വിദേശ യാത്ര പോയി മിന്നിക്കാം, 1 ലക്ഷത്തില്‍ താഴെ മാത്രം ചെലവ്, വേഗം പാക്ക് ചെയ്‌തോളൂ
ഒരു യാത്ര പോകണമെന്ന് ജോലി തിരക്കുകള്‍ക്കിടയില്‍ നമ്മള്‍ ആഗ്രഹിക്കാറുണ്ട്. പക്ഷേ പലപ്പോഴും വിദേശ യാത്രകളാണെങ്കില്‍ നമുക്ക് താങ്ങാവുന്നതായിരിക്കില്ല ചെലവുകള്‍. പക്ഷേ ഇങ്ങനെ എല്ലാം കരുതി നമ്മള്‍ യാത്രകള്‍ മുടക്കേണ്ടതില്ല. കാരണം ഇന്ത്യയില്‍ നിന്ന് കുറഞ്ഞ ചെലവില്‍ തന്നെ വിദേശ രാജ്യങ്ങളില്‍ യാത്രകള്‍ പോകാം. അതായത് ഒരു ലക്ഷം രൂപയ്ക്ക് താഴെ മാത്രം ചെലവ് വരുന്ന ഗംഭീര വിദേശ യാത്രകള്‍ ഇന്ത്യയില്‍ നിന്ന് സാധ്യമാണ്.
മികച്ച ലൊക്കേഷനുകള്‍, അതുപോലെ ടേസ്റ്റിയായ ഫുഡുകള്‍, പുതിയ സംസ്‌കാരങ്ങള്‍ എന്നിവയെല്ലാം ഈ യാത്രയില്‍ അനുഭവിച്ചറിയാം. ആകെ ചെയ്യേണ്ടത് കൃത്യമായ പ്ലാനിംഗാണ്. അത്തരത്തില്‍ ബജറ്റ് ഫ്രണ്ട്‌ലി ലൊക്കേഷനുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

കൂടുതല്‍ ചെലവ് ചുരുക്കാം
യാത്രകള്‍ പ്ലാനിംഗുണ്ടെങ്കില്‍ ചെലവ് ചുരുക്കാന്‍ സഹായിക്കും. ബീച്ചാണോ, നഗരത്തിന്റെ സൗന്ദര്യമാണോ? അതല്ലെങ്കില്‍ മലനിരകളിലേക്കാണോ യാത്രയെന്ന് ആദ്യം തീരുമാനിക്കണം. അതുപോലെ നമ്മള്‍ താമസിക്കുന്ന ഹോട്ടലുകള്‍ ഏറ്റവും ചെലവ് കുറഞ്ഞതാവാനും ശ്രദ്ധിക്കുക.
ഇത് യാത്രകളില്‍ കൂടുതല്‍ പണം ചെലവാക്കാന്‍ നമ്മളെ സഹായിക്കും. അതുപോലെ അനാവശ്യ ചെലവുകളും കുറയ്ക്കുക. യാത്രകള്‍ക്ക് ഏറ്റവും ചെലവ് കുറഞ്ഞ വാഹനങ്ങളും ഉപയോഗിക്കുക.
തായ്‌ലന്‍ഡ് സുന്ദരം, ചെലവും കുറവ്
തായ്‌ലന്‍ഡ് ലോ കോസ്റ്റ് വെക്കേഷന്‍ ഡെസ്റ്റിനേഷനാണ്. ഒരുപാട് കാഴ്ച്ചകള്‍ ഇവിടെയുണ്ട്. വൈറ്റ് സാന്‍ഡ് ബീച്ചുകളാണ് തായ്‌ലന്‍ഡിലെ ഏറ്റവും വലിയ പ്രത്യേകത. അതുപോലെ തെളിഞ്ഞ സമുദ്രവും നിങ്ങളെ കാത്തിരിക്കുന്ന കാഴ്ച്ചകളാണ്.
തായ്‌ലന്‍ഡിലെ നഗരങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരം അടക്കം നിറഞ്ഞതാണ്. ചെലവ് കുറഞ്ഞതാണ് ഇവിടെയുള്ള ഹോട്ടല്‍ ഭക്ഷണങ്ങള്‍, വസ്ത്രങ്ങള്‍, ക്ഷേത്ര സന്ദര്‍ശനം എന്നിവ. ഇതെല്ലാം ട്രൈ ചെയ്യാവുന്നതാണ്.
