ്ങി നിറഞ്ഞ നിലമ്പൂർ..മലപ്പുറത്തെ കാഴ്ചകൾ ഇങ്ങനെ, നിർബന്ധമായും പോകാം

മലപ്പുറം: എത്ര ജോലിത്തിരക്കിനിടയിലും യാത്ര പോകാൻ നേരം കണ്ടെത്തുന്നവരുണ്ടാകും നമ്മുക്കിടയിൽ. ഒരു ദിവസമെങ്കിൽ ഒരു ദിവസം മനോഹര അനുഭവങ്ങൾ സമ്മാനിക്കാൻ കഴിയുന്ന ഇടങ്ങൾ തേടി പോകുന്നവരായിരിക്കും ഇവരിൽ പലരും. അത്തരത്തിൽ ഒന്ന് കണ്ടുമടങ്ങി വരാൻ മലപ്പുറത്ത് ഏതൊക്കെ സ്ഥലങ്ങൾ ഉണ്ടെന്ന് ചോദിച്ചാൽ അതിനുത്തരമാണ് താഴെ പറയുന്ന സ്ഥലങ്ങൾ. മലപ്പുറത്ത് എത്തിയാൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ഈ സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

കൊടികുത്തിമല

മലപ്പുറംകാരുടെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലമാണ് കൊടികുത്തിമല. മിനി ഊട്ടി എന്ന പേരുള്ള ഈ പ്രദേശം ഊട്ടി പോലെ തന്നെ കോടമഞ്ഞും പച്ചപ്പും നിറഞ്ഞു നിൽക്കുന്ന കാഴ്ചകളാൽ സമ്പന്നമാണ്. പശ്ചിമഘട്ടത്തിലെ അമ്മിണിക്കാടൻ മലനിരകളുടെ ഭാഗമായ കൊടികുത്തിമല ട്രെക്കിങ്ങിനും സൂര്യോദയ കാഴ്ചകൾക്കും പേരുകേട്ട സ്ഥലമാണ്. ഒരു കിലോമീറ്ററോളം ദൂരം നടന്നു കയറിയാലാണ് ഈ കാഴ്ചകളിലേക്ക് എത്താനാവുക. 70 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഇവിടേക്ക് നടക്കുമ്പോൾ കാണാൻ വെള്ളച്ചാട്ടങ്ങളും നീരുറവകളും ഉൾപ്പെടെയുള്ള കാഴ്ചകളുമുണ്ട്.

 malam-1

നിലമ്പൂര്‍

മലപ്പുറത്ത് ഏറ്റവും മനോഹരമായ കാഴ്ചകൾ ഉൾപ്പെടുന്ന സ്ഥലമാണ് നിലമ്പൂർ. തേക്കിൽ തോട്ടങ്ങളും കാടും ഇരുണ്ട വഴികളും ഒക്കെയായി സഞ്ചാരികളെ രസിപ്പിക്കുന്ന ഒരു യാത്രാനുഭവമാണ് ഇവിടം നിങ്ങൾക്ക് തരിക. ചാലിയാറും നീലഗിരി മലയും ഉൾപ്പെടുന്ന കാഴ്ച കൾ കാണാൻ ഒരു തവണയെങ്കിലും നിങ്ങൾ ഇവിടെ വരണം.

കനോലീ പ്ലോട്ട്

നിലമ്പൂരിൽ തന്നെ കാണേണ്ട മറ്റൊരു സ്ഥലം കൂടിയുണ്ട്. ലോകത്തിലെ ആദ്യത്തെ തേക്കിൻതോട്ടം ആയ കനോലീസ് പ്ലോട്ട്. മനുഷ്യ നിർമ്മിത തേക്കിന്‍തോട്ടമായ ഇവിടെ 1840 ൽ ആണ് തോട്ടം വച്ചുപിടിപ്പിച്ചതെന്നാണ് ചരിത്രം പറയുന്നത്. അക്കാലത്ത് ഇവിടെയുണ്ടായിരുന്ന എച്ച്.വി കനോലിയുടെ നേതൃത്വത്തിൽ ആണിവിടെ തോട്ടം വച്ചുപിടിപ്പിച്ചത്, അങ്ങനെയാണ് കനോലീ പ്ലോട്ട് എന്ന പേര് വന്നത്. വനംവകുപ്പിൽ നിന്നും ടിക്കറ്റ് എടുത്ത് വേണം ഇവിടേക്ക് പ്രവേശിക്കാൻ.

ആഢ്യൻപാറ വെള്ളച്ചാട്ടം

മലപ്പുറത്ത് വെള്ളച്ചാട്ടങ്ങൾ ഏറെയുണ്ടെങ്കിലും കൂട്ടത്തിൽ ഏറ്റവും കേമൻ ആഢ്യൻപാറ യാണ്. നിലമ്പൂരില്‌ നിന്നും 15 കിലോമീറ്റര്‍ ദൂരയുള്ള ഇവിടം കാടിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. കാടിനു നടുവിലെ പാറക്കെട്ടിലൂടെ താഴേക്ക് പതിക്കുന്ന ഇതിന്‍റെ ഭംഗി ആരും നോക്കിനിന്നുപോകും. മഴക്കാലത്താണ് നിങ്ങള്‍ ഇവിടേക്ക് വരുന്നതെങ്കിൽ മഴയും പച്ചപ്പും കോടമഞ്ഞും ഒരുമിച്ച് ആസ്വദിക്കാം.

നാടുകാണി ചുരം
മലപ്പുറം ജില്ലയിലെ ചുരംകാഴ്ചകൾ നല്കുന്ന ഇടമാണ് നാടുകാണി ചുരം. വഴിക്കടവിന് സമീപം സ്ഥിതി ചെയ്യുന്ന ഇവിടം കേരളത്തെയും തമിഴ്നാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സ്ഥലമാണ്. കേരളത്തില്‍ നിന്നും തമിഴ്നാടിന്‍റെ കാഴ്തകൾ കാണാൻ പോകാൻ പറ്റിയ റൂട്ടും ഇത് തന്നെയാണ്. വനസൗന്ദര്യം നിറഞ്ഞു നിൽക്കുന്ന കാഴ്ചകളാണ് ഈ റൂട്ടിൽ ആസ്വദിക്കാനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+