Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് ലോട്ടറി, ഒന്നും രണ്ടുമല്ല, വരുന്നത് 9 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ, ഇനിയെന്ത് വേണം

വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾക്കായുള്ള മുറിവിളിക്കിടെ ഈ വർഷം അവസാനത്തോടെ കൂടുതൽ സ്ലീപ്പർ ട്രെയിനുകൾ അവതരിപ്പിക്കാൻ റെയിൽവെ. 9 പുതിയ ട്രെയിനുകളായിരിക്കും എത്തുക. ആദ്യ സ്ലീപ്പർ ട്രെയിൻ അടുത്തിടെ പരീക്ഷണ ഓട്ടം പൂർത്തിയാക്കിയിരുന്നു. ഉടൻ തന്നെ റൂട്ട് നിശ്ചയിച്ചേക്കും. ഇതിനിടെയാണ് കൂടുതൽ സ്ലീപ്പർ ട്രെയിനുകൾ എത്തുമെന്ന റിപ്പോർട്ടുകൾ വരുന്നത്.

ചെന്നൈയിലുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലായിരിക്കും 16 കോച്ചുകളുള്ള ട്രെയിനുകൾ നിർമ്മിക്കുക. മാത്രമല്ല 24 കോച്ചുകളുള്ള സ്ലീപ്പർ ട്രെയിനുകളും തയ്യാറാക്കുമത്രേ. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമ്മാണത്തിനായി ഇന്ത്യൻ റെയിൽവേ സ്വകാര്യ കമ്പനിയുമായി നേരത്തേ സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചിരുന്നു. ഇന്തോ-റഷ്യ സംയുക്ത സംരംഭമായ കൈനറ്റ് റെയിൽവേ സൊല്യൂഷൻസ് ലിമിറ്റഡുമായിട്ടായിരുന്നു കരാർ. 1,920 സ്ലീപ്പർ കോച്ചുകൾ വിതരണം ചെയ്യുന്നതിനായിട്ടായിരുന്നു ഇത്. കൂടാതെ 35 വർഷത്തേക്ക് മെയിന്റനൻസ് സേവനങ്ങളും കമ്പനി നൽകും.

vandebharath2-1

അതേസമയം അടുത്തിടെയാണ് മുംബൈ-അഹമ്മദാബാദ് റൂട്ടിൽ രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ പരീക്ഷണ ഓട്ടം പൂർത്തിയാക്കിയത്. 540 കിമി ദൂരത്തായിരുന്നു ട്രയൺ റൺ. കഴിഞ്ഞ വർഷം ഡിസംബർ 17 ഓടെയാണ് അത്യാധുനിക സംവിധാനങ്ങളോട് കൂടിയതാണ് സ്ലീപ്പർ ട്രെയിനിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 16 കോച്ചുകളാണ് ട്രെയിനിന് ഉളളത്. ഇതിൽ 11 എണ്ണം എസി ത്രീ ടയറാണ്. നാല് കോച്ചുകൾ എസി 2 ടയറും ഒരു കോച്ച് ഫസ്റ്റ് ക്ലാസ് എസിയുമാണ്.

രാത്രി യാത്രക്ക് സുഖപ്രദമാകുന്ന തരത്തിലുള്ള ലൈറ്റിങ് സംവിധാനങ്ങൾ, ബെർത്തുകൾ, പബ്ലിക് അനൗൺസ്‌മെൻ്റ്, വിഷ്വൽ ഇൻഫർമേഷൻ സിസ്റ്റങ്ങൾ, സിസിടിവി ക്യാമറകൾ, മോഡുലാർ പാൻട്രികൾ, റീഡിങ് ലൈറ്റ്, മൊബൈൽ, ലാപ്ടോപ്പ് ചാർജിങ് സംവിധാനങ്ങൾ, ഭക്ഷണം കഴിക്കുന്നതിനായി പ്രത്യേകം ടേബിൾ , ഓരോ കോച്ചിലും ഇന്റർകണക്ടിംഗ് വാതിലുകൾ, ഓട്ടോമാറ്റിക് ഡോറുകൾ തുടങ്ങി ആരേയും അമ്പരപ്പിക്കുന്ന സൗകര്യങ്ങളാണ് സ്ലീപ്പർ ട്രെയിനിൽ ഉള്ളത്.ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറിൽ 160 കിമിയാണ്. 180 കിമി വേഗത്തിൽ വരെ ട്രെയിനിന് സഞ്ചരിക്കാൻ സാധിക്കും.

1128 യാത്രക്കാരെ ഉൾക്കൊള്ളാൻ ട്രെയിനിന് സാധിക്കാം. അതേസമയം സ്ലീപ്പർ ട്രെയിൻ ഏത് പാതയിലാകും സർവീസ് നടത്തുകയെന്നത് വ്യക്തമല്ല.ഡൽഹി- ശ്രീനഗർ, അല്ലെങ്കിൽ മുംബൈ- അഹ്മദാബാദ് എന്നൊക്കെയുള്ള റിപ്പോർട്ടുകൾ ഉണ്ട്. ഡൽഹി-ശ്രീനഗർ റൂട്ടിലാണ് സ്ലീപ്പർ ട്രെയിൻ എത്തുന്നതെങ്കിൽ വിനോദസഞ്ചാര മേഖലയിൽ അതൊരു ഗെയിം ചേഞ്ചർ ആകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒറ്റ രാത്രി കൊണ്ട് ഡൽഹിയിൽ നിന്നും ശ്രീനഗറിലേക്ക് എത്താൻ സാധിക്കും. അതേസമയം ഇക്കാര്യത്തിൽ റെയിൽവെ ഇതുവരെ മനസ് തുറന്നിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+