ഇന്തോനേഷ്യയും മനോഹരം
ഇന്തോനേഷ്യ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്. ബാലിയാണ് പ്രധാന ആകര്‍ഷണം. ഇവിടെ ഇന്ത്യന്‍ സംസ്‌കാരമാണ് ഉള്ളത്. ഹിന്ദു ക്ഷേത്രങ്ങള്‍ ഇവിടെ ധാരാളമുണ്ട്. അതുപോലെ സമുദ്രത്താല്‍ ചുറ്റപ്പെട്ട മേഖലകളും കാണാന്‍ ഭംഗിയേറിയതാണ്.
ബീച്ചുകള്‍, ക്ഷേത്രങ്ങള്‍ എന്നിവയാണ് ഇന്തോനേഷ്യയിലെ പ്രധാന കാഴ്ച്ച. മുംബൈയില്‍ നിന്ന് വളരെ കുറഞ്ഞ ചെലവില്‍ നേരിട്ട് ഫ്‌ളൈറ്റുകള്‍ ഇന്തോനേഷ്യയിലേക്കുണ്ട്. താമസത്തിനും ഭക്ഷണത്തിനും ഇവിടെ ചെലവ് കുറവാണ്.
വിയറ്റ്‌നാം വിട്ടുകളയരുത്
വിയറ്റ്‌നാം മികച്ച കാഴ്ച്ചകള്‍ക്ക് പേരുകേട്ട രാജ്യമാണ്. നാച്ചുറല്‍ സീനറിയാണ് ഇവിടെ കാണേണ്ടത്. അതുപോലെ ചരിത്ര സ്മാരകങ്ങളുമുണ്ട്. ടേസ്റ്റി ഫുഡുകളും ഇവിടെ ട്രൈ ചെയ്യാം. ചു ചി തുരങ്കം, ഹാ ലോങ് ബേ, ടെമ്പിള്‍ ഓഫ് ലിറ്ററേച്ചര്‍, എന്നിവ പ്രധാന ആകര്‍ഷണങ്ങളാണ്. ഇവിടേക്ക് യാത്ര വളരെ തുച്ഛമാണ്. അതുപോലെ താമസത്തിനും ചെലവ് കുറവാണ്.
മമ്മികളുടെ നാട്ടിലേക്ക് പോകാം
ഈജിപ്ത് മമ്മികള്‍ക്ക് പേരുകേട്ട നാടാണ്. ഗംഭീരമായ പിരമിഡുകളും ഇവിടെ കാണാനുണ്ട്. അതുപോലെ നൈല്‍ നദിയും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. മുംബൈയില്‍ നിന്ന് കയ്‌റോയിലേക്ക് നേരിട്ട് ഫ്‌ളൈറ്റും ഇന്ത്യയില്‍ നിന്നുണ്ട്. ഹോസ്‌റ്റേകളോ ഹോട്ടലുകളോ ഇവിടെ തിരഞ്ഞെടുക്കാം. രണ്ടിനും ചെലവ് കുറവാണ്. നാലോ അഞ്ചോ ദിവസത്തേക്ക് വെക്കേഷന്‍ നീട്ടുക. അതിലൂടെയും ചെലവ് കുറയ്ക്കാം.
നേപ്പാള്‍ കിടിലന്‍ ഡെസ്റ്റിനേഷന്‍
നേപ്പാള്‍ ട്രിപ്പ് ഹിമാലയന്‍ യാത്ര പോലെ കാണാവുന്നതാണ്. ഹിന്ദു സംസ്‌കാരവും, മനോഹര കാഴ്ച്ചകളും നേപ്പാളില്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ടെറായ പീഠഭൂമി, മൗണ്ട് എവറസ്റ്റ്, സ്വയംഭൂ മഹാ ചൈത്യ, കാഠ്മണ്ഡു ദര്‍ബാര്‍ സ്‌ക്വയര്‍, പശുപതിനാഥ് ക്ഷേത്രം, ബുദ്ധസ്തൂപം എന്നിവയെല്ലാം നേപ്പാളിലെ പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ്.












Click it and Unblock the Notifications