Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂയർ 900 കണ്ടിയിൽ, ലൈവ് മ്യൂസികും ഡിജെയും; രണ്ട് ദിവസം കൊണ്ട് വയനാട്ടിലെ 10 ഇടങ്ങളും കാണാം, പാക്കേജ്

2025 നെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകം. പുതുവത്സരത്തെ അതിന്റെ എല്ലാ സന്തോഷത്തോടെയും സ്വീകരിക്കണമെന്നായിരിക്കും എല്ലാവരുടേയും ആഗ്രഹം. അതിനുള്ള പ്ലാനുകളും പലരും തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്. നിങ്ങളുടെ പ്ലാൻ ഇതുവരെ സെറ്റായിട്ടില്ലെങ്കിൽ ന്യൂയറിനെ വരവേൽക്കാൻ കിടിലൻ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് കൊട്ടാരക്കര കെ എസ് ആർ ടി സി. വയനാട്ടിലെ തൊള്ളായിരം കണ്ടിയിലേക്കാണ് യാത്ര. പുതുവർഷാഘോഷം തകർക്കാൻ ഗംഭീര പാർട്ടിയും പാക്കേജിൽ തയ്യാറാക്കിയിട്ടുണ്ട്. വിശദമായി അറിയാം

30 ന് വൈകീട്ട് 7 മണിക്കാണ് യാത്ര ആരംഭിക്കുക. പിറ്റേന്ന് രാവിലെ 6 മണിയോടെ ലക്കിടിയിലെത്തും. ഇവിടെ നിന്നും ഫ്രഷ് ആയി 7.30യോടെ പ്രഭാത ഭക്ഷണവും കഴിച്ച് 8 മണിയോടെ നേരെ ലക്കടി വ്യൂ പോയിന്റിലേക്ക് പോകും. അൽപ സമയം കൊണ്ട് ഇവിടുത്തെ കാഴ്ചകൾ പൂർത്തിയാക്കി ചങ്ങലമരം, കരിന്തണ്ടൻ സ്മാരകത്തിലേക്കാണ് അടുത്ത യാത്ര.

900kandi-

രാവിലെ 9 ന് എന്നൂര് പൈതൃക ഗ്രാമം , 11 ന് പൂക്കോട് തടാകം, 12 ന് ഹണി മ്യൂസിയവും സന്ദർശിക്കും. ഉച്ചയ്ക്ക് 1.20 ഓടെ ഉച്ചഭക്ഷണം ഉച്ച ഭക്ഷണ ശേഷം വയനാട്ടിലെ ഏറ്റവും പ്രശസ്തമായ 900 കണ്ടി എക്കോ പാർക്കിലേക്ക് പോകും.
വൈകീട്ട് 6 മുതൽ പിന്നെ പാർക്കിലാണ് ആഘോഷം. ന്യൂയർ ഡിന്നറും പാർട്ടിയുമെല്ലാം ഇവിടെ തയ്യാറാക്കിയട്ടുണ്ട്. ലൈവ് മ്യൂസിക് ഡിജെ എല്ലാമായി അടിച്ച് പൊളിച്ചതിന് ശേഷം 900 കണ്ടിയിൽ തന്നെയാണ് താമസത്തിനും സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

ന്യൂയർ ആഘോഷം കൊണ്ട് പാക്കേജ് അവസാനിക്കുന്നില്ല കേട്ടോ, പിറ്റേന്ന് അതിരാവിലെ 7.30യോടെ തന്നെ തയ്യാറായി കഴിഞ്ഞ് പ്രഭാത ഭക്ഷണം കഴിക്കും. വയനാട്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഇടക്കൽ ഗുഹ കണ്ടാണ് രണ്ടാം ദിവസത്തെ യാത്ര ആരംഭിക്കുന്നത്. പിറ്റേന്ന് രാവിലെ 11.30ക്ക് ഹെറിറ്റേജ് മ്യൂസിയം, രണ്ടരയോടെ കാരാപ്പുഴ ഡാം, വൈകീട്ട് 6 മണിയോടെ ചുരം വ്യൂ പോയിന്റ് എന്നിവ കാണാം. അതിനുശേഷം ചുരമിറങ്ങി നേരെ കൊട്ടാരക്കരയിലേക്ക്.

4550 രൂപയാണ് ഒരാൾക്കുള്ള പാക്കേജ് തുക( ബസ് ചാർജ്, എക്കോ പാർക്കിലെ താമസം, ന്യൂ ഇയർ എൻട്ര ചാർജ്, ന്യൂ ഇയർ ഡിന്നർ, രണ്ടാം ദിവസത്തെ ബ്രേക്ക്‌ ഫാസ്റ്റ് എന്നിവ ഉൾപ്പെടും). ആദ്യം രജിസ്റ്റർ ചെയ്യുന്ന 35 പേർക്ക് മാത്രമാണ് യാത്രയിൽ പങ്കെടുക്കാൻ കഴിയുക കൂടുതൽ വിവരങ്ങൾക്ക് -
9567124271, 9447281459

.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